Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടകീയതക്കൊടുവിൽ...

നാടകീയതക്കൊടുവിൽ അ​ഹ്​മദ്​ പ​േട്ടലിന്​ ജയം

text_fields
bookmark_border
നാടകീയതക്കൊടുവിൽ അ​ഹ്​മദ്​ പ​േട്ടലിന്​ ജയം
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: അത്യന്തം നാടകീയ രാഷ്​ട്രീയ നീക്കങ്ങൾക്കൊടുവിൽ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്​ സ്​ഥാനാർഥി അഹ്​മദ്​​ പ​േട്ടലിന്​ ജയം. ബി.ജെ.പിയിലെ ബൽവന്ത്​സിങ്​ രാജ്​പുട്ടിനെയാണ്​ പ​േട്ടൽ തോൽപ്പിച്ചത്​. ബി.ജെ.പി സ്​ഥാനാർഥികളായ കേ​ന്ദ്ര​മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി, പാർട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​എ​ന്നി​വരും രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു.

കൂറുമാറി ബി.ജെ.പിക്ക്​ വോട്ടുചെയ്​ത രണ്ട്​ കോൺഗ്രസ്​ എം.എൽ.എമാരുടെ വോട്ട്​ തെരഞ്ഞെടുപ്പുകമീഷൻ റദ്ദാക്കി. ഇതോടെയാണ്​ പ​േട്ടലി​​െൻറ ജയത്തിന്​ കളമൊരുങ്ങിയത്. അഹ്​മദ്​ പ​േട്ടലിന്​ ജയിക്കാൻ 44 ​വോട്ടാണ്​ വേണ്ടിയിരുന്നത്​​. 42 കോൺഗ്രസ്​ എം.എൽ.എമാരുടെയും ജെ.ഡി(യു)വി​​െൻറയും എൻ.സി.പിയുടെയും ​ഒന്നുവീതവും വോട്ടാണ്​ പ​േട്ടലിന്​ ലഭിച്ചത്​. 

താൻ അഹ്​മദ്​ പ​േട്ടലിനാണ്​ വോട്ട്​ ചെയ്​തതെന്ന്​ ബി.ജെ.പി എം.എൽ.എ നളിൻ ​​​കോട്ടാഡിയ ഫേസ്​ബുക്കിലൂടെ അറിയിച്ചു. അർധരാത്രി വരെ നീണ്ട നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞ നീക്കങ്ങൾക്കൊടുവിൽ​ തെരഞ്ഞെടുപ്പുകമീഷ​​െൻറ ഇടപെടലോടെയാണ്​ അർധരാത്രി വോ​െട്ടണ്ണി ഫലപ്രഖ്യാപനം നടത്തിയത്​. 

ചൊ​വ്വാ​ഴ്​​ച  രാ​വി​ലെ തു​ട​ങ്ങി​യ വോ​െ​ട്ട​ടു​പ്പി​ന്​ ശേ​ഷം ​​െ​െവ​കീ​ട്ട്​ അ​ഞ്ചിന്​​​ വോ​െ​ട്ട​ണ്ണുന്നതിനുമുമ്പാണ്​ നാടകീയനീക്കങ്ങളുണ്ടായത്​. ശ​ങ്ക​ർ​സി​ങ്​ വ​ഗേ​ല ഗ്രൂ​പ്പി​ലെ രാ​ഘ​വ്​​ജി പ​േ​ട്ട​ൽ,  ഭോ​ല ഗോ​ഹി​ൽ എ​ന്നി​വ​ർ വോ​ട്ടുചെയ്​ത​ ബാലറ്റ്​ പാ​ർ​ട്ടി ഏ​ജ​ൻ​റി​നെ​യും ബി.​ജെ.​പി ഏ​ജ​ൻ​റി​നെ​യും കാ​ണി​ച്ചു. ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​മി​ത്​ ഷാ​യെ​യും  വി​മ​ത​ർ ബാ​ല​റ്റ്​  ഉ​യ​ർ​ത്തി കാ​ണി​ച്ചു. വോ​ട്ടു ചെ​യ്​​ത ബാ​ല​റ്റ്​ പ​ര​സ്യ​മാ​യി കാ​ണി​ച്ച​ത്​ ചട്ടലംഘനമാണ്​ എന്നാരോപിച്ചാണ്​​ കോ​ൺ​ഗ്രസ്​ കമീഷനെ സമീപിച്ചത്​​. 

തൊട്ടുപിറകേ, കോൺഗ്രസി​​െൻറ ആവശ്യം തള്ളിക്കളയണമെന്ന സ​മ്മ​ർ​ദ​വു​മാ​യി ബി.​െ​ജ.​പി​യും  ക​മീ​ഷ​നുമു​ന്നി​ലെ​ത്തി. കോൺഗ്രസി​​െൻറ മിതേഷ്​ ഗരാസിയയുടെ വോട്ട്​ റദ്ദാക്കണമെന്നും​ ബി.ജെ.പി ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിയിലെ ഏജൻറിനെ മിതേഷ്​ ബാലറ്റ്​ കാണിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ പരാതി. കോ​ണ്‍ഗ്ര​സി​​െൻറ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെയാണ്​ കേ​ന്ദ്ര​മ​ന്ത്രി​മാ​രും മു​തി​ര്‍ന്ന ബി.​ജെ.​പി നേ​താ​ക്ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്തെ​ത്തിയത്​. 

എം.എൽ.എമാർ ബാലറ്റ്​ ഉയർത്തിക്കാട്ടിയത്​ തെ​രഞ്ഞെടുപ്പ്​ ചട്ടലംഘനമാണെന്ന കോൺഗ്രസ്​ പരാതി കമീഷൻ അംഗീകരിക്കുകയായിരുന്നു. ചട്ടം ലംഘിച്ച രണ്ട്​ കോൺഗ്രസ്​ എം.എൽ.എമാരുടെ ബാലറ്റ്​ പേപ്പർ മാറ്റിവച്ച്​ വോ​െട്ടണ്ണൽ ഉടൻ തുടങ്ങാൻ അർധരാത്രി തന്നെ തെരഞ്ഞെടുപ്പുകമീഷൻ റി​േട്ടണിങ്​ ഒാഫിസർക്ക്​ ഉത്തരവ്​ നൽകി. ഇതിനിടെ ബി.ജെ.പി പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി​. രണ്ട്​ എം.എൽ.എമാർ ബാലറ്റ്​ പേപ്പർ കാണിക്കുന്ന ദൃശ്യം പുറത്തുപോയത്​ അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒരു കോൺഗ്രസ്​ എം.എൽ.എയും വോട്ടുചെയ്​ത ബാലറ്റ്​ പേപ്പർ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെയും നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. 

കൂ​റു​മാ​റി​യ കോ​ൺ​ഗ്ര​സ്​ ​േന​താ​വ്​ വ​ഗേ​ല ഉ​ൾ​പ്പെ​ടെ ഏഴ്​ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​​എ​മാ​ർ ബി.​െ​ജ.​പി​ക്ക്​ വോ​ട്ടുചെ​യ്​​തു. ബംഗളൂരുവിൽ താമസിപ്പിച്ചിരുന്ന 44 കോൺഗ്രസ്​ എം.എൽ.എമാരിൽ ഒരാൾ ബി.ജെ.പി പക്ഷത്തേക്ക്​ കൂറുമാറിയെന്നാണ്​ സൂചന. ജെ.​ഡി.​യു​വി​​െൻറ ഏ​ക എം.​എ​ൽ.എ  ഛൗ​ട്ടു​ഭാ​യ്​ വാ​സ​വ  പാ​ർ​ട്ടി ദേ​ശീ​യനേ​തൃ​ത്വ​ത്തി​​െൻറ വി​പ്പ്​ ലംഘിച്ച്​ അഹ്​മദ്​ പ​േ​ട്ട​ലി​ന്​ വോ​ട്ടുചെയ്​തു. എ​ൻ.​സി.​പി​യുടെ ര​ണ്ടം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ ബി.​െ​ജ.​പി​ക്ക്​ വോ​ട്ട്​ ചെ​യ്​​ത​പ്പോ​ൾ  മ​റ്റൊ​രാ​ൾ കോ​ൺ​ഗ്ര​സി​നൊ​പ്പം ഉ​റ​ച്ചു​നി​ന്നു. 182 അം​ഗ​സ​ഭ​യി​ൽ 176 പേ​രാണ്​ വോ​ട്ടു ചെ​യ്​തത്​. ബി.ജെ.പിക്ക്​ 121 എം.എൽ.എമാരും കോൺഗ്രസിന്​ 51 എം.എൽ.എമാരുമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmalayalam newsAhmed PatelRajya Sabha Polls
News Summary - Gujarat Rajya Sabha Polls ahamad patel win-India news
Next Story