Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭയം വേണ്ട: കുപ്പികളിൽ...

ഭയം വേണ്ട: കുപ്പികളിൽ ഓക്‌സിജനുമായി ചന്ദ്രബോസിവിടെയുണ്ട്​

text_fields
bookmark_border
chandhrabose
cancel
camera_alt

ചന്ദ്രബോസ് പരീക്ഷണ ശാലയില്‍

ശ്രീ​മൂ​ല​ന​ഗ​രം: പ്രാ​ണ​വാ​യു​വി​നാ​യി ജ​നം ഓ​ടി ന​ട​ക്കു​മ്പോ​ള്‍ കു​പ്പി​ക​ളി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​ന്‍ നി​ർ​മി​ച്ച് ശ്ര​​ദ്ധേ​യ​നാ​കു​ക​യാ​ണ്​ ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി റി​ട്ട. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. ച​ന്ദ്ര​ബോ​സ്. മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് 10,000 എം.​എ​ല്‍. പ്രാ​ണ​വാ​യു​വി​ന് നി​ർ​മാ​ണ ചെ​ല​വ് 70 രൂ​പ മാ​ത്രം.

പാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് വ​യോ​ധി​ക​ര്‍ക്കും ശ്വാ​സ ത​ട​സ്സ​മു​ള്ള​വ​ര്‍ക്കും യ​ഥേ​ഷ്​​ടം പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​ന​ട​ക്കാം. മൂ​ന്നു​മാ​സ​ത്തെ ക​ഠി​ന പ​രീ​ക്ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ഓ​ക്‌​സി​ജ​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം ക​ണ്ട​ത്.

വേ​ള്‍ഡ് ഹെ​ല്‍ത്ത് ഓ​ർ​ഗ​നൈ​സേ​ഷന്‍റെ പ്ര​ശം​സ നേ​ടി​യ ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍ചി​െൻറ​യും ഐ.​എം.​എ​യു​ടെ​യും അം​ഗീ​കാ​രം കാ​ത്തി​രി​ക്കു​ക​യാ​ണ് ച​ന്ദ്ര​ബോ​സ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ ബ്ലൈ​ന്‍ഡ് സ്‌​പോ​ട്ടു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​വും റെ​യി​ല്‍ പാ​ള​ത്തി​ലെ വി​ള്ള​ല്‍ ക​ണ്ടെ​ത്താ​ന്‍ ​െട്ര​യി​നി​ല്‍ ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ട്രാ​ക് ക്രോ​ക്ക് സെ​ന്‍സ​റും ച​ന്ദ്ര​ബോ​സ് ക​ണ്ടു​പി​ടി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യാ​ല്‍ ഉ​ണ​ര്‍ത്താ​ന്‍ സ്​​റ്റി​യ​റി​ങ്ങി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന ഉ​പ​ക​ര​ണം വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ക​ണ്ടു​പി​ടി​ച്ച് കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പിന്‍റെ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു ച​ന്ദ്ര​ബോ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygencovid 19
News Summary - Fear not: Chandrabose is here with oxygen in bottles
Next Story