Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്കെതിരായ...

കർഷകർക്കെതിരായ നടപടികളിൽ കുത്തിയിരിപ്പ്​ പ്രതിഷേധവുമായി ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
കർഷകർക്കെതിരായ നടപടികളിൽ കുത്തിയിരിപ്പ്​ പ്രതിഷേധവുമായി ബി.ജെ.പി എം.എൽ.എ
cancel

ചണ്ഡീഗഢ്​: കർഷകർക്കെതിരായ നടപടികളിൽ ​പ്രതിഷേധിച്ച്​ ബി.ജെ.പി എം.എൽ.എ ഹരിയാന നിയമ സഭക്ക്​ പുറത്ത്​ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത്​ സ്വന്തം എം.എൽ.എ തന്നെ പ്രതിഷേധിച്ചത്​ പാർട്ടികേന്ദ്രങ്ങളിൽ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്​.

അംബാല നിയോജക മണ്ഡലം എം.എൽ.എ അസീം ഗോയലാണ്​ നിയമസഭക്ക്​ പുറത്ത്​ ​പ്രതീകാത്മക പ്രതിഷേധം നടത്തിയത്​. കർഷകരു​ടെ പ്രശ്​നങ്ങൾ പരിഗണിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമുണ്ടാകുമെന്നും എം.എൽ.എ മുന്നറിയിപ്പ്​ നൽകി. താൻ സർക്കാറിനെതിരെയല്ല, സങ്കുചിത മനോഭാവക്കാരനായ അഡീഷനൽ ചീഫ്​ സെക്രട്ടറി പി.കെ.ദാസിനെതിരെയാണ്​ പ്രതിഷേധിക്കുന്നതെന്ന്​ എം.എൽ.എയുടെ വിശദീകരണം.

''താൻ ചണ്ഡീഗഢിലേക്ക്​ വന്നിരിക്കുന്നത്​ വിനോദയാത്രക്കല്ല. മണ്ഡലത്തിലെ അഞ്ച്​ ലക്ഷം പേരെ പ്രതിനിധീകരിച്ചാണ്​. കർഷകർ സംസ്ഥാനത്ത്​ നിരവധി പ്രശ്​നങ്ങൾ നേരിടുന്നുണ്ട്​. ഹരിയാന മുഖ്യമന്ത്രിയുടെ ജനോപകാരമായ നയങ്ങൾ നടപ്പാക്കുന്നതിന്​ ഈ ഉദ്യോസ്ഥൻ എതിരുനിൽക്കുന്നു. ഈ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രി അടക്കമുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയാണ്​'' -എം.എൽ.എ കൂട്ടിച്ചേർത്തു.

എന്നാൽ എം.എൽ.എ രാഷ്​ട്രീയം കളിക്കുകയാണെന്നും എല്ലാം ശരിയായി പോകുന്നുണ്ടെന്നും ഉദ്യോഗസ്ഥനായ പി.കെ.ദാസ്​ പ്രതികരിച്ചു.

കർഷകരെ സ്വകാര്യ ഏജൻസികൾ കൊള്ളയടിക്കുന്നത്​ ഹരിയാന സർക്കാർ നോക്കിനിൽക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ ഭൂപീന്ദർ സിങ്​ ഹൂഡ പ്രതികരിച്ചു. കാർഷിക ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയതിന്​ പിന്നാലെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്​ ബി.ജെ.പി സർക്കാരിന്​ വലിയ പ്രതിസന്ധി സൃഷ്​ടിച്ചിരക്കവേയാണ്​ എം.എൽ.എയുടെ പ്രതിഷേധം. കർഷക റാലിയുമായെത്തിയ രാഹുൽ ഗാന്ധിയെ അതിർത്തി പ്രദേശത്ത്​ വെച്ച് ഹരിയാന സർക്കാർ​ തടഞ്ഞത്​ നേരിയ സംഘർഷത്തിന്​ വഴിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryana BJP MLAnaseem goel
Next Story