വർഗീയ ശക്തികളാൽ മകന്റെ കൊലപാതകം: നീതി ലഭിക്കാതെ സാദിഖ് ശൈഖ് യാത്രയായി
text_fieldsഷോലാപുർ (മഹാരാഷ്ട്ര): വർഗീയ ശക്തികളാൽ മകൻ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായ ി പോരാട്ടത്തിലായിരുന്ന മുഹമ്മദ് സാദിഖ് ശൈഖ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന് നാണ് മരണം. 2014ൽ പുണെയിൽ ഹിന്ദു രാഷ്ട്രസേന അടിച്ചുകൊന്ന മുഹ്സിൻ ശൈഖിെൻറ പിതാവാ ണ് സാദിഖ് ശൈഖ്.
2014 ജൂൺ രണ്ടിനാണ് ഷോലാപുരിൽനിന്ന് പുണെയിലെത്തി സ്വകാര്യ സ്ഥാപ നത്തിൽ ജോലി ചെയ്യുകയായിരുന്ന 28കാരനായ മുഹ്സിൻ ശൈഖ് കൊല്ലപ്പെട്ടത്. ഛത്രപതി ശിവജിയെയും ബാൽ താക്കറെയെയും അവഹേളിച്ചു എന്നാരോപിച്ച് നഗരത്തിൽ അക്രമം അഴിച്ചുവിട്ട ഹിന്ദു രാഷ്ട്രസേനയാണ് നിരപരാധിയായ മുഹ്സിൻ ശൈഖിനെ അടിച്ചുകൊന്നത്. രാത്രി സുഹൃത്ത് റിയാസിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് മുഹ്സിൻ ആക്രമിക്കപ്പെട്ടത്.
മുന്നിൽ മറ്റൊരു ബൈക്കിലായിരുന്ന മുഹ്സിെൻറ സഹോദരൻ മുബീൻ, റിയാസിെൻറ ഫോൺവിളിയെ തുടർന്ന് സംഭവസ്ഥലത്തെത്തുേമ്പാഴേക്കും ആൾക്കൂട്ടത്തിെൻറ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ മരിച്ചിരുന്നു. 21 ഹിന്ദുരാഷ്ട്ര സേനക്കാരെ പ്രതിചേർത്ത കേസിലെ വിചാരണയും വിവാദമായിരുന്നു. മുഹ്സിെൻറ മതമാണ് ആക്രമണത്തിന് കാരണമായതെന്നും അതിന് അക്രമികളെ കുറ്റപ്പെടുത്താനാവില്ലെന്നുമായിരുന്നു പ്രതികൾക്ക് ജാമ്യം അനുവദിക്കുേമ്പാൾ ബോംബെ ഹൈകോടതി ജഡ്ജി മൃദുല ഭക്തറിെൻറ നിരീക്ഷണം.
ഇതിനെതിരെ സാദിഖ് ശൈഖ് സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതി ഹൈകോടതിയുടെ പരാമർശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. മുഹ്സിെൻറ കൊലപാതകത്തെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നേടിയെടുക്കുന്നതിനും സാദിഖ് ശൈഖിന് ഏറെ ഒാടിനടക്കേണ്ടിവന്നു. അദ്ദേഹത്തിെൻറ വിയോഗത്തോടെ കേസ് ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്ന ആശങ്കയിലാണ് മുഹ്സിെൻറ കുടുംബം.