Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ 'ഷവർമ'...

തമിഴ്​നാട്ടിൽ 'ഷവർമ' നിരോധിക്കുന്നത്​ പരിഗണനയിലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
തമിഴ്​നാട്ടിൽ ഷവർമ നിരോധിക്കുന്നത്​ പരിഗണനയിലെന്ന്​ ആരോഗ്യമന്ത്രി
cancel
Listen to this Article

ചെന്നൈ: സംസ്ഥാനത്ത്​ 'ഷവർമ'യുടെ നിർമാണവും വിൽപനയും നിരോധിക്കുന്നത്​ സർക്കാറിന്‍റെ പരിഗണനയിലാണെന്ന്​ ആരോഗ്യമന്ത്രി എം.സുബ്രമണ്യം. ഞായറാഴ്ച സംസ്ഥാനമൊട്ടുക്കും സംഘടിപ്പിച്ച കോവിഡ്​ മെഗാ പ്രതിരോധ കുത്തിവെപ്പ്​ ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്​ഘാടനം സേലത്ത്​ നിർവഹിച്ചതിനുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെയാണ്​ മന്ത്രി ഇക്കാര്യമറിയിച്ചത്​.

കേരളത്തിൽ ഷവർമ കഴിച്ച്​ വിദ്യാർഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്​​. അവിടങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത്​ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.

ഷവർമ കൂടുതലായും യുവജനങ്ങളാണ്​ ഭക്ഷിക്കുന്നത്​. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങളാണ്​ തുറന്നു പ്രവർത്തിക്കുന്നത്​. തമിഴ്​നാട്ടിൽ രണ്ട്​ ദിവസത്തിനിടെ ആയിരത്തിലധികം ഷവർമ കടകളിൽ റെയ്​ഡ്​ നടത്തുകയും കുറ്റക്കാർക്ക്​ പിഴ ചുമത്തുകയും ചെയ്തു.

തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ്​ ആരോഗ്യത്തിന്​ നല്ലത്​. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയിൽ സംസ്ഥാനത്ത്​ ഷവർമക്ക്​ നിരോധനമേർപ്പെടുത്താനാണ്​ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduShawarma
News Summary - Health Minister says ban on shawarma in Tamil Nadu is under consideration
Next Story