Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആണവ വിവരങ്ങൾ ഇന്ത്യയും...

ആണവ വിവരങ്ങൾ ഇന്ത്യയും പാകിസ്താനും കൈമാറി 

text_fields
bookmark_border
ആണവ വിവരങ്ങൾ ഇന്ത്യയും പാകിസ്താനും കൈമാറി 
cancel

ന്യൂഡൽഹി: ആണവായുധം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആണവ വിവരങ്ങൾ കൈമാറിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്തെ ആണവായുധ സംവിധാനങ്ങളും ആണവായുധം സ്ഥാപിച്ചതും സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യയും പാകിസ്താനും കൈമാറുക. 

1988 ഡിസംബർ 31നാണ് ആണവ വിവരങ്ങൾ പരസ്പരം കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. എല്ലാ ജനുവരി മാസം ഒന്നാം തീയതി വിവരങ്ങൾ കൈമാറമെന്നാണ് ധാരണാപത്രത്തിൽ പറയുന്നത്. ധാരണ പ്രകാരം 1992 ജനുവരി ഒന്നിനാണ് ആദ്യമായി ആണവ വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറിയത്. 27ാമത്തെ വിവര കൈമാറ്റമാണ് ഇന്ന് നടന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsnuclear detailsIndia News
News Summary - India, Pakistan exchange list of nuclear installations and facilities -India News
Next Story