Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിലെ ബുലന്ദ്ശഹറിൽ ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
യു.പിയിലെ ബുലന്ദ്ശഹറിൽ ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ
cancel

ലഖ്നോ: ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമർദം. മോഷണക്കുറ്റം ആരോപിച്ച് യു.പിയിലെ ബുലന്ദ്ശഹറിൽ നിന്നും മൂന്ന് പേർ പിടിച്ചുകൊണ്ടു പോയ യുവാവിനാണ് മർദനമേറ്റത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂൺ 13നാണ് സംഭവമുണ്ടായത്. തുടർന്ന് എ.എസ്.പിയെ കണ്ട് മർദനമേറ്റയാളുടെ കുടുംബം പരാതി പറഞ്ഞതോടെയാണ് കേസിൽ അറസ്റ്റുണ്ടായത്. ഗ്രാമത്തിലെ ബസ് സ്റ്റാൻഡിൽ ഷാഹിൽ എന്ന യുവാവ് നിൽക്കുമ്പോൾ മൂന്ന് പേർ വന്ന് ഇയാളെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് ഷാഹിലിനോട് മൊബൈൽ ​മോഷണത്തെ കുറിച്ച് ചോദിച്ച പ്രതികൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഷാഹിലിന്റെ തല മൊട്ടയടിക്കുകയും ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഷാഹിലിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പിന്നീട് എ.എസ്.പിക്ക് പരാതി നൽകിയതോടെയാണ് അക്രമത്തിൽ ​കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muslim man beaten, forced to chant 'Jai Shri Ram' in Bulandshahr; 2 held after video goes viral
Next Story