ഇ-കോര്‍ട്ട് പദ്ധതിയും തര്‍ക്കത്തില്‍ കുരുങ്ങി
text_fieldsന്യൂഡല്‍ഹി: ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാറും ജുഡീഷ്യറിയും ഭിന്നത തുടരുന്നതിനിടെ, അഞ്ചു മാസമായി മറ്റൊരു പ്രശ്നം പരിഹാരം കാത്തുകിടക്കുകയാണ്.
ഇ-കോടതി പദ്ധതി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനെ (എന്‍.ഐ.സി) ഏല്പിക്കാനുള്ള നീക്കമാണ് നിയമ മന്ത്രാലയവും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കത്തില്‍ കുരുങ്ങിയത്.
കോടതി നടപടി സുതാര്യമാക്കാനും വിവരങ്ങള്‍ എളുപ്പം ലഭ്യമാക്കാനും ഉദ്ദേശിച്ചാണ് 2012ല്‍ ഇ-കോര്‍ട്ട് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി എന്‍.ഐ.സിക്കുപകരം സ്വകാര്യ ഏജന്‍സിയെ ഏല്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. എന്നാല്‍, കോടതി വിവരങ്ങളുടെയും മറ്റും സുരക്ഷ കണക്കിലെടുത്ത് പുറം ഏജന്‍സികളെ സുപ്രീംകോടതി എതിര്‍ക്കുകയാണ്.
അഞ്ചു മാസം മുമ്പ് നടന്ന മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. സമ്മേളനത്തിന്‍െറ മിനുട്സ് തയാറാക്കിയത് സുപ്രീംകോടതിയാണ്. മിനുട്സില്‍ ചില തര്‍ക്കവിഷയങ്ങള്‍ തീരുമാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് നിയമമന്ത്രാലയത്തിന്‍െറ പരാതി.
എന്നാല്‍, ഇവ സംബന്ധിച്ച് സമ്മേളനത്തില്‍ തീരുമാനത്തിലത്തെിയിട്ടില്ളെന്നും മന്ത്രാലയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.