Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കടുത്ത വേദനയിലും അവന്​ ഒരേയൊരു ആഗ്രഹം മാത്രം; ഥാറിൽ സ്വപ്ന യാത്ര നടത്തി കുഞ്ഞ്​ കാർത്തിക്​
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightകടുത്ത വേദനയിലും അവന്​...

കടുത്ത വേദനയിലും അവന്​ ഒരേയൊരു ആഗ്രഹം മാത്രം; ഥാറിൽ സ്വപ്ന യാത്ര നടത്തി കുഞ്ഞ്​ കാർത്തിക്​

text_fields
bookmark_border

രോഗങ്ങളിൽ ഏറ്റവും തീവ്രമായതാണ്​ കാൻസർ. കുട്ടികൾക്ക്​ കാൻസർ ബാധിക്കുക എന്നാൽ ഏറെ സങ്കടകരമായ അവസ്ഥയുമാണ്​. കളിച്ച്​ ഉല്ലസിക്കേണ്ട പ്രായത്തിൽ ആശുപത്രിയും മരുന്നുകളും വേദനയുമായി കഴിഞ്ഞുകൂടേണ്ടിവരിക അത്ര സുഖകരമായ അവസ്ഥയല്ല​. കാർത്തിക്​ എന്ന അഞ്ച്​ വയസുകാരൻ കാർസറിനെതിരേ പോരാടുന്നൊരു പോരാളിയാണ്​. അവന്‍റെ ഏറ്റവും വലിയ ആഗ്രഹം ഥാർ എന്ന സ്വപ്നവാഹനം സ്വന്തമാക്കലാണ്​. ഥാറിനോടുള്ള കാർത്തികിന്‍റെ ഇഷ്ടം കണ്ട്​ അവനെ ചികിത്സിച്ച ഡോക്ടർമാർ ഒരു തീരുമാനം എടുത്തു. ഒരു ദിവസ​മെങ്കിലും ഥാറിൽ കാർത്തികിനെ യാത്ര ചെയ്യിക്കണം. അവസാനം അവരത്​ സാധിച്ചുകൊടുക്കുകയും ചെയ്തു.

കാൻസർ ചികിത്സക്ക്​ ആശുപത്രിയിൽ എത്തുന്ന കാർത്തികിന്‍റെ കയ്യിൽ ഒരു ടാബ്​ലെറ്റ്​ എപ്പോഴും കാണുമായിരുന്നു. അവൻ അതിൽ കാണുന്നതാകട്ടെ ഥാർ വിഡിയോകളും. അങ്ങിനെയാണ്​ അവന്‍റെ ഈ ഇഷ്ടം അവനെ ചികിത്സിച്ച അപ്പോളോ ഹോസ്​പിറ്റലിലെ ഡോക്ടർമാർക്ക്​ മനസിലായത്​. തുടർന്ന്​ ഡോക്ടർമാർ പ്രദേശത്തെ മഹീന്ദ്ര ഡീലർമാരുമായി ബന്ധപ്പെടുകയും ലഖ്‌നൗവിന്​ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിക്കുകയും അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

കാർത്തികിന്റെ അടുത്ത കീമോ സെഷൻ ഷെഡ്യൂൾ ചെയ്‌തപ്പോൾ, അവനെ പിക്ക്​ ചെയ്യാനായി മഹീന്ദ്ര ഥാറിലാണ്​ ഡോക്ടർമാർ എത്തിയത്​. ഥാറിന്റെ ക്യാബിൻ ബലൂണുകൾ കൊണ്ട് നിറച്ചിരുന്നു. ഥാർ കണ്ട കാർത്തിക്​ ആദ്യമൊന്ന്​ അമ്പരന്നു. പിന്നെ അമ്പരപ്പ്​ ആവേശമായി മാറി. അന്ന്​ കാർത്തിക് ഥാറിന്‍റെ മുൻ സീറ്റിൽ ഇരുന്നാണ്​ ആശുപത്രിയിൽ എത്തിയത്​. ഈ സംഭവങ്ങളെല്ലാം അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘നന്നി ഹ്വായിഷേൻ’ വിഡിയോ ആയി ചിത്രീകരിച്ചിരുന്നു. ആയിരക്കണക്കിനുപേരാണ്​ ഈ വിഡിയോ കണ്ട്​ ഡോക്ടർമാരേയും സംഘത്തേയും പ്രശംസിക്കുന്നത്​. മഹീന്ദ്ര ചെയർമാൻ ആനന്ദ്​ മഹീന്ദ്ര ഉൾപ്പടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraThar
News Summary - Apollo Hospital fulfills wish of kid suffering from cancer with Thar ride: Anand Mahindra moved to tears
Next Story