Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിക്കിമിൽ ഫോട്ടോ എടുക്കുന്നതിനിടെ നദിയിലേക്കു വീണ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Rit Chu Bridge
cancel
Listen to this Article

ന്യൂഡൽഹി: ഫോട്ടോ എടുക്കുന്നതിനിടയിൽ നാഗയിലെ റിത് ചു പാലത്തിൽ നിന്നും നദിയിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. വടക്കൻ സിക്കിമിലെ ഡ്രൈവറുടെ മൃതദേഹമാണ് ഇൻഡോ-ടിബറ്റൻ പൊലീസ് കണ്ടെത്തിയത്. പാലത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടയിൽ വിനോദ സഞ്ചാരിയും ഡ്രൈവറും നദിയിലേക്ക് വീഴുകയായിരുന്നു.

റിത് ചു പാലത്തിന്‍റെ അറ്റത്തുനിന്നും ഫോട്ടോ എടുക്കുന്നതിനിടയിൽ രണ്ടുപേരും കാല് തെന്നി നദിയിലേക്ക് വീഴുകയായിരുന്നെന്ന് ഐ.ടി.ബി.പി അറിയിച്ചു. കാണാതായ വിനോദ സഞ്ചാരി ബീഹാറിലെ പാട്ന സ്വദേശിയാണെന്നും ഭാര്യക്കും മകൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. വിനോദ സഞ്ചാരിക്കായി തെരച്ചിൽ തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ITBP recovers body of driver who fell into river in Sikkim while clicking photos
Next Story