അൻറാർട്ടിക്കയും കടന്ന്​ ചരിത്രത്തിലിടം നേടി സാ​േൻറഫ- VIDEO

21:09 PM
21/04/2017

അൻറാർട്ടിക്ക വിജയകരമായി മുറിച്ച് കടക്കുന്ന ആദ്യ പാസഞ്ചർ കാറായി സാേൻറഫ. പാട്രിക് ബെർഗലാണ് തെൻറ സാേൻറഫ ഉപയോഗിച്ച് അൻറാർട്ടിക വിജയകരമായി മുറിച്ച് കടന്നത്. പ്രശ്സ്ത സഞ്ചാരിയായ എണേസ്റ്റ് ഷാകലെറ്റെൻറ പൗത്രനാണ് പാട്രിക്. ഷാക്ലെറ്റും മുമ്പ് ഇത്തരത്തിൽ അൻറാർട്ടിക്ക കടക്കുന്നതിന് ശ്രമിച്ചിരുന്നു.

മൂന്ന് അകമ്പടി വാഹനങ്ങളുടെ സഹായത്തോടെയായിരുന്നു സാേൻറഫയുടെ ചരിത്ര ദൗത്യം. അൻറാർട്ടികയിൽ ദൗത്യത്തിനായി കാറിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. മർദ്ദം കുറവുള്ള പ്രത്യേക ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷനിലും സബ്ഫ്രെയിമിലും മാറ്റങ്ങൾ വരുത്തി. 230 ലിറ്റർ ഇന്ധനം നിറക്കാൻ കഴിയുന്ന വലിയ ടാങ്കും കാറിൽ ഉൾപ്പെടുത്തി. അൻറാർട്ടിക്കയിലെ തണുപ്പ് നേരിടാനായി എൻജിൻ നേരത്തെ തന്നെ ചൂടാക്കി നിർത്തിയിരുന്നു.

COMMENTS