Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഭാത സവാരിക്കിടെ...

പ്രഭാത സവാരിക്കിടെ ബീച്ച് വൃത്തിയാക്കി മോദി -വിഡിയോ

text_fields
bookmark_border
പ്രഭാത സവാരിക്കിടെ ബീച്ച് വൃത്തിയാക്കി മോദി -വിഡിയോ
cancel

ചെന്നൈ: മഹാബലിപുരത്ത്​ സ്വച്ഛ് ഭാരത് ശുചീകരണപ്രവർത്തനങ്ങളിലേർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡൻറ്​ ഷീ ജിൻപിങ്ങുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി മാമല്ലപുരത്ത്​ തങ്ങിയ പ്രധാനമന്ത്രി പ്രഭാത സാവരിക്കിടെയാണ്​ ബീച്ചി​ലെ മാലിന്യങ്ങൾ ​വൃത്തിയാക്കിയത്​.

ബീച്ചിലെ മാലിന്യങ്ങള്‍ കയ്യിൽ കരുതിയ ബാഗിലേക്ക്​ നിക്ഷേപിക്കുന്ന വിഡിയോ മോദി ത​​​െൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​തിരുന്നു.

30 മിനിട്ടോളം മോദി ശുചീകരണയജ്ഞം നടത്തിയത്​. പൊതുസ്ഥലങ്ങൾ വൃത്തിയായി സുക്ഷിക്കണമെന്ന ആഹ്വാനത്തോടെയാ​ണ്​ മോദി വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. താൻ ​ശേഖരിച്ച മാലിന്യം ഹോട്ടൽ ജീവനക്കാരിലൊരാളായ ജെയരാജിന് കൈമാറിയെന്നും മോദി ട്വീറ്റിൽ വ്യക്തമാക്കി.

Plogging at a beach in Mamallapuram this morning. It lasted for over 30 minutes.

Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.

Let us ensure our public places are clean and tidy!

Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y

മാമല്ലപുരത്ത് നടക്കുന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി എത്തിയ മോദി താജ്​ ഫിഷർമാൻസ്​ കോവ്​ റിസോർട്ടിലാണ്​ കഴിഞ്ഞ ദിവസം തങ്ങിയത്.

ഉച്ചകോടിക്കായി എത്തിയ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങും മോദിയും തമ്മിൽ ഇന്ന്​ നിർണായക ചർച്ചകൾ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newsPlogging wasteMamallapuram Beach
News Summary - PM Modi Goes Plogging On Mamallapuram Beach - India news
Next Story