ഒക്ടാവിയയുടെ പരിഷ്കരിച്ച പതിപ്പുമായി സ്കോഡ
text_fieldsമുംബൈ: ഒക്ടാവിയുടെ പരിഷ്കരിച്ച പതിപ്പ് ഒക്ടാവിയ വി.ആർ.എസ് സ്കോഡ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 2017 പകുതിയോടെയാവും കാർ വിപണിയിലെത്തുക. പുതുവർഷത്തിൽ നാല് പുതിയ കാറുകൾ കൂടി വിപണിയിൽ അവതരിപ്പിക്കാൻ സ്കോഡ നീക്കം നടത്തുന്നതായാണ് വിവരം.
പുതിയ ഒക്ടാവിയുടെ മുൻവശത്ത് തന്നെ മാറ്റങ്ങൾ പ്രകടമാണ്. എയർ ഇൻടേക്കുകളും പുതിയ എൽ.ഇ.ഡി ഹെഡ്ലാമ്പുമെല്ലാം വാഹനത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്. പിൻവശത്തും പ്രകടമായ മാറ്റങ്ങളുണ്ട്. ബ്ലാക്ക് ഡിഫ്യൂസറും സ്പോയിലറുമെല്ലാമാണ് പിൻവശത്തെ പ്രധാനപ്പെട്ട മാറ്റങ്ങൾ. ടെയിൽ ലെറ്റിെൻറ ഡിസൈനും മികച്ചതാണ്.
ഇൻറിരിയറിലേക്ക് വന്നാൽ സ്പോർട്ട്സ് സീറ്റുകളാണ് കമ്പനി കാറിനായി നൽകിയിരിക്കുന്നത്. മൾട്ടി ഫംങ്ഷണൽ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത.ചെറുെതങ്കിലും നിരവധി സൗകര്യങ്ങൾ പുതിയ കാറിൽ ഉൾപ്പെടുത്താൻ സ്കോഡ ശ്രദ്ധിച്ചിട്ടുണ്ട്. ഇലുമിനേറ്റഡ് ഡോർ ഹാൻഡിൽ, എൽ.ഇ.ഡി ടോർച്ച്, ഡ്രൈവർ സീറ്റിനടിയിൽ കുട വെക്കുന്നതിനായുള്ള സ്റ്റോറേജ് സ്പേസ് ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
സാേങ്കതികമായ കാര്യങ്ങളിലേക്ക് വന്നാൽ രണ്ട് എഞ്ചിൻ ഒാപ്ഷനുകളിലാണ് കാറെത്തുന്നത്. 2.0 ലിറ്റർ ടി.എസ്.െഎ എഞ്ചിനാണ് ഒക്ടിവിയക്ക്. ഇത് 250bhp പവറും 350nm ടോർക്കും ഉൽപ്പാദിപ്പിക്കും. 6.7 സെക്കൻഡിൽ കാർ 0–100 കിലോ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറിൽ 250 കിലോ മീറ്ററാണ്. 2.0 ലിറ്റർ ടി.ഡി.െഎയാണ് മറ്റൊരു എഞ്ചിൻ ഒാപ്ഷൻ. 184bhp പവറും 380Nm ടോർക്കും ഇൗ എഞ്ചിൻ ഉൽപ്പാദിപ്പിക്കും. 7.9 സെക്കൻഡിൽ 0-100 കിലോ മീറ്റർ സ്പീഡിലേക്ക് കാറെത്തും. 232 കിലോ മീറ്ററാണ് പരമാവധി വേഗത. ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ആൻഡ് മാനുവൽ ട്രാൻസ്മിഷനാണ് കാറിന് ഉള്ളത്. ഫോർ വീൽ ഡ്രൈവും ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.