Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2016ൽ റോഡ് ഉപരോധിച്ച കേസിൽ ജിഗ്നേഷ് മേവാനിക്കും 18​ പേർക്കും​ ആറ് മാസം തടവ്

text_fields
bookmark_border
Jignesh Mevani
cancel

അഹ്​മദാബാദ്​: 2016ൽ റോഡ് ഉപരോധിച്ച കേസിൽ ഗുജറാത്തിലെ എം.എൽ.എ ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവ് ശിക്ഷ. അഹമ്മദാബാദിലെ മോട്രോ പൊളിറ്റന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയെ തുടര്‍ന്നായിരുന്നു കേസ്.

കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിയെ ചോദ്യംചെയ്യാൻ പ്രതികളെ അനുവദിച്ചുകൊണ്ട് ഉത്തരവ് കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ എന്നിവര്‍ക്കാണ് മേവാനിക്കൊപ്പം കോടതി ശിക്ഷ വിധിച്ചത്.

വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയാണ് മേവാനി. "ഗുജറാത്ത് സർക്കാർ എല്ലാ ബലാത്സംഗികളെയും ജയിലിൽ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി ആർ പാട്ടീലിനെതിരെ 108 കേസുകൾ ഉണ്ട്. എന്നാൽ ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു"-എന്നായിരുന്നു മേവാനിയുടെ പ്രതികരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jignesh Mevani, 18 others sentenced to six months in prison in 2016 protest case
Next Story