Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ഗംഗ പോലെ...

മോദി ഗംഗ പോലെ ​വിശുദ്ധമെന്ന്​​ കേന്ദ്രമന്ത്രി

text_fields
bookmark_border
മോദി ഗംഗ പോലെ ​വിശുദ്ധമെന്ന്​​ കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗപോലെ വിശുദ്ധമാണെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്ത സ​മ്മേളനത്തിലാണ്​ മോദിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക്​ മറുപടി പറയുന്നതിനിടെ മന്ത്രിയുടെ പ്രസ്​താവന.

ഗാന്ധി​കുടുംബം ഉൾപ്പെട്ട അഗസ്​റ്റ വെസ്​റ്റ്​ലാൻറ്​ അഴിമതിയിൽനിന്ന്​ ശ്രദ്ധതിരിക്കാൻ രാഹുൽ അടിസ്​ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​. ജനം ഒരിക്കലും ഇതു വിശ്വസിക്കുകയില്ല. രാഹുലിൽനിന്ന് മറ്റൊന്നും രാജ്യം പ്രതീക്ഷിക്കേണ്ടതില്ല. 5000 കോടിയുടെ നാഷനൽ ഹെറാൾഡ് കേസിൽ ജാമ്യത്തിലാണ് രാഹുൽ.

കോൺഗ്രസ് നേതാവായ അദ്ദേഹം അഴിമതിയുടെ കാവൽക്കാരനാണെന്നും ഇത്തരം ഉത്തരവാദിത്തമില്ലാത്തതും നാണംകെട്ടതുമായ പ്രസ്​താവനകളെ ത​െൻറ പാർട്ടി ശക്​തമായി അപലപിക്കുന്നെന്നും രവിശങ്കർ​ പ്രസാദ്​ പറഞ്ഞു.

നേരത്തെ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ ഗ്രൂപ്പി​െൻറ ഉടമസ്​ഥയിലുള്ള കമ്പനിയിൽ നിന്ന്​ കൈക്കൂലി വാങ്ങിയതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi Is Pure Like Ganga
Next Story