ന്യൂഡൽഹി: ജവാന്മാർക്ക് വെടിയുണ്ടയേൽകാത്ത കവചിത വാഹനം ഇല്ലാത്ത വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. വെടിയുണ്ടയേൽകുന്ന വാഹനത്തിൽ സൈനികർ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോ ട്വീറ്റിൽ പങ്കുവെച്ചാണ് മോദിയെ രാഹുൽ വിമർശിച്ചത്.
"വെടിയുണ്ട ഏൽക്കുന്ന ട്രക്കുകൾ നൽകി രക്തസാക്ഷികളാകാൻ സൈനികരെ അയക്കുന്നു.
പ്രധാനമന്ത്രിക്കായി 8400 കോടി രൂപയുടെ വിമാനമാണ് കേന്ദ്ര സർക്കാർ വാങ്ങിയത്.
ഇത് നീതിയാണോ ?" -രാഹുൽ ചോദിച്ചു.
വെടിയുണ്ടയേൽക്കുന്ന ട്രക്കുകളിൽ അയച്ച് ഉദ്യോഗസ്ഥർ തങ്ങളുടെ ജീവിതം പന്താടുകയാണെന്ന് സൈനികർ വിഡിയോയിൽ വെളിപ്പെടുത്തുണ്ട്.