Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാഭ്യാസ വിദഗ്​ധൻ...

വിദ്യാഭ്യാസ വിദഗ്​ധൻ ഡോ. മുംതാസ്​ അഹ്​മദ്​ ഖാൻ നിര്യാതനായി

text_fields
bookmark_border
വിദ്യാഭ്യാസ വിദഗ്​ധൻ ഡോ. മുംതാസ്​ അഹ്​മദ്​ ഖാൻ നിര്യാതനായി
cancel

ബം​ഗ​ളൂ​രു: പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​നും അ​ലീ​ഗ​ഢ്​​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്രോ ​വൈ​സ്​ ചാ​ൻ​സ​ല​റു​മാ​യ ഡോ. ​മും​താ​സ്​ അ​ഹ്​​മ​ദ്​ ഖാ​ൻ (86) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. 'ബാ​ബാ യെ ​ത​അ്​​ലീം' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ൽ മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ വ​ൻ കു​തി​പ്പി​ന്​ വ​ഴി​യൊ​രു​ക്കി​യ അ​ൽ അ​മീ​ൻ എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി​യു​ടെ സ്​​ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​ണ്​. പ്രീ ​സ്​​കൂ​ൾ മു​ത​ൽ മാ​നേ​ജ്​​മെൻറ്​ പി.​ജി കോ​ള​ജ്, ലോ ​കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ്​ വ​രെ 200ലേ​റെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ അ​ൽ അ​മീ​ൻ ട്ര​സ്​​റ്റി​ന്​ കീ​ഴി​ലു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ ഉ​ർ​ദു ദി​ന​പ​ത്ര​മാ​യ 'ഡെ​യ്​​ലി സാ​ലാ​ർ'​ ഏ​റ്റെ​ടു​ത്ത അ​ൽ അ​മീ​ൻ ട്ര​സ്​​റ്റ്​ 1980ക​ളി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ബം​ഗ​ളൂ​രു​വി​ലും മം​ഗ​ളൂ​രു​വി​ലു​മാ​യി അ​മാ​ന​ത്ത്​ ബാ​ങ്ക്​ എ​ന്ന പേ​രി​ല​ും ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ ആ​ശ​യ​വു​മാ​യി അ​ൽ അ​മീ​ൻ ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​സ്​ കോ​ർ​പ​റേ​ഷ​നും തു​ട​ങ്ങി. ഇ​വ പി​ന്നീ​ട്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

ത​മി​ഴ്​​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം മ​ദ്രാ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ്​ ബി​രു​ദ​വും സ്​​റ്റാ​ൻ​ലി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ പി.​ജി​യും നേ​ടി. തു​ട​ർ​ന്ന്​ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നാ​ന്ദി കു​റി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ- സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച്​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ രാ​ജ്യോ​ത്സ​വ അ​വാ​ർ​ഡ്, കെം​പ​ഗൗ​ഡ അ​വാ​ർ​ഡ്​ എ​ന്നി​വ ന​ൽ​കി ആ​ദ​രി​ച്ചു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ്​ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al-Ameen Educational SocietyMumtaz Ahmed Khan
News Summary - Renowned Educationist, founder of Al-Ameen Educational Society Dr Mumtaz Ahmed Khan passes away
Next Story