ലൗ ജിഹാദ് ആരോപിച്ച് യുപിയിൽ ദമ്പതികളെ മർദ്ദിച്ചു
text_fields
ബറേലി: ലൗ ജിഹാദിൽ ഉൾപ്പെട്ടവരാണെന്ന് ആരോപിച്ച് ഇത്തർ പ്രദേശിൽ മിശ്രവിവാഹിതരായ ദമ്പതികൾക്ക് ക്രൂര മർദ്ദനം. ശനിയാഴ്ച വൈകുന്നേരം ക്വയില മേഖലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വൈറലാവുകയായിരുന്നു. യുവതിയും സഹോദരിയും അപേക്ഷിച്ചിട്ടും മർദ്ദനം തുടരുന്നത് വീഡിയോയിൽ കാണാം.
തുടർന്ന് കേസെടുത്ത പൊലീസ് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു. അമൻ സക്‌സേന, ഹിമാൻഷു ടണ്ടൻ, ഹർഷ് ശ്രീവാസ്തവ, ഉദയ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ സി.ആർ.പി.സി സെക്ഷൻ 151 പ്രകാരം കേസെടുത്ത് വിട്ടയച്ചു.
ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആളെ പോലീസ് മൂന്ന് മണിക്കൂറോളം തടങ്കലിൽ വെച്ചതായും പരാതിയുണ്ട്. അതിനിടെ, ദമ്പതികളെ ആക്രമിച്ചതിന് രണ്ട് പേർക്കെതിരെയും അജ്ഞാതരായ കുറച്ച് പേർക്കെതിരെയും സെക്ഷൻ 323 പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്ന് എസ്.പി രാഹുൽ ഭാട്ടി പറഞ്ഞു.