Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൻസറും തോൽക്കും;...

കാൻസറും തോൽക്കും; ആശുപത്രിക്കിടക്കയിലെ അഭിമുഖം െെവറൽ

text_fields
bookmark_border
കാൻസറും തോൽക്കും; ആശുപത്രിക്കിടക്കയിലെ അഭിമുഖം െെവറൽ
cancel
Listen to this Article

ന്യൂഡൽഹി: കാൻസർ ബാധിതനായി ആശുപത്രിക്കിടക്കിയിൽ ചികിത്സ തേടുമ്പോഴും പ്രതീക്ഷ െെകവിടാത്ത മനസ്സുമായി ഒരുപാട് പേർക്ക് പ്രചോദനമാവുകയാണ് അർഷ് നന്ദൻ പ്രസാദ് എന്ന ചെറുപ്പക്കാരൻ.

ആശുപത്രിയിലെ കീമോ തെറാപ്പി ചികിത്സക്കിടെ ജോലിക്കായുള്ള അഭിമുഖത്തിൽ ഓൺെെലനായി പങ്കെടുക്കുന്ന തന്‍റെ ചിത്രം 'ലിങ്കിഡ് ഇൻ' എന്ന തൊഴിൽ അന്വേഷക െെസറ്റിലാണ് അർഷ് പങ്ക് വെച്ചത്. ലാപ്ടോപ്പ് മുന്നിൽ വെച്ച് ആശുപത്രിക്കിടക്കയിൽ കാലുകൾ മടക്കിയിരിക്കുന്ന ഹർഷിന്‍റെ ചിത്രവും ഇതോടൊപ്പമുള്ള കുറിപ്പും ഇതിനോടകം ഏറെ െെവറലായി. മൂന്ന് ദിവസംകൊണ്ട് 88000 െെലക്കുകളും 3000 കമന്‍റുകളുമാണ് പോസ്റ്റിന് ലഭിച്ചത്.

അഭിമുഖങ്ങളിൽ നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജോലി ലഭിക്കുന്നില്ലായെങ്കിൽ അത് ആ തൊഴിൽ സ്ഥാപനത്തിന്‍റെ ഉദാരമനസ്കതയാണ് തെളിയിക്കുന്നത് എന്ന പരിഹാസത്തോടെയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. ''താൻ കാൻസർ രോഗിയാണെന്ന് അഭിമുഖം നടത്തുന്നവർ മനസ്സിലാക്കിയാൽ അവരുടെ മുഖഭാവം മാറുന്നത് എനിക്ക് കാണാം. നിങ്ങളുടെ സഹതാപം എനിക്ക് ആവശ്യമില്ല. കീമോ തെറാപ്പി ചികിത്സക്കിടെ ഞാൻ പങ്കെടുത്ത ഒരു തൊഴിൽ അഭിമുഖത്തിന്‍റെ ചിത്രമാണിവിടെ പങ്ക് വെക്കുന്നത്. ഞാൻ ആരാണെന്നാണ് ഇവിടെ തെളിയിക്കുന്നത്.''. അർഷ് പറയുന്നു.

കാൻസറിനോട് പൊരുതുന്നുണ്ടെങ്കിലും തോറ്റുപോയിട്ടില്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഇദ്ദേഹം. അതേസമയം, വിവിധ കമ്പനികളും വ്യക്തികളും ഹർഷിനെ പ്രകീർത്തിച്ചും ജോലി വാഗ്ദാനവുമായും രംഗത്ത് വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:linkedinCancer patient
News Summary - Man sits for job interview during chemo session in hospital. His story is viral
Next Story