
കാവാസാകി നിഞ്ചക്ക് വമ്പൻ വിലക്കിഴിവ്; ഈ മാസം അവസാനംവരെ ഓഫർ ദീർഘിപ്പിച്ച് കമ്പനി
text_fieldsമികച്ചൊരു സ്പോർട്സ് ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. കാവാസാകിയുടെ നിഞ്ച സീരീസിലുള്ള ബൈക്കുകളിലൊന്ന് ആണെങ്കിൽ ഏറെ സന്തോഷമുണ്ടാകില്ലേ. നിഞ്ച 300 സീരീസ് ബൈക്കുകൾക്ക് വമ്പർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കാവാസാകി ഇപ്പോൾ. ‘ഗുഡ് ടൈംസ് വൗച്ചർ ബെനഫിറ്റ്’എന്നാണ് പുതിയ ഓഫറിന് കാവാസാകി പേര് നൽകിയിരിക്കുന്നത്.
നിഞ്ച സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോട്ടോര്‍സൈക്കിളാണ് നിഞ്ച 300. ഫെബ്രുവരി മുതല്‍ നിഞ്ച 300-ന് കമ്പനി ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഓഫര്‍ 2023 മെയ് 31 വരെ നീട്ടിയിട്ടുണ്ട്. 3.40 ലക്ഷം രൂപയാണ് നിലവില്‍ കാവസാക്കി നിഞ്ച 300 സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഓഫറിന്റെ ഭാഗമായി നിഞ്ച 300 ഇപ്പോള്‍ 15,000 രൂപ വിലക്കിഴിവില്‍ വാങ്ങാം. ഡിസ്‌കൗണ്ട് കഴിഞ്ഞ് 3.25 ലക്ഷം രൂപ വിലയില്‍ ബൈക്ക് സ്വന്തമാക്കാം.
ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി എന്നീ കളര്‍ ഓപ്ഷനുകളിലാണ് നിഞ്ച 300 ലഭിക്കുക. അഗ്രസീവ് ഡ്യുവല്‍ ഹെഡ്ലാമ്പുകള്‍, ഫ്ലോട്ടിംഗ്-സ്റ്റൈല്‍ വിന്‍ഡ്‌സ്‌ക്രീന്‍, ഫ്രണ്ട് കൗള്‍ മൗണ്ടഡ് കോംപാക്റ്റ് റിയര്‍ വ്യൂ മിററുകള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, ഷോര്‍ട്ട് ടെയില്‍ സെക്ഷന്‍, അപ്‌സ്വെപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷതകളില്‍ ചിലത്.

296 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 11000 rpm-ല്‍ പരമാവധി 39 bhp പവറും 10000 rpm-ല്‍ 26.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ട്യൂബ് ഡയമണ്ട് ഫ്രെയിമിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. പാരലല്‍ ട്വിന്‍ മോട്ടോര്‍ വാഗ്ദാനം ചെയ്യുന്ന ഈ സെഗ്മെന്റിലെ ചുരുക്കം ചില ബൈക്കുകളില്‍ ഒന്നാണ് നിഞ്ച 300.