Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആകാർ പ​ട്ടേൽ...

ആകാർ പ​ട്ടേൽ അനുമതിയില്ലാതെ രാജ്യം വിടരുത്​; അനുകുല വിധി സ്​​റ്റേ ചെയ്തു

text_fields
bookmark_border
Aakar Patel
cancel
Listen to this Article

ന്യൂഡൽഹി: ആംനസ്റ്റി ഇന്‍റർനാഷനൽ മുൻ മേധാവി ആകാർ പട്ടേൽ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. ​ആകാർ പട്ടേലിനെതിരെ സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട്​ നോട്ടീസ്​ അടിയന്തിരമായി പിൻവലിക്കണ​മെന്നും സി.ബി.ഐ അദ്ദേഹത്തോട്​ മാപ്പു പറയണമെന്നുമുള്ള ഡൽഹി അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട്​ കോടതിയുടെ രണ്ട്​ നിർദേശങ്ങളും സി.ബി.ഐ കോടതി സ്​റ്റേ ചെയ്​തു. മറുപടി സത്യവാങ്​മുലം നൽകാൻ സമയം അനുവദിച്ച്​ കേസ്​ ഈ മാസം 12ലേക്ക്​ മാറ്റി.

സി.ബി.ഐക്ക്​ മറുപടി നൽകാൻ മതിയായ സമയം അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട്​ കോടതി നൽകിയില്ലെന്ന്​ പറഞ്ഞാണ്​ പ്രത്യേക സി.ബി.ഐ കോടതിയുടെ നടപടി. ​വിദേശ സർവകലാശാലകളിലെ പ്രഭാഷണത്തിനായി പോകുന്ന ആകാറിന്‍റെ വിദേശയാത്ര മുടക്കിയാൽ 10 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന അഭിഭാഷകന്‍റെ വാദത്തിന്​ ആ പണം സർവകലാശാലകളുടേതാണ്​ എന്നായിരുന്നു സി.ബി.ഐ അഭിഭാഷകൻ നൽകിയ മറുപടി.

അമേരിക്കയിലേക്ക്​ വിമാനം കയറാൻ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്​ പട്ടേലിനെ തടഞ്ഞ്​ തിരിച്ചയച്ചത്​. ബി.ജെ.പി എം.എൽ.എയായ പൂർണേശ്​ഭായ്​ ഈശ്വർ ഭായ്​ മോദി എന്നയാളു​ടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ സൂറത്ത്​ കോടതിയിൽ നിന്ന്​ വിദേശ യാത്രക്കുള്ള അനുമതി ആകാർ പട്ടേൽ ​നേടിയ ശേഷമായിരുന്നു പ​ട്ടേൽ അറിയാത്ത മറ്റൊരു​ കേസിന്‍റെ ലുക്ക്ഔട്ട്​ നോട്ടീസ്​ ഉണ്ടെന്ന്​ പറഞ്ഞ്​ തിരിച്ചയച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel banAakar Patel
News Summary - Aakar Patel should not leave the country without permission; The favorable verdict was stayed
Next Story