Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി

text_fields
bookmark_border
Poonch infiltration
cancel

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറാനുള്ള അജ്ഞാതരുടെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. പൂഞ്ചിലെ ദേഗ് വാർ തെർവാൻ ഏരിയയിലെ നിയന്ത്രണരേഖയിലൂടെയാണ് കടന്നുകയറാൻ ശ്രമിച്ചത്.

പുലർച്ചെ രണ്ട് മണിക്കാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. നിയന്ത്രണരേഖ വഴി രണ്ടു പേർ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നു കയറുന്നത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടു. സേന വെടിവെച്ചതിനെ തുടർന്ന് ഒരാൾ വീഴുകയും മറ്റൊരാൾ പിന്തിരിഞ്ഞോടുകയും ചെയ്തു.

പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ നടത്തുകയാണ്.

ഞായറാഴ്ച ജമ്മു കശ്മീരിലെ കുപ് വാരയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകർത്തിരുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സേന വധിച്ചു. ടാങ്ധർ സെക്ടറിലെ അംറോഹി ഏരിയയിലെ നിയന്ത്രണരേഖയിലാണ് സംഭവം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Army foils infiltration bid in Jammu and Kashmir's Poonch
Next Story