Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരേന്ത്യയിൽ കനത്ത...

ഉത്തരേന്ത്യയിൽ കനത്ത മഴ; യു.​പി​യി​ൽ 16 മ​ര​ണം

text_fields
bookmark_border
ഉത്തരേന്ത്യയിൽ  കനത്ത മഴ;  യു.​പി​യി​ൽ 16 മ​ര​ണം
cancel

ല​ഖ്​​നോ: ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ യു.​പി​യി​ൽ 16 പേ​ർ മ​രി​ച്ചു; 12 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച ഷാ​ജ​ഹാ​ൻ​പു​രി​ൽ മി​ന്ന​ലേ​റ്റാ​ണ്​ നാ​ലു​ കു​ട്ടി​ക​ള​ട​ക്കം ആ​റു​പേ​ർ മ​രി​ച്ച​ത്. ​ഏ​ഴു​പേ​ർ​ക്ക്​ പ​രി​ക്ക​ു​ണ്ടെ​ന്ന്​ യു.​പി ദു​രി​താ​ശ്വാ​സ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ക​ന​ത്ത പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ മ​റ്റു ജി​ല്ല​ക്കാ​രാ​യ 10 പേ​ർ​ക്കു​കൂ​ടി ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച​ത്തെ ക​ണ​ക്കാ​ണി​ത്. 461വീ​ട​ു​ക​ൾ ന​ശി​ച്ചു. 18 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ നാ​ലു​ല​ക്ഷം രൂ​പ സ​ഹാ​യ​ധ​ന​മാ​യി ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഓ​ര്‍ച്ച​യി​ല്‍ സ​ത​ര്‍ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ര്‍ന്ന് മേ​ഖ​ല വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

യ​മു​ന ന​ദി​യി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍ന്നു. വ​ട​ക്കു-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ്. മ​ഴ​യെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​യ​രം​കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRescue workFloods In Uttar PradeshUP Flood
News Summary - Floods In 16 Districts Of Uttar Pradesh, 16 Dead, IAF On Rescue Work
Next Story