കാൺപൂർ ട്രെയിനപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: കാൺപൂരിൽ ട്രെയിൻ പാളം തെറ്റി നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് മെബൈൽ മെഡക്കൽ ടീം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം നൽകുെമന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുമായി അപകടത്തെകുറിച്ച് ചർച്ചനടത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പരിക്കേൽക്കാത്ത യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വക്താവ് വിജയ് കുമാർ പറഞ്ഞു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.
ട്രെയിനപകടത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സംഭവത്തിൽ അനുേശാചനം രേഖപ്പെടുത്തി. അപകടത്തിന്‍റെ കാരണം അന്വേഷണത്തിലൂടെ റെയിൽവേ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ കൂട്ടിച്ചേർത്തു.
Heartfelt condolences to families of deceased in Indore Patna Express accident. Prayers for speedy recovery of injured #PresidentMukherjee
— President of India (@RashtrapatiBhvn) November 20, 2016
Prayers with those injured in the tragic train accident. I've spoken to @sureshpprabhu, who is personally monitoring the situation closely.
— Narendra Modi (@narendramodi) November 20, 2016
Entire nation stands in solidarity to share this sorrow; hope railway authorities will probe cause: Sonia Gandhi on Kanpur train derailment
— ANI UP (@ANINewsUP) November 20, 2016
Distressed at the loss of lives in the train accident in Kanpur. My thoughts and prayers with the bereaved families.
— Amit Shah (@AmitShah) November 20, 2016
Indore-Patna Rajendra Nagar Express train accident is unfortunate.Deep condolences to bereaved families.We are monitoring situation: MP CM
— ANI UP (@ANINewsUP) November 20, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.