Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2017 1:07 AM GMT Updated On
date_range 20 Oct 2017 7:59 AM GMTഗുജറാത്തിൽ വർഗീയ സംഘർഷം; ഒരു മരണം
text_fieldsbookmark_border
അഹ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ ഹിന്ദു –മുസ്ലീം സംഘർഷം വ്യാപിക്കുന്നു. ഗുജറാത്തിലെ പത്താൻ ജില്ലയിൽ ഇരു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടാവലി ഗ്രാമത്തിൽ ഇരു സമുദായങ്ങളിലെയും വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നം മൂർച്ഛിച്ചാണ് സംഘർഷമായി മാറിയത്. ജനക്കൂട്ടം വീടുകൾക്കും വാഹനങ്ങൾക്കും തീവെച്ചതിനെ തുടർന്ന് പൊലീസ് വായുവിലേക്ക് ഏഴുറൗണ്ട് വെടിയുതിർത്തു.
ആക്രമങ്ങൾക്ക് ശേഷം പ്രദേശത്തു നിന്ന് മുസ്ലിം കുടുംബങ്ങൾ ഒഴിഞ്ഞുപോയി. പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ ണിയന്ത്രണ വിധേയമായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story