Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർക്കിങ് ഏരിയയിൽ...

പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; നാല് കാറുകൾ കത്തിനശിച്ചു

text_fields
bookmark_border
പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; നാല് കാറുകൾ കത്തിനശിച്ചു
cancel

ഹൈദരാബാദ്: നഗരത്തിലെ എക്സിബിഷൻ സെന്ററിൽ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതിന് തുടർന്ന് നാലോളം കാറുകൾ കത്തിനശിച്ചു. ഇലക്ട്രിക് കാറിൽ നിന്നും മറ്റ് കാറുകളിലേക്കും തീപടരുകയായിരുന്നു. തീപടർന്നതിനെ തുടർന്ന് ഉടൻ തന്നെ ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. നാലോളം ഫയർഫോഴ്സ് യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

നേരത്തെ തെലങ്കാനയി​ലെ സിദ്ധിപേട്ട് ജില്ലയിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററിയാണ് ​പൊട്ടിതെറിച്ചത്. ജൂൺ എട്ടിനായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ വർഷം സെപ്തംബറിൽ സെക്കന്ദരാബാദിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചിരുന്നു. ഹോട്ടലിന്റെ താഴത്തെ ​നിലയിൽ പ്രവർത്തിച്ച ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.

ഇലക്ട്രിക് സ്കൂട്ടറിന്റെ ചാർജിങ് യൂനിറ്റിലായിരുന്നു തീപിടിത്തം. പിന്നീട് മറ്റ് നിലകളിലേക്കും തീപടരുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ നാലോളം പേരെ അപകടത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric car Fire
News Summary - Electric car catches fire at Hyderabad exhibition parking lot, many cars gutted
Next Story