Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്സഭ സീറ്റുവിഭജനം:...

ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്

text_fields
bookmark_border
INDIA leaders
cancel

ന്യൂഡൽഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചർച്ച തുടങ്ങാൻ ‘ഇന്ത്യ’ മുന്നണി. ഈമാസം 19-ന് ഡൽഹിയിൽ 26 പ്രതിപക്ഷ പാർട്ടിനേതാക്കൾ സംബന്ധിക്കും. സീറ്റുവിഭജന ചർച്ച, ദേശീയതലത്തിൽ ഉന്നയിക്കേണ്ട പ്രശ്നങ്ങൾ, വിഷയങ്ങൾ, റാലികൾക്കും പൊതുയോഗ ങ്ങൾക്കും രൂപംനൽകൽ എന്നിവയാണ് മുഖ്യ അജൻഡ. മോദിക്കെതിരേ ‘ഞാനല്ല ഞങ്ങളാണ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇന്ത്യയുടെ ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് ​കൊണ്ടുപോകുന്നത്. ഉച്ച കഴിഞ്ഞ മൂന്നിനാണ് യോഗം ചേരു​കയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

യോഗത്തി​െൻറ തുടർച്ചയായി സീറ്റുവിഭജനത്തിന് പ്രാഥമികരൂപം നൽകാൻ ഏകോപനസമിതി ചേരും. മമതാ ബാനർജി, അഖിലേഷ് യാദവ്, നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. പശ്ചിമബംഗാളി​െൻറ ജി.എ സ്.ടി. കുടിശ്ശിക അടക്കമുള്ള വിഷയങ്ങളുന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മമത അനുവാദം ചോദിച്ചിരിക്കയാണ്. അതിനായി ഡൽഹിയിലെത്തുന്ന മമത 19-ന് യോഗത്തിൽ പങ്കെടുത്ത​ ശേഷമാകും മടങ്ങുക. പാർലമെൻറിലെ സഭാനേതാക്കളുടെ യോഗം തിങ്കളാഴ്ച യോഗവും ഖാർഗെ വിളിച്ചിട്ടുണ്ട്.

ജാതിസെൻസസ്, പഴയ പെൻഷൻ പദ്ധതി എന്നിവ ജനങ്ങൾ തിരസ്ക്കരിച്ചിട്ടില്ല എന്നാണ് ഹിന്ദി ഹൃദയഭൂവിലെ ചെറിയവ്യത്യാസത്തിലുള്ള തോൽവി വ്യക്തമാക്കുന്നതെന്നും അതിനാൽ, ഈ വിഷ യങ്ങളടക്കം ഉയർത്തിയാവും ലോക്സ ഭാതിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ സമീപകാല തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ബദൽ അജണ്ട രൂപപ്പെടുത്തുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ യോഗത്തിന് ഏറെ പ്രസക്തിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jairam RameshIndia NewsLok Sabha election 2024
News Summary - Fourth meeting of leaders of INDIA bloc will be held on December 19
Next Story