Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയ യുവാവിനെ ആദ്യഭാര്യയും ബന്ധുക്കളും ചേർന്ന് തല്ലിചതച്ചു

text_fields
bookmark_border
ചത്തീസ്ഗഢിലെ ജൻജ്ഗിറിലാണ് സംഭവം
രണ്ടാം വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയ യുവാവിനെ ആദ്യഭാര്യയും ബന്ധുക്കളും ചേർന്ന് തല്ലിചതച്ചു
cancel
Listen to this Article

റായ്പൂർ: രണ്ടാം വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയ യുവാവിനെ ആദ്യഭാര്യയും ബന്ധുക്കളും ചേർന്ന് മർദിച്ചതായി പരാതി. ചത്തീസ്ഗഢിലെ ജൻജ്ഗിറിലാണ് സംഭവം.

സോം പ്രകാശ് നാരായണിനാണ് മർദനമേറ്റത്. ആദ്യഭാര്യയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിക്കുന്നതായി മനസ്സിലാക്കിയ ഭാര്യയും ബന്ധുക്കളും ക്ഷേത്രത്തിലെത്തി സോം പ്രകാശിനെ മർദ്ദിക്കുകയായിരുന്നുവെന്ന് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. തുടർന്ന് ആദ്യ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ പൊലീസ് സോം പ്രകാശിനും കുടുംബത്തിനുമെതിരെ കേസെടുത്തു.

2017-ലാണ് സോം പ്രകാശ് ദാമിനി ജയ്‌സ്വാളിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് ദാമിനി പറഞ്ഞു. അധികം വൈകാതെ രണ്ടു ലക്ഷം സ്ത്രീധവനവുമായി തിരികെ വന്നാൽ മതിയെന്ന് നിർദേശിച്ച് സോം പ്രകാശിന്‍റെ പിതാവ് തന്നെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ആക്കിയതായും ദാമിനി പറഞ്ഞു.

ദാമിനിയുടെ വീട്ടുകാർ 2018ൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് ഏപ്രിൽ മൂന്നിന് സോംനാഥ് വീണ്ടും വിവാഹം കഴിക്കാനായി ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിലെത്തിയ ആദ്യ ഭാര്യയും ബന്ധുക്കളും ചേർന്ന് സോം പ്രകാശിനെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Groom thrashed by first wife, her family during his second wedding
Next Story