Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2023ലെ മോദിയുടെ അവസാന...

2023ലെ മോദിയുടെ അവസാന ‘മൻ കീ ബാത്തി’ൽ നിറഞ്ഞ് രാമക്ഷേത്രം; ഗുസ്തി താരങ്ങളും സുരക്ഷാ വീഴ്ചയുമൊന്നും വിഷയമായില്ല

text_fields
bookmark_border
PM Modi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ നടത്തിയ അവസാന മൻ കീബാത്തിൽ നിറഞ്ഞ് അ​യോധ്യയിലെ

രാമക്ഷേത്രം. രാമക്ഷേത്രം ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ പ്രതീകമാണെന്നും ഭാവിതലമുറയുടെ പ്രചോദനത്തിന്റെ ഉറവിടമാണെന്നും മോദി പറഞ്ഞു. കായിക താരങ്ങളുടെ പ്രതിഷേധമുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കത്തി നിൽക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാനത്തെ ‘മൻ കി ബാത്ത്’ ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്തത്. എന്നാൽ, അതേക്കുറിച്ചൊന്നും മൻ കി ബാത്തിൽ പരാമർശമുണ്ടായില്ല. പാർല​മെന്റിലെ , മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങളിലും മൻ കി ബാത്തിൽ പ്രതികരണമൊന്നുമുണ്ടായില്ല.

‘രാമക്ഷേത്രത്തിനായി രാജ്യം മുഴുവനും ആവേശം കൊള്ളുകയാണ്. ഭജനകൾ രചിച്ചും കവിതകളെഴുതിയും രാമക്ഷേത്രത്തിന്റെ പെയിന്റിങ്ങുകൾ നിർമിച്ചും ജനം ആഹ്ലാദം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്’ -മോദി പറഞ്ഞു.

പുതുവർഷത്തെ കൂടുതൽ ആർജവത്തോടെയും ആഹ്ലാദത്തോടെയും വരവേൽക്കണമെന്ന് ​പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 108 എപ്പിസോഡുകൾ രാജ്യത്തെ വിവിധ മേഖലകളിലെ പൊതുജന പങ്കാളിത്തത്തിന്റെ മാതൃകകളെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഈ ഘട്ടത്തിൽ കരുത്തോടെയും അതിവേഗത്തിലും വളരാൻ ജനങ്ങൾ ദൃഢനിശ്ചയം ചെയ്യണം. രാജ്യം സ്വയം പര്യാപ്തതയുടെ നിറവിലാണ്. ഇത് 2024ലും നിലനിർത്തേണ്ടതുണ്ട്.

മാനസിക ശാരീരിക ആരോ​ഗ്യത്തെക്കുറിച്ചും ഫിറ്റ് ഇന്ത്യ മൂവ്മെന്റിനായി കേന്ദ്ര സർക്കാർ നടത്തിവരുന്ന പ്രത്യേക പദ്ധതികളെ കുറിച്ചും മോദി സംസാരിച്ചു. സംപ്രേഷണത്തിനിടെ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്​ഗുരു, നടൻ അക്ഷയ് കുമാർ, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ചെസ് താരം വിശ്വനാഥ് ആനന്ദ് തുടങ്ങിയവർ തങ്ങളുടെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവെച്ചു. വനിതാ സംവരണ ബിൽ പാസാക്കിയതടക്കം നിരവധി പ്രത്യേക നേട്ടങ്ങൾ ഈ വർഷം ഇന്ത്യ കൈവരിച്ചതായും മോദി പറഞ്ഞു.2023ലെ മോദിയുടെ അവസാന ‘മൻ കീ ബാത്തി’ൽ നിറഞ്ഞ് രാമക്ഷേത്രം; ഗുസ്തി താരങ്ങളും സുരക്ഷാ വീഴ്ചയുമൊന്നും വിഷയമായില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiram temple scam
News Summary - ram temple filled with modis last manki bath in-2023 wrestlers and security lapses were not the issue
Next Story