Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിൽ ഗുഡ്സ് ട്രെയിനിന്‍റെ എട്ട് ബോഗികൾ പാളം തെറ്റി; ഡൽഹി -റോഹ്ടക് പാതയിൽ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
The goods train derailed near Rohtak’s Kharawar railway station on Sunday
cancel

ന്യൂഡൽഹി: ഹരിയാനയിൽ ഘരാവാർ റെയിൽവെ സ്റ്റേഷന് സമീപം ഡൽഹി -റോഹ്തക് പാതയിൽ ഗുഡ്സ് ട്രെയിനിന്‍റെ എട്ട് ബോഗികൾ പാളം തെറ്റി. കൽക്കരിയുമായി ഷക്കൂർ ബസ്തിയിൽ നിന്ന് സൂറത്ത്ഗഡിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് റെയിൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടയായി അധികൃതർ അറിയിച്ചു.

'ഡൽഹിയിലെ ഷക്കൂർ ബസ്തിയിൽ നിന്ന് റോഹ്തക്ക് വഴി സൂറത്ത്ഗഡിലേക്ക് പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. ബോഗികളിൽ കൽക്കരി നിറഞ്ഞിരുന്നു. എട്ട് ബോഗികൾ പാളം തെറ്റിയതിനെ തുടർന്ന് റെയിൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.'- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ പറഞ്ഞു.

അപകടത്തിൽ റെയിൽവെ ട്രാക്കിന്‍റെ ഒരുഭാഗം തകർന്നിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തിയതായും അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 8 bogies of goods train derail in Haryana, Delhi-Rohtak route blocked
Next Story