Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രശസ്ത ഉർദു പണ്ഡിതൻ...

പ്രശസ്ത ഉർദു പണ്ഡിതൻ പ്രഫ. ഗോപിചന്ദ് നാരംഗ് അന്തരിച്ചു

text_fields
bookmark_border
പ്രശസ്ത ഉർദു പണ്ഡിതൻ പ്രഫ. ഗോപിചന്ദ് നാരംഗ് അന്തരിച്ചു
cancel
Listen to this Article

നോ​ർ​ത്ത് കാ​രോ​ലൈ​ന: ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ഉ​ർ​ദു പ​ണ്ഡി​ത​നും ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നും സാ​ഹി​ത്യ വി​മ​ർ​ശ​ക​നു​മാ​യ പ്ര​ഫ. ഗോ​പി​ച​ന്ദ് നാ​രം​ഗ് യു.​എ​സി​ലെ നോ​ർ​ത്ത് കാ​രോ​ലൈ​ന​യി​ൽ അ​ന്ത​രി​ച്ചു. രാ​ജ്യം പ​ത്മ​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന് 91 വ​യ​സ്സാ​യി​രു​ന്നു. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു.​എ​സി​ലെ​ത്തി​യ​താ​യി​രു​ന്നു നാ​രം​ഗ് എ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലും പാ​കി​സ്താ​നി​ലും ഒ​രു​പോ​ലെ പ്ര​ശ​സ്ത​നാ​യ പ്ര​ഫ. നാ​രം​ഗ് ഒ​ട്ടേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ സാ​ഹി​ത്യ​പ​ഠ​ന​ങ്ങ​ൾ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. വി​വി​ധ ഉ​ർ​​ദു ഗ്ര​ന്ഥ​ങ്ങ​ൾ ഇം​ഗ്ലി​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു പു​റ​മെ, പാ​കി​സ്താ​നി​ലെ 'സി​താ​​രാ യെ ​ഇം​തി​യാ​സ്' ബ​ഹു​മ​തി​ക്കും അ​ർ​ഹ​നാ​യി. ഉ​ർ​ദു സാ​ഹി​ത്യ വി​മ​ർ​ശ​ന രം​ഗ​ത്തെ നാ​രം​ഗി​ന്റെ സം​ഭാ​വ​ന​ക​ളെ കു​റി​ച്ച് സം​സാ​രി​ക്ക​വെ പ്ര​ശ​സ്ത ഹി​ന്ദി എ​ഴു​ത്തു​കാ​ര​ൻ ക​മ​ലേ​ശ്വ​ർ ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​ത്, 'ഓ​രോ ഇ​ന്ത്യ​ൻ ഭാ​ഷ​ക്കും ഓ​രോ ഗോ​പി​ച​ന്ദ് നാ​രം​ഗ് വേ​ണ'​മെ​ന്നാ​യി​രു​ന്നു.

അ​വി​ഭ​ക്ത ഇ​ന്ത്യ​യി​ലെ ബ​ലൂ​ചി​സ്താ​നി​ൽ 1930ൽ ​ജ​നി​ച്ച നാ​രം​ഗ് 1958ൽ ​ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഉ​ർ​ദു സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടി സെ​ന്റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യാ​ണ് അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഡ​ൽ​ഹി, ജാ​മി​അ മി​ല്ലി​യ തു​ട​ങ്ങി വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഉ​ർ​ദു വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്നു. വി​സ്കോ​ൺ​സ​ൻ, മി​ന​സോ​ട, ഓ​സ്​​ലോ തു​ട​ങ്ങി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ദേ​ശീ​യ ത​ല​ത്തി​ൽ വി​വി​ധ ഉ​ർ​ദു സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​നാ​യി​രു​ന്ന അ​ദ്ദേ​ഹം ഏ​റെ​ക്കാ​ലം കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. ഭാ​ര്യ: മ​നോ​ര​മ നാ​രം​ഗ്. മ​ക്ക​ൾ: അ​രു​ൺ നാ​രം​ഗ്, ത​രു​ൺ നാ​രം​ഗ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gopi Chand Narang
News Summary - Gopi Chand Narang passes away
Next Story