Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ ഒരുപാട്...

ഇന്ത്യയിൽ ഒരുപാട് 'ഹുസൈൻ ഒബാമ'മാരുണ്ട്, അവരെ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ: ഹിമന്ത് ബിശ്വ ശർമ

text_fields
bookmark_border
himanta biswa sharma
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ഒരുപാട് 'ഹുസൈൻ ഒബാമ'മാരുണ്ടെന്നും അവരെ കൈകാര്യം ചെയ്യുന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള മുൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പരാമർശത്തിനെതിരെ അസം പൊലീസ് കേസെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകയായ രോഹിണി സിങ് പങ്ക് വെച്ച ട്വീറ്റിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

"വികാരം വ്രണപ്പെടുത്തിയതിന് ഒബാമയ്‌ക്കെതിരെ ഗുവാഹത്തിയിൽ ഇതുവരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടോ? ഒബാമയെ ഏതെങ്കിലും വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് അറസ്റ്റ് ചെയ്യാൻ അസം പൊലീസ് വാഷിംഗ്ടണിലേക്ക് പോകുകയാണോ?" - എന്നായിരുന്നു രോഹിണി സിങ് ട്വിറ്ററിൽ കുറിച്ചത്.

"ഇന്ത്യയിൽ ഒരുപാട് ഹുസൈൻ ഒബാമമാരുണ്ട്. വാഷിംഗ്ടണിലേക്ക് പോകുന്നതിന് മുമ്പ് അവരെ പരിപാലിക്കുന്നതിന് മുൻഗണന നൽകേണ്ടതുണ്ട്. നമ്മുടെ മുൻഗണനകൾക്കനുസരിച്ച് തന്നെയായിരിക്കും അസം പൊലീസ് പ്രവർത്തിക്കുക" എന്നായിരുന്നു ഇതിനോട് ഹിമന്ത് ബിശ്വ ശർമയുടെ മറുപടി.

ജൂൺ 22ന് സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒബാമ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിലൊന്ന് ഹിന്ദുത്വ ഭൂരിഭാഗമുള്ള ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ചാണ് എന്നായിരുന്നു ഒബാമയുടെ പരാമർശം. നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനവും, ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ മോദിയെ പ്രതിചേർക്കണമെന്ന മുറവിളികളും ശക്തമാകുന്നതിനിടെയാണ് ഒബാമയുടെ പരാമർ‍ശം.

അപകീർത്തികേസുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട എഫ്.ഐ.ആറുകൾക്കെതിരെയോ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ നടത്തിയ പരാമർശങ്ങളുടെ പേരിൽ നേരത്തെ അസം പൊലീസ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സമാന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കെതിരെ അസം പൊലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barack ObamaAssam CMHimanta biswa sarmaUs visit Narendra Modi
News Summary - Many Hussain Obamas in India, priority in taking care of them says Assam CM Himanta biswa Sarma
Next Story