Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുല്‍ വായ തുറന്നാല്‍ ...

രാഹുല്‍ വായ തുറന്നാല്‍ കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുക  -ബി.ജെ.പി

text_fields
bookmark_border
രാഹുല്‍ വായ തുറന്നാല്‍ കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുക  -ബി.ജെ.പി
cancel

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വായ തുറന്നാല്‍ സര്‍ക്കാറല്ല, കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുകയെന്ന് ബി.ജെ.പി. പാര്‍ലമെന്‍റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ളെന്ന രാഹുലിന്‍െറ ആരോപണം വലിയ നുണയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. പഴയ നോട്ട് മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നുവെന്ന് ഒരു സ്വകാര്യ ചാനല്‍ സ്റ്റിങ് ഓപറേഷനിലൂടെ വാര്‍ത്ത പുറത്തുവിട്ട അതേസമയത്താണ് രാഹുലിന്‍െറ ആരോപണം. തങ്ങളുടെ കള്ളി വെളിച്ചത്താകുമെന്ന തോന്നലില്‍നിന്നാണ് ഈ ആരോപണം. താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചുപോകുക മാത്രമാണ് സംഭവിക്കുക. രാഹുല്‍ സംസാരിച്ചാല്‍ സര്‍ക്കാറിനാണ് അത് ഗുണം ചെയ്യുക.

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയെ ഓള്‍ ഇന്ത്യ കറന്‍സി കണ്‍ഡൂയിറ്റ് (കറന്‍സി കടത്തു കമ്മിറ്റി) എന്ന് തിരുത്തണമെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് കമീഷന്‍ ഏജന്‍റായിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ വഴി ഇവര്‍ക്ക് വലിയ മുറിവാണ് ഏറ്റത്. അതാണ് ഈ പ്രതിഷേധത്തിനു കാരണം. ഇപ്പോള്‍ അവര്‍ മണി എക്സ്ചേഞ്ച് സെന്‍ററും തുറന്നിരിക്കുന്നു. കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും എന്‍.സി.പിയും രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 

Show Full Article
TAGS:rahul gandhi bjp 
News Summary - BJP Links Rahul Gandhi's Comment On PM To Sting Operation, Wants Apology
Next Story