പ്രതിഷേധ പ്രകടനം നടത്തിയ സ്വതന്ത്ര എം.എല്‍.എയെ പൊലീസ് തടഞ്ഞു
text_fieldsശ്രീനഗര്‍: സിവില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്വതന്ത്ര എം.എല്‍.എ ശൈഖ് അബ്ദുല്‍ റാഷിദിനെയും അനുകൂലികളെയും പൊലീസ് തടഞ്ഞു. ഈ മാസം 20ന് 12 ഗവണ്മെന്റ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് റാഷിദും 12 അനുകൂലികളും ജഹാംഗീര്‍ ചൗക്കില്‍നിന്ന് സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കേസിലാണ് റവന്യൂ, ആരോഗ്യം, എന്‍ജിനീയറിങ്, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച റാഷിദ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരത്തിനായ് ആഹ്വാനം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.