Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമഴയത്ത് ഊബർ വിളിച്ചു; രസിപ്പിക്കുന്ന മറുപടിയുമായി ​ഡ്രൈവർ -യുവതി പങ്കുവച്ച സ്ക്രീൻഷോട്ട് വൈറൽ

text_fields
bookmark_border
‘ഇതാണ് ഇന്നലെ ഡൽഹിയിലെ അവസ്ഥ.’– എന്ന കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ട് പങ്കുവച്ചത്
Womans Hilarious Conversation With Uber Driver During Delhi Rains Leaves Internet In Splits
cancel
Listen to this Article

മഴയത്ത് മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടമില്ലാത്തവർ ആരാണ്. കോരിച്ചൊരിയുന്ന മഴയിൽ ടാക്സി ഓടിക്കുക ഏറെ മടുപ്പുള്ള പരിപാടിയുമാണ്. ഡൽഹിയിൽ കനത്ത മഴയിൽ ഊബർ വിളിച്ച യുവതി രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ്. ഊബർ ബുക്ക് ചെയ്ത ശേഷം പലപ്പോഴും യഥാർഥ ലൊക്കേഷൻ പറഞ്ഞു കൊടുക്കാൻ ഡ്രൈവറുമായി ചാറ്റിങ്ങ് നടത്താറുണ്ട്. അത്തരത്തിൽ നടന്ന ചാറ്റിങ്ങിന്റെ സ്ക്രീൻ ഷോട്ടാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. ഡ്രൈവറുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് യുവതി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

റിയ കസ്‌ലിവാൾ എന്ന യുവതിയാണ് ഊബർ ഡ്രൈവറുമായുള്ള ചാറ്റ് പങ്കുവച്ചത്. ഊബർ ഡ്രൈവറോട് എവിടെ എത്തി എന്നു ചോദിച്ചു കൊണ്ടാണ് യുവതി സംഭാഷണം തുടങ്ങുന്നത്. ഡൽഹിയിലെ കനത്ത മഴയെ കുറിച്ചാണ് ഇരുവരുടെയും സംഭാഷണം. എത്താറായോ? എന്ന് ഊബർ ഡ്രൈവറോട് ചോദിക്കുമ്പോൾ 'വരണം എന്നുണ്ട്. പക്ഷേ, മടുപ്പാണ്' എന്നാണ് അദ്ദേഹത്തിന്റെ രസകരമായ മറുപടി. ഡൽഹിയിലെ ഇപ്പോഴത്തെ കാലാവസ്ഥയാണ് ഇത്തരത്തിലുള്ള ഒരു മറപടിക്കു കാരണമെന്നും യുവതി പറയുന്നു. 'ഇതാണ് ഇന്നലെ ഡൽഹിയിലെ അവസ്ഥ.'– എന്ന കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ട് പങ്കുവച്ചത്.

സ്ക്രീൻ ഷോട്ട് വൈറലായതോടെ നിരവധി കമന്റുകളും എത്തി. ഡ്രൈവറുടെ നിഷ്കളങ്കമായ മറുപടിയിൽ നിന്നും ഡൽഹിയിലെ അവസ്ഥ വ്യക്തമാണെന്ന് ആളുകൾ കുറിച്ചു. വ്യാഴാഴ്ച പങ്കിട്ടു സ്‌ക്രീൻഷോട്ടിന് 7,000-ലധികം ലൈക്കുകളും 500-ഓളം റീട്വീറ്റുകളും ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman's Hilarious Conversation With Uber Driver During Delhi Rains Leaves Internet In Splits
Next Story