Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​ൽ വ​ഴു​തി വീ​ണ് മമതാ ബാനർജിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് തൃണമൂൽ
Mamata Banerjee
cancel
camera_alt

mamata injury

ന്യൂഡൽഹി: ​കാ​ൽ വ​ഴു​തി വീ​ണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. നെ​റ്റി​യി​ൽ പ​രി​ക്കേ​റ്റ് രക്തം വാർന്നൊലിക്കുന്ന ചിത്രങ്ങളോടെ എക്സിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. വലിയ പരിക്കാണെന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും തൃണമൂൽ അറിയിച്ചു.

മ​മ​ത​യെ കൊ​ൽ​ക്ക​ത്ത​യി​ലെ എ​സ്.​എ​സ്.​കെ.​എം ആ​ശു​പ​ത്രി​യി​ലാണ് പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നത്. സ്വന്തം വസതിയിൽവെച്ചുണ്ടായ അപകടത്തിലാണ് മമതക്ക് പരിക്കേറ്റതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വലിയ അപകടത്തിൽപ്പെടുന്നത്. ജനുവരി 24ന് ഈസ്റ്റ് ബർദ്വാനിലെ പര്യടനത്തിനിടെയുണ്ടായ വാഹനാപകടത്തിൽ അവർക്ക് പരിക്കേറ്റിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata Banerjee suffers major injury says TMC
Next Story