Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എം പരിവാഹൻ ആപ്പ്​ ഡൗൺലോഡ്​ ചെയ്യൂ, വാഹനസംബന്ധിയായ 25 ലധികം സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightഎം പരിവാഹൻ ആപ്പ്​...

എം പരിവാഹൻ ആപ്പ്​ ഡൗൺലോഡ്​ ചെയ്യൂ, വാഹനസംബന്ധിയായ 25 ലധികം സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

text_fields
bookmark_border

വാഹനരേഖകൾ സൂക്ഷിക്കുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കാവുന്ന സർക്കാർ ആപ്പാണ്​ എം പരിവാഹൻ. ഡ്രൈവിങ് ലൈസൻസിന്‍റെയും ആർസി ബുക്കിന്‍റെയും പകര്‍പ്പുകളും ഒര്‍ജിനലും കൈയില്‍ സൂക്ഷിക്കാതെ ഡിജിറ്റലായി സൂക്ഷിക്കാന്‍ എം-പരിവാഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ സ്റ്റോർ ചെയ്താൽ മതി. 1989ലെ മോട്ടർ വാഹനനിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഡ്രൈവിങ് ലൈസൻസ്, വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ വളരെ എളുപ്പത്തിൽ ഈ ആപ്പ് വഴി നമുക്ക് സൂക്ഷിക്കാനാകും. വാഹന പരിശോധനകള്‍ക്കിടയിലും മറ്റും ഇത്തരത്തില്‍ ഡിജിറ്റല്‍ രേഖകള്‍ക്ക് ഇന്ന് സാധുത ഉണ്ടായിരിക്കുന്നതുമാണ്.

എങ്ങനെയാണ് എം-പരിവാഹൻ ആപ്പ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം

• ആദ്യമായി ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ‘എം-പരിവാഹൻ’ (mParivahan) എന്ന ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുക.

• ആപ്പിൽ ഇടതുവശത്ത് മുകളിൽ RC, DL എന്നു കാണാം. നീലയിൽ വെളുത്ത അക്ഷരത്തിലുള്ളത് ആക്റ്റീവായിരിക്കുന്ന മെനു ഏത് എന്ന് സൂചിപ്പിക്കുന്നു. “Enter RC number to get details” എന്ന് കാണിക്കുന്നിടത്ത് വാഹനത്തിന്‍റെ നമ്പർ രേഖപ്പെടുത്തുക. സ്പെയ്സ് നല്‍കാതെ അക്ഷരങ്ങളും അക്കങ്ങളും തുടർച്ചയായിവേണം ടൈപ്പ് ചെയ്യാന്‍. തുടർന്ന് അതിന് വലതുവശത്തെ സെർച്ച് ചിഹ്നത്തിൽ അമർത്തുക.

• വാഹനത്തിന്‍റെ വിശദവിവരങ്ങൾ ലഭ്യമാകും. താഴെ “Add to Dashboard for Virtual RC” എന്ന ബട്ടണിൽ അമർത്തുക.

• ഈ സമയത്ത് ലോഗിൻ ചെയ്യണോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്അപ്പ് സന്ദേശം വരും. അതില്‍ YES ഓപ്ഷന്‍ പ്രസ്സ് ചെയ്യുക

• തുടർന്നു വരുന്ന സ്‌ക്രീനിൽ ആദ്യം മൊബൈൽ നമ്പർ രേഖപ്പെടുത്താനുള്ള സ്ഥലം കാണാം. ഇത് ഇപ്പോൾ രജിസ്റ്റർ ചെയ്തവർക്കുള്ളതാണ്. താഴെ Sign Up എന്ന ബട്ടണിൽ ടാപ്പ് ചെയ്യുക. ഇനി നമ്പർ നൽകി Continue ടാപ്പ് ചെയ്യുക.

• Terms and Conditions അംഗീകരിക്കുന്നതിനായി താഴെയുള്ള ചെറിയ ചതുരത്തിൽ ക്ലിക്ക് ചെയ്ത് Submit ചെയ്യുക. ഫോണില്‍ ഒരു ഒടിപി ലഭ്യമാകും. അത് ഇവിടെ രേഖപ്പെടുത്തുക. അടുത്ത സ്‌ക്രീനിൽ മൊബൈൽ നമ്പറിന് മുകളിൽ പേരെഴുതാനുള്ള സ്ഥലത്ത് പേര് കൃത്യമായി ടൈപ്പ് ചെയ്യണം. ശേഷം Sign Up ടാപ്പ് ചെയ്യുക.

• ഇപ്പോൾ നമ്മൾ വീണ്ടും ലോഗിൻ ചെയ്യാൻ പോയ സമയത്തെ സ്‌ക്രീനിൽ എത്തും. അവിടെ നമ്മള്‍ ആദ്യം നല്‍കിയ വാഹനത്തിന്‍റെ നമ്പറും ഉടമയുടെ പേരും കാണാം. അതിനു നേരെ വലതുവശത്തേക്കുള്ള ‘ആരോചിഹ്നം’ അമർത്തുക.

• തുടർന്നു വരുന്ന സ്‌ക്രീനിൽ Add to Dashboard for Virtual RC എന്ന ബട്ടൺ അമർത്തുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ വാഹനത്തിന്‍റെ ചെയ്സ് നമ്പറിലെ അവസാനത്തെ 4 അക്കം ആർസി ബുക്ക് നോക്കി കൃത്യമായി പൂരിപ്പിക്കുക. അതുപോലെ എൻജിൻ നമ്പറും. ശേഷം Verify ടാപ്പ് ചെയ്യുക. നമ്മുടെ Virtual RC റെഡി.

• ഇനി ആദ്യ സ്ക്രീനിലേക്കു പോകാം. DL എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വലതുവശത്ത് Enter DL number to get details എന്നുള്ളിടത്ത് ഡ്രൈവിങ് ലൈസൻസ് നമ്പർ പൂർണമായും നല്‍കിയശേഷം, സെർച്ച് ബട്ടൺ അമർത്തുക. ഈ സമയം ജനനത്തീയതി വേരിഫൈ ചെയ്യാന്‍ ആവശ്യപ്പെടും. Yes അടിക്കുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ ലൈസൻസിൽ കാണിച്ച ജനനത്തീയതി തെറ്റാതെ എഴുതുക. നമ്മുടെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ വരും. Add to Dashboard for Virtual DL. വീണ്ടും ഒരു തവണ കൂടി ജനനത്തീയതി നൽകി വേരിഫൈ ചെയ്യുക. Virtual DL റെഡി.

മുകളിൽ Dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വെർച്വൽ ആർസിയും വെർച്വൽ ഡ്രൈവിങ് ലൈസൻസും കാണാം. അവയിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിഞ്ഞുവരും. അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് വണ്ടിയുടെ ചില്ലിൽ ഓട്ടിച്ചാൽ മതി. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ എടുക്കാം.

ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ സ്വന്തം പേരിലോ സ്വന്തം ഉപയോഗത്തിലോ ഉള്ള എത്ര വാഹനങ്ങളും ചേർക്കാവുന്നതാണ്. അതായത് ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവ് ഓടിക്കുമ്പോൾ കാണിക്കുവാൻ അദ്ദേഹത്തിന്‍റെ മൊബൈലിലും വെർച്വൽ ആർസി ചേർക്കാം. അതുപോലെ ഒരേ വാഹനത്തിന്‍റെ അല്ലെങ്കില്‍ ലൈസൻസിന്‍റെ വിവരങ്ങൾ ഒന്നിലധികം മൊബൈലിലും ചേർക്കാം.

എം പരിവാഹൻ ആപ്പ്​വഴി താഴെ പറയുന്ന സേവനങ്ങളും ലഭ്യമാണ്​

RC സംബന്ധമായവ

1.ഡൂപ്ലിക്കേറ്റ് RC അപേക്ഷ

2. RC യിലെ അഡ്രസ്സ് മാറ്റൽ

3. ലോൺ ചേർക്കൽ

4. അടച്ച് തീർത്ത ലോൺ ഒഴിവാക്കൽ

5.ലോൺ തുടരൽ

6.NOC ക്കുള്ള അപേക്ഷ

7. RC പർട്ടിക്കുലേഴ്സിനുള്ള അപേക്ഷ

8.സമർപ്പിച്ച് പോയ അപേക്ഷ ഡിസ്പോസ് ചെയ്യൽ

9.സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയൽ

10. RC യിലെ മൊബൈൽ നമ്പർ മാറ്റൽ

11. ഫീസ് റസീറ്റ് ഡൗൺലോഡ് ചെയ്യൽ

12. പേമെൻ്റ് സ്റ്റാറ്റസ് വെരിഫൈ ചെയ്യൽ

13.അപേക്ഷകൾ ഡൗൺ ലോഡ് ചെയ്യാൻ

14. അപ്പോയ്മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ

ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച്

1. സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ

2.ലൈസൻസിലെ മൊബൈൽ നമ്പർ മാറ്റാൻ

3. ഡൂപ്ലിക്കേറ്റിനപേക്ഷിക്കാൻ

4.ലൈസൻസ് പുതിയ Pet G കാർഡിലേക്ക് മാറ്റാൻ

5.ലൈസൻസ് എക്സ്ട്രാക്റ്റ് ന് അപേക്ഷിക്കാൻ

6. ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിനപേക്ഷിക്കാൻ

7. റസീറ്റ് പ്രിൻ്റ് എടുക്കാൻ

8. അപ്പോയ്മെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ

9. അപേക്ഷാ ഫാറങ്ങൾ ഡൗൺലോഡ് ചെയ്യാൻ

ചലാൻ സേവനങ്ങൾ

1. ചലാൻ സ്റ്റാറ്റസ് അറിയാൻ

2. പിഴ അടക്കാൻ

3.പേമെൻ്റ് വെരിഫൈ ചെയ്യാൻ

4. ചലാൻ ഡൗൺലോഡ് ചെയ്യാൻ

5. പേമെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile AppAuto NewsAuto TipsM Parivahan
News Summary - Download M Parivahan App, more than 25 vehicle related services at your finger tips
Next Story