Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമരണമെത്തുന്ന...

മരണമെത്തുന്ന നേരത്ത്​....

text_fields
bookmark_border
മരണമെത്തുന്ന നേരത്ത്​....
cancel

മരണം ഒരു വിചിത്രമായ പ്രതിഭാസമാണ്​. പ്രപഞ്ചത്തിലെ ശാശ്വതമായ സത്യമാണ്​ മരണം. ജനിച്ചവരെല്ലാം മരിക്കും. എന്നാൽ ഒ രാളുംതന്നെ ​താൻ മരിക്കും എന്ന വിശ്വാസത്തിലല്ല ജീവിക്കുന്നത്​. മാത്രമല്ല, ഒട്ടുമിക്ക ആളുകൾക്കും മരണം ഭീതിദമായ ഒരു കാര്യമാണ്​. മരണാസന്നരായ രോഗികളുടെ മാനസിക നിലയെക്കുറിച്ച്​ ചിന്തിക്കു​േമ്പാൾ നാം ഇക്കാര്യം പ്രത്യേകം കണ ക്കിലെടുക്കേണ്ടതാണ്​.

ശരീരത്തിലെ ജൈവ പ്രവർത്തനങ്ങൾ ഒാരോന്നായി നിലച്ച്​, മസ്​തിഷ്​കവും ഹൃദയവും പൂർണമായ ി നിശ്ചലമായി ജീവൻ ശരീരത്തിൽനിന്ന്​ വേർപെട്ടുപോകുന്ന അവസ്​ഥയാണ്​ മരണം. ഇത്​ പല കാരണങ്ങൾകൊണ്ട്​ സംഭവിക്കാം. സ്വയം ജീവനൊടുക്കുന്നതും ഒരു കാരണമാണ്​. എന്നാലിതിൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കൂട്ടരാണ്​ മരണാസന്നരായ രോഗി കൾ. സാന്ത്വന ചികിത്സാ രംഗത്ത്​ പ്രവർത്തിക്കുന്നവർ പ്രത്യേകിച്ച്​ നേരിടേണ്ടിവരുന്ന പ്രശ്​നമാണ്​ ഇത്തരം വ്യക ്​തികളെ മാനസികമായി സഹായിക്കുക എന്നത്​.

സാന്ത്വന ചികിത്​സ
മരണകാരണമായ രോഗങ്ങൾ ബാധിച്ച്​, മരണം കാത ്തുകഴിയുന്ന രോഗി​കളെയാണ്​ മരണാസന്നരായ രോഗികൾ എന്നതുകൊണ്ട്​ വിവക്ഷിക്കുന്നത്​. കാൻസർ, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ, ചികിത്സിച്ചു മാറ്റാൻ കഴിയാത്ത മറ്റുചില ഗുരുതര രോഗങ്ങൾ എന്നിവയൊക്കെ ഇൗ പട്ടികയിൽ ഉണ്ട്​. എത്ര വിദഗ ്​ധ ചികിത്സ നൽകിയാലും ഇത്തരം രോഗങ്ങൾ പതിയെപ്പതിയെ ശരീരത്തെ കീഴടക്കുകയും രോഗിയെ മരണത്തിലേക്ക്​ കൂട്ടിക്കെ ാണ്ടുപോവുകയും ചെയ്യും. ഇത്​ കൂടാതെ ​പ്രായംചെന്ന്​ സ്വാഭാവിക മരണത്തിലേക്ക്​ നീങ്ങുന്നവരെയും വേണമെങ്കിൽ മരണ ാസന്നരുടെ പട്ടികയിൽ പെടുത്താവുന്നതാണ്​.

കഴിഞ്ഞ കുറേവർഷങ്ങളായി ഇത്തരം രോഗികൾക്കായുള്ള സാന്ത്വന, വേദന നിർ മാർജന ചികിത്സയിൽ നാം ഒരുപാട്​ മുന്നേറിയിട്ടുണ്ട്​. ഇത്തരം രോഗികളിൽ ഒട്ടുമിക്കവരും അവസാനഘട്ടങ്ങളിൽ കടുത്ത വ േദനയും വിഷമവും അനുഭവിക്കേണ്ടിവരുന്നു എന്നറിയു​േമ്പാഴാണ്​ ഇൗയൊരു ചികിത്സയുടെ പ്രസക്​തിയേറുന്നത്​. കോഴിക് കോട്​ നിന്നാരംഭിച്ച്​ കേരളമൊ​ട്ടാകെ പടർന്ന്​ ഇന്ത്യ മൊത്തത്തിൽ വിസിച്ചുകിടക്കുന്ന നൂതന സാന്ത്വന ചികിത്സ ാരംഗം ഇന്ന്​ നമുക്കുണ്ട്​. നിലവിലുള്ള അലോപ്പതി വൈദ്യശാസ്​ത്രത്തി​​​െൻറ കൂടെ ഹോമിയോപ്പതിയും ഇൗ രംഗത്ത്​ മ ികച്ച സംഭാവനകൾ നൽകുന്നു. ഹോമിയോപ്പതിയിലെ വേദന ശമന മരുന്നുകൾ ഏറ്റവും ഫലപ്രദവും ലളിതവുമാണ്​.

Listern-the-Pationt

എന്നാൽ ശാരീരി കമായ വേദനയുടെ കൂടെത്തന്നെ, ചിലപ്പോൾ അതിലും അധികമായി കടുത്ത മാനസിക വിഷമത്തിനും ഇക്കൂട്ടർ അടിപെടാറുണ്ട്​ എന്ന ത്​ വലിയ ഒരു പ്രശ്​നംതന്നെയാണ്​. പലപ്പോഴും സാന്ത്വന ചികിത്സ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയതു ം ഇതുതന്നെയാണ്​. മരുന്നുകൾ കൊണ്ട്​ ശമിപ്പിക്കാനാവാത്ത രീതിയിലുള്ള വിഷയങ്ങൾക്ക്​ ശരിയായ മാനസിക പിന്തുണയും ആ വശ്യമായ മാനസികാരോഗ്യ ചികിത്സയും തന്നെ വേണം.

ഇത്തരം രോഗികൾ രോഗത്തി​​​െൻറ വിവിധ ഘട്ടങ്ങൾക്കനുസരിച്ച്​ വ ിവിധ തലങ്ങളിലുള്ള മാനസിക പ്രശ്​നങ്ങളിലൂടെ കടന്നുപോവുന്നു. മരണകാരണമായ രോഗങ്ങളിൽ ഏതാണ്ടെല്ലാം തന്നെ ഒരു രോ ഗിയെ ബാധിച്ചുകഴിഞ്ഞാൽ സാവകാശം അതി​​േൻറതായ സമയമെടുത്ത്​ ഘട്ടംഘട്ടമായാണ്​ രോഗിയെ കീഴ്​​െപടുത്തുന്നത്​. നൂതന ചികിത്സാ നിർണയ സംവിധാനങ്ങളും ആവിർഭാവവും ഉയർന്ന ആരോഗ്യ അവബോധവും ഇന്ന്​ ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. ചിലപ്പോഴെങ്കിലും ഇക്കാര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്​. ഒരുതരത്തിലും ചികിത്സിച്ചുമാറ്റാൻ കഴിയില്ലെന്നുറപ്പുള്ള ഒരു ഗുരുതര രോഗം തനിക്കുണ്ടെന്ന്​ ഒരു രോഗി വളരെ നേരത്തെ അറിയുന്നത്​ എത്രമാത്രം മാനസിക സമ്മർദമു​ണ്ടാക്കും എന്ന്​ ഉൗഹിക്കാവുന്നതേയുള്ളൂ. ഇക്കൂട്ടർ കടന്നുപോകുന്ന മാനസിക തലങ്ങളെക്കുറിച്ച്​ ഏതാണ്ടൊരറിവുണ്ടാവുന്നത്​ ആരോഗ്യ പ്രവർത്തകർക്ക്​ -പ്രത്യേകിച്ച്​ സാമൂഹികാരോഗ്യ പ്രവർത്തകർക്കും സാന്ത്വന ചികിത്സാ പ്രവർത്തകർക്കും വളരെ ഉപകാരപ്രദമായിരിക്കും.

  • രോഗം കണ്ടുപിടിക്കപ്പെട്ടു​കഴിഞ്ഞാലുടനെ ഉണ്ടാകുന്ന അമ്പരപ്പും പകയും ആണ്​ ഇതിൽ ആദ്യം.
  • തുടർന്നുണ്ടാകുന്ന ഇച്ഛാഭംഗം താമസിയാതെ ഒരുതരം നിഷേധത്തിലേക്ക്​ നീങ്ങുന്നു. തനിക്ക്​ ഇങ്ങനെയൊന്ന്​ സംഭവിച്ചിട്ടില്ല എന്ന്​ സ്വയം വിശ്വസിപ്പിക്കാനാണ്​ ഭൂരിപക്ഷം വ്യക്​തികളും ശ്രമിക്കുക, ഇത്​ ചിലപ്പോൾ ദിവസങ്ങളോളം തുടർന്നേക്കാം.
  • ക്രമേണ ഇത്​ ഒരു ദേഷ്യമായിമാറുന്നു. പല​ രോഗികളിലും ഇൗ ദേഷ്യം കാണാറുണ്ട്​. ‘തനിക്ക്​ മാത്രം എന്തേ ഇങ്ങനെ സംഭവിച്ചു?’ എന്ന രീതിയിലുള്ള ഒരു ചിന്തയുടെകൂടെ ത​​​െൻറ പ്രിയപ്പെട്ട ശരീരം തന്നെ ചതിച്ചു എന്ന ഒരു മനോഭാവം കൂടിയാവു​േമ്പാൾ എല്ലാത്തിനോടും ദേഷ്യവും വെറുപ്പും തോന്നുക സ്വാഭാവികം. ചുറ്റുമുള്ളവരോടും ചികിത്സിക്കുന്ന ഡോക്​ടറോടും തന്നോടുതന്നെയും ഇൗശ്വരനോടുപോലും ദേഷ്യം തോന്നുന്നവരുണ്ട്​.

ഇതിൽനിന്നും മുന്നോട്ടു മൂന്നുതരത്തിലുള്ള പരിണാമമാണ്​ മാനസിക തലത്തിൽ ഉണ്ടാവുന്നത്​.

  1. ഒരു കൂട്ടർ രോഗം എന്ന സത്യത്തിന്​ കീഴടങ്ങി, ജീവിതത്തിലെ എല്ലാ ഉത്സാഹവും നശിച്ച്​ പൂർണമായും ഉൾവലിഞ്ഞ്​, മരണം കാത്ത്​ ജീവിക്കുന്നു. വിഷാദ രോഗത്തിന്​ സമാനമായ ലക്ഷണങ്ങളാണ്​ ഇവർ കാണിക്കുക.
  2. രണ്ടാമത്​ ഒരുവിഭാഗം രോഗം എന്ന സത്യത്തെ ഉൾക്കൊണ്ട്​ രോഗവുമായി സമരസപ്പെട്ട്​ ജീവിക്കുന്നു. ആവശ്യമായ ചികിത്സകൾ ചെയ്യുന്നതിലും മറ്റ്​ ഉപദേശ നിർദേശങ്ങൾ അനുസരിക്കുന്നതിലും ഇവർ ഉത്സുകരായിരിക്കും.
  3. മൂന്നാമത്​ ഒരു വിഭാഗം രോഗമുണ്ടെന്ന്​ അംഗീകരിക്കുന്നതോടൊപ്പം തന്നെ അമിത ശു​ഭാപ്​തിവിശ്വാസത്തോടെ രോഗ​െത്ത കീഴടക്കാനായി ഒരുങ്ങിപ്പുറപ്പെടുന്നു. ഇവർ അവസാനഘട്ടം വരെക്കും ഉൽക്കർഷേച്ചാലുക്കളായിരിക്കുമെങ്കിലും ഒടുവിൽ നിൽക്കക്കള്ളിയില്ലാതാവു​േമ്പാൾ കടുത്ത വിഷാദത്തിന്​ അടിപെടാൻ സാധ്യതയുണ്ട്​.

കുടുംബത്തിനും ​വേണം സാന്ത്വനം
ഇൗ പറഞ്ഞ മാനസിക വ്യതിയാനങ്ങൾ രോഗിയിൽ മാത്രമല്ല, രോഗിയുമായി അടുത്ത ബന്ധമുള്ളവരിലും കാണപ്പെടുന്നുണ്ട്​ എന്നത്​ ശ്രദ്ധിക്കേണ്ടതാണ്​. പ്രത്യേകിച്ച്​ യഥാർഥ രോഗവിവരം രോഗിയിൽനിന്ന്​ മറച്ചുവെച്ചിട്ടുള്ള സന്ദർഭങ്ങളിൽ ഇത്​ പ്രത്യേകം പ്രസ്​താവ്യമാണ്​. കാൻസർ പോലുള്ള ഗുരുതര രോഗങ്ങളിൽ രോഗിയിൽനിന്ന്​ യാഥാർഥ്യം മറച്ചുവെക്കുന്നത്​ നമ്മുടെയിടയിൽ പതിവാണുതാനും. ഇത്തരം പ്രക്ഷുബ്​ധ മനസ്​കരായ കുടുംബാംഗങ്ങളെ കൈാര്യം ചെയ്യുന്നത്​ പലപ്പോഴും രോഗികളെ കൈകാര്യം ചെയ്യുന്നതിനേക്കാൾ കഠിനമായിരിക്കും. കാരണം ഇവർ രോഗം ഇല്ലാതെതന്നെ വിഷമിക്കുന്നവരാണ്​. മറ്റൊന്ന്​ രോഗികളുടെ മരണത്തിന്​ ശേഷവും ഇവർക്ക്​ പലതരത്തിലുള്ള പ്രശ്​നങ്ങൾ ശേഷിക്കുകയും സഹായം ആവശ്യമായി വരികയും ചെയ്യും. സാന്ത്വന പരിചരണ സംഘത്തിൽ ഒരു മാനസികാരോഗ്യ വിദഗ്​ധ​​​െൻറ സേവനം തികച്ചും ആവശ്യമാണെന്ന്​ ഇതിൽനിന്നും സുവ്യക്​തമാണല്ലോ! പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ ഇടപെടലുകൾ സാന്ത്വന ചികിത്സയുടെ ഫലപ്രാപ്​തി വലിയതോതിൽ വർധിപ്പിക്കാറുണ്ട്​.

Listern-the-Pationt

സാന്ത്വന ചികിതസാ പ്രവർത്തകർ അറിയേണ്ടത്​
ഇത്തരം രോഗികളുമായി ഇടപഴകുന്നവർ പ്രത്യേകിച്ച്​ മാനസിക സഹായം നൽകുന്നവർ, മറ്റ്​ സാന്ത്വന ചികിത്സാ പ്രവർത്തകർ എന്നിവർ, മരണത്തെക്കുറിച്ച്​ ശരിയായ ഒരു അവബോധം ഉണ്ടാക്കേണ്ടതാണ്​. മരണം എന്ന അനിവാര്യതയും മരണഭയവുമാണ്​ മരണാസന്നരായ രോഗികളുടെ ഒട്ടുമിക്ക മാനസിക പ്രശ്​നങ്ങൾക്കും ഒരു പരിധിവരെ ശാരീരിക പ്രശ്​നങ്ങൾക്കു​ം കാരണം. എന്നാൽ മരണം കരുതുന്നുപോലെ അത്ര ഭീകരമായ, പേടിപ്പെടുത്തുന്ന ഒന്നല്ല എന്നാണ്​ പഠനങ്ങൾ തെളിയിക്കുന്നത്​. ‘മരണാസന്ന അനുഭവം’ (Near Death Experience) എന്ന ഒരു ശാസ്​ത്ര ശാഖതന്നെയുണ്ട്​. പല കാരണങ്ങളാൽ മരണത്തെ മുഖാമുഖം കണ്ട്​ തിരികെ വന്നവരുടെ അനുഭവങ്ങളെ അടിസ്​ഥാനമാക്കിയുള്ള ഒരു പഠനമാണ്​ ഇത്​. വ്യക്​തിപരമായ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ഏതാണ്ടെല്ലാ അനുഭവസ്​തരും പറയുന്ന കാര്യങ്ങൾ തമ്മിൽ അത്​ഭുതകരമായ ഒരു സാമ്യമുണ്ട്​. മരണമുഖത്തു കൂടെ കടന്നുപോകു​േമ്പാൾ സ്വശരീരത്തിൽനിന്ന്​ ജീവൻ വേർപ്പെട്ട്​ ഒ​ഴുകിപ്പോകുന്ന ഒരവസ്​ഥയിലേക്ക്​ അവർ നീങ്ങുന്നു. തുടർന്ന്​ ദിവ്യമായ ഒരു അനുഭൂതിയും അനിർവചനീയമായ ഒരു ശക്​തിയും അനുഭവപ്പെടുന്നതായി എല്ലാവരും പറയുന്നു. മാത്രവുമല്ല, വളരെ വിഷമത്തോടെയാണ്​ ഏതാണ്ടെല്ലാവരും മരണമുഖത്ത്​ നിന്ന്​ -മറുലോകത്തുനിന്ന്​ തിരികെ ജീവിതത്തിലേക്ക്​ വരുന്നത്​!

മരണത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ഒരു അറിവ്​, അല്ലെങ്കിൽ മരണത്തെക്കുറിച്ച്​ ഇങ്ങനെയും ഒരു അറിവുണ്ടെന്ന്​ ആരോഗ്യ പ്രവർത്തകരെങ്കിലും മനസ്സിലാക്കുന്നത്​ നന്നായിരിക്കും. കാരണം ഇത്​ മരണാസന്ന രോഗികളോട്​ കൂടുതൽ ശുഭാപ്​തിവിശ്വാസത്തോടും പ്രസന്നതയോടുംകൂടി പ്രതികരിക്കാനും പ്രവർത്തിക്കാനും അവരെ പ്രാപ്​തരാക്കും. തനിക്ക്​ ഉത്തമ ബോധ്യമുള്ള ഒരു കാര്യം മറ്റുള്ളവരെ പറഞ്ഞു മനസിലാക്കുക എളുപ്പമാണല്ലോ! ഒരു വിദഗ്​ധ ഡോക്​ടർ ആത്​മവിശ്വാസത്തോടെ ഒരു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നതുപോലെ ഒരു മാറാരോഗിയെ വേദനയും ബുദ്ധിമുട്ടുകളും അറിയിക്കാതെ സമാധനത്തോടെ യാത്രയാക്കാനും ഇതുവഴി കഴിയും.

മരണത്തെക്കുറിച്ച്​ ഇത്തരം ഒരു കാഴ്​ചപ്പാട്​ ഏറ്റവും കൂടുതൽ മനസ്സിലാക്കി കൊടുക്കേണ്ടത്​ രോഗിയെക്കാളേറെ രോഗിയുടെ കുടുംബങ്ങളെയും കൂട്ടിരിപ്പുകാരെയുമാണ്​. കാരണം പലപ്പോഴും രോഗിയെക്കാളും ഉൽക്കണ്​ഠയും മാനസിക സമ്മർദവും കൂട്ടിരിപ്പുകാർക്കാണ്​. കൂടാതെ രോഗി യാത്രയായതിന്​ ശേഷവും ഇൗ പ്രയാസങ്ങൾ ഇവരനുഭവിക്കുകയും വേണമല്ലോ?
മരണാസന്നരായ, അല്ലെങ്കിൽ ജീവിതത്തി​​​െൻറ അന്ത്യഘട്ടത്തോടടുത്ത വ്യക്​തികൾക്ക്​ ചെയ്​തുകൊടുക്കാൻ കഴിയുന്ന മാനസിക പിന്തുണാ മാർഗങ്ങൾ എന്തെല്ലാമാണെന്ന്​ നമുക്കൊന്ന്​ പരിശോധിക്കാം.

Hear-the-Patient

നല്ല കേൾവിക്കാരാകാം...
ഏറ്റവും എളുപ്പമുള്ളതും എന്നാൽ ഇത്തരം വ്യക്​തികൾക്ക്​ ഏറ്റവും ആവശ്യമായതും അവർക്ക്​ ഏറ്റവും സമാധാനം നൽകുന്നതും ഒരു കാര്യമാണ്​. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും കേട്ടിരിക്കാനുള്ള ഒരു മനസ്സ്​! അതിനാൽ ഒരു നല്ല കേൾവിക്കാരനാവുക എന്നതാണ്​ ഒന്നാമത്തെ കാര്യം. അവരോട്​ അമിതമായി പരിതപിക്കാതെ, എന്നാൽ, അവരെ അവരുടെ വിഷമങ്ങളെ മനസ്സിലാക്കികൊണ്ട്​ അവർക്ക്​ പറയാനുള്ളത്​ കേൾക്കുക എന്നതാണ്​ കാര്യം. പലപ്പോഴും ഇൗയൊരു കാര്യം മാത്രം മതി രോഗിയുടെ വേദന കുറക്കാൻ. അനാവശ്യ സഹതാപില്ലാതെ അവരെ ഒരു കുറ്റവാളിയോ വിചിത്ര ജീവിയോ ആയി കാണാതെ അവരോടൊത്ത്​ സന്താപങ്ങൾ പങ്കുവെക്കാൻ ഒരാളുണ്ടാവുക എന്നത്​ വലിയ ഒരു കാര്യം തന്നെയാണ്​.

ഇത്തരക്കാർക്ക്​ അമ്പരപ്പും ദുഃഖവും ദേഷ്യവുമെല്ലാം ഉണ്ടാവുക സാധാരണമാണ്​. അത്​ അവരുടെ സ്വാഭാവികമായ വികാര പ്രകടനങ്ങളായി കണ്ട്​ അവയെ അംഗീകരിക്കാനും അതേസമയം അവ അവർക്ക്​ കടുത്ത ആഘാതമുണ്ടാക്കാതെ നോക്കാനും കഴിയണം. ലളിതമായ കൗൺസലിങ്​ മുറകളിലൂടെ അവരുടെ മനോവിഷമം കുറ​ക്കുവാനും കഴിയണം.

ജീവിതത്തിൽ സാധിക്കാതെ പോയ ആഗ്രഹങ്ങളെക്കുറിച്ചും ഉണ്ടായിട്ടുള്ള പരാജയങ്ങളെക്കുറിച്ചുമെല്ലാം കുറ്റബോധവും ദുഃഖവും ഉണ്ടാവുക ഇക്കൂട്ടരിൽ സാധാരണമാണ്​. ഇത്തരത്തിൽ ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളും സന്തോഷങ്ങളും ഒാർമിപ്പിച്ച്​ പ്രസന്നത തിരികെ നൽകുക എന്നത്​ ചില്ലറ കാര്യമല്ല. ശ്രമിച്ചാൽ നടത്താവുന്നതേയുള്ളൂ.

ചി​ലപ്പോഴെങ്കിലും ഇത്തരം രോഗികളെ വേണ്ടപ്പെട്ടവർ കൈവിടാറുണ്ട്​. തികച്ചും ഏകനായിപ്പോകുന്ന ഇൗ അവസ്​ഥയിൽ കൈത്താങ്ങായി കൂടെ നിൽക്കാനും ആരോഗ്യപ്രവർത്തകർ പഠിക്കണം. വികസിത രാജ്യങ്ങളിൽ സാമൂഹിക മാനസികാരോഗ്യ പ്രവർത്തകർ എന്ന ഒരു വിഭാഗം തന്നെ ഇതിനായുണ്ട്​. ജീവിതത്തി​​​െൻറ അവസാന നാളുകളിൽ വലിയ ഏകാന്തതയില്ലാതെ നല്ല ഒാർമകൾ അവശേഷിപ്പിച്ചുകൊണ്ട്​ യാത്രവാൻ ഇത്​ അവ​െര സഹായിക്കും.

പലപ്പോഴും സാന്ത്വന പ്രവർത്തകർക്ക്​ രോഗിയുടെയും കുടുംബാംഗങ്ങളുടെയും ഇടയിൽ ഒരു നല്ല ആശയാനുവർത്തിയാകാനും സാധിക്കും. എന്തു ചെയ്യേണ്ടു എന്നറിയാതെ രോഗിയേക്കാൾ കൂടുതൽ പകച്ചു നിൽക്കുന്ന ഉറ്റവരുടെയും രോഗംമൂലം തകർന്നുപോയ രോഗിയുടെയും ഇടയിൽ സന്തോഷത്തി​​​െൻറയും സമാധാനത്തി​​​െൻറയും കണ്ണിയായി മാറുന്നത്​ എത്ര സഹായകമാണെന്ന്​ ചിന്തിക്കൂ! ഭീതിയുടെയോ അറപ്പി​​​െൻറ​േയാ വെറുപ്പി​​​െൻറയോ ഒരു മറ വിദഗ്​ധരായ ആരോഗ്യ പ്രവർത്തകർക്ക്​ ഇല്ല എന്നുള്ളതാണ്​ ഇവിടെ മുൻതൂക്കം നൽകുന്ന വസ്​തുത. രോഗത്തെക്കുറിച്ചും രോഗപരിചരണ​െത്തക്കുറിച്ചും ആവശ്യമായ അറിവുകൾ ഉണ്ട് ​താനും.

Loneliness

​പൂവണിയ​െട്ട മോഹങ്ങൾ...
ജീവിതാവസാനമടുത്ത പലർക്കും ജീവിതത്തോട്​ അതിയായ ആഗ്രഹം ഉടലെടുക്കുന്നത്​ സർവ സാധാരണമാണ്​. ഇത്തരക്കാരുടെ കൂടെ നിന്ന്​ കഴിയാവുന്ന ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നത്​ നന്നായിരിക്കും. മരണാസന്നമായവർക്ക്​ പ്രത്യേകിച്ച്​ കുഞ്ഞുങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കുന്ന മേയ്​ക്ക്​ എ വിഷ്​ പ്രസ്​ഥാനം ഇത്തരം സേവനങ്ങൾ നൽകുന്നുണ്ട്​. എന്നാൽ പലപ്പോഴും നാമൊരിക്കലും കരുതാത്ത തരത്തിൽ നിസ്സാരമായ കാര്യങ്ങളായിരിക്കും പലരുടെയും മനസ്സിൽ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളായി അവശേഷിക്കുക.

കടുത്ത സന്ധിരോഗം വന്ന്​ വേദന മൂർച്​ഛിച്ച്​ കിടപ്പിലായിപ്പോയ ഒരു വയോധികയുടെ ഒരു വലിയ ആഗ്രഹം കല്യാണമടുത്തെത്തിയ കൊച്ചുമകൾക്കായി ഒരുക്കുന്ന മണിയറ ഒന്നുകാണണമെന്നതായിരുന്നു. ആ വീട്ടിലുള്ള ഒരുപാട്​ കുടുംബാംഗങ്ങളിൽ ഒരാളോട്​ പോലും അവരത്​ പറഞ്ഞില്ല. അവരോട്​ ചോദിച്ചുമില്ല. ഒരാൾക്ക്​ എടുത്ത്​ താങ്ങി​െകാണ്ടുവന്ന്​ സാധിച്ചു കൊടുക്കാവുന്ന ഒരാഗ്രഹമായിരുന്നു അത്​. ഒടുവിൽ അത്​ സാധിച്ചപ്പോഴുണ്ടായ ഇവരുടെ സാന്തോഷത്തിന്​ എടന്തുവിലകൊടുത്താലും മതിയാകില്ല!

ജന്മദിനം പോലെ അവരുടെ ജീവിതത്തിലുള്ള വിശേഷദിനങ്ങൾ എല്ലാവരുമൊത്ത്​ ആഘോഷിക്കുന്നതും കഴിയുമെങ്കിൽ ചെറിയ യാത്രകൾ പോകുന്നതുമൊക്കെ ഇവരുടെ ജീവിതം സന്തോഷം കൊണ്ട്​ നിറക്കും. എന്തിന്​ ഇഷ്​ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുപോലും അൽപമല്ലാത്ത ആനന്ദം പകരും. സംഗീതം പോലുള്ള വിനോദ പരിപാടികളും വളരെ നല്ലതാണ്​. സുഹൃദ് സന്ദർശനമാണ്​ മറ്റൊന്ന്​. വേദനകൾ മറക്കാനും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനും ഇതെല്ലാം സഹായിക്കും. ഇതിനായി രോഗികളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുക എന്നുള്ളതാണ്​ ഒരു മികച്ച സാന്ത്വന പ്രവർത്തക​​​െൻറ കർത്തവ്യം. ഇതറിയാമെങ്കിലും പലപ്പോഴും മടിമൂലമോ സ​േങ്കാചം മൂലമോ ചെയ്യാതെ പോകുന്നതാണ്​ ഇവയിൽ പലതും.

രോഗികളുടെ ദേഷ്യം വെറുപ്പ്​ എന്നിവ പുഞ്ചിരിയോടെ നേരിടുകയും അവക്ക്​​ മറുമരുന്നായി ക്ഷമയും പ്രത്യാശയും നൽകുകയൂം വേണം. ചുരുങ്ങിയ കാലമാണെങ്കിലും ഒാർത്തുവെക്കാൻ പലതും ചെയ്യാനുണ്ടെന്ന്​ അവരെ ബോധ്യപ്പെടുത്തുക എന്നതാണ്​ കാര്യം. മനുഷ്യ മനസ്സ്​ സ്വാഭാവികമായി ശുഭാപ്​തി വിശ്വാസിയാണ്​ എന്നതാണ്​ സത്യം. അതിനാൽ തന്നെ ചെറിയ ഒരു കൈതാങ്ങ്​ മതി മനസ്സ്​ ഉണർന്ന്​ പ്രവർത്തിക്കാൻ. ‘ഒരു നോക്ക്​, ഒരു വാക്ക്​.. ’ എന്നൊക്കെപറയുന്നത്​ വെറുതെയല്ല. ആത്​മഹത്യാ വക്കിൽ നിൽക്കുന്നവർ ഹെൽപ്​ലൈൻ നമ്പറിൽ വിളിച്ച്​ ജീവിതത്തിലേക്ക്​ മടങ്ങിവന്ന നിരവധി സന്ദർഭങ്ങൾ ഇതിനുദാഹരണമാണ്​.

കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച്​ അതിയായ പാപബോധവും പശ്ചാത്താപ ചിന്തയുമുള്ളവർക്ക്​ ആവശ്യമായ പിന്തുണ നൽകുന്നത്​അത്യാവശ്യവുമാണ്​. നല്ല ഉദാഹരണങ്ങളിലൂടെ പാപങ്ങളെ (പാപചിന്തയെ) കാഠിന്യം കുറച്ച്​ കാണുകയും അവർക്കുണ്ടായിരിക്കാവുന്ന ചെറിയെതെങ്കിലും നല്ല കാര്യങ്ങളെ പ്രത്യക്ഷീകരിക്കുകയും ചെയ്യുക എന്നതാണ്​ വിദ്യ! ഇനിയും ചെയ്യാവുന്ന സാമൂഹിക നന്മകളെക്കുറിച്ച്​ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ദാനധർമങ്ങളും മറ്റ്​ സാമൂഹിക സേവനങ്ങളും ഇക്കാര്യത്തിൽ വലിയ സഹായകമാകും. മരണാസന്നരെങ്കിലും ശാരീരികമായി വലിയ അവശതകളില്ലാത്ത വ്യക്​തികൾ കൂടുതൽ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്ന ചിത്രങ്ങൾ അപൂർവമല്ല. ഇത്തരം പ്രവൃത്തികൾ അവർക്കും അത്​ കണ്ട്​ അനുഭവിക്കുന്നവർക്കും നൽകുന്ന പ്രത്യാശയും ഉൗർജവും വളരെ വലുതാണ്​ താനും.

മരണഭയത്തിന്​ ഏറ്റവും നല്ല മറുമരുന്ന്​ ഇൗശ്വര ചിന്തയും പ്രാർഥനയുമാണ്​. ഇൗശ്വര വിശ്വാസികളല്ലാത്ത വളരെ ചുരുക്കം പേരെ കാണുകയുള്ളൂ. അവരിൽ തന്നെ പലരും ഇത്തരം ഒരു പ്രതിസന്ധിയിൽ വിശ്വാസികളായിത്തീരുകയും ചെയ്യൂം. ധ്യാനം, പ്രാർഥന തുടങ്ങി പുണ്യസ്​ഥലങ്ങൾ സന്ദർശനം വരെയുളള വിവിധ പദ്ധതികൾ ആവിഷ്​കരിക്കുന്നതാണ്​. ശാന്തമായി പ്രാർഥിക്കാനുള്ള ഒരു സൗകര്യം മാത്രം മതി പലരും സന്തുഷ്​ടരാവാൻ. ഇനി ഒട്ടും ഇൗശ്വര വിശ്വാസമില്ലാത്തവരാണെങ്കിൽ ജീവിതമൂല്യങ്ങളെയും മാനവീകതയേയും മറ്റും പറഞ്ഞ്​ അവരെ ഉത്സുകരാക്കാവുന്നതേയുള്ളൂ.

അവസാനമായി രോഗിയുടെ മരണശേഷം കുട്ടിരിപ്പുകാർക്കുള്ള സന്താപത്തേയും മാനസിക സമ്മർദത്തേയും ലഘൂകരിക്കുക എന്ന ഒരു ​േജാലി കൂടി ഉണ്ട്​. പലരും ജീവിതാവസാനം വരെ ദുഃഖഭാരവും ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കാറാണ്​ എന്ന്​ മനസ്സിലാക്കു​േമ്പാൾ ഇൗയൊരു സഹായം നിസ്സാരമല്ലെന്ന്​ നമുക്ക്​ മനസ്സിലാകും. പലപ്പോഴും ഉപദേശ നിർദേശങ്ങൾ കൂടാതെ മരുന്നുകളും ഇത്തരക്കാർക്ക്​ വേണ്ടി വന്നേക്കാം.

വേദന ശാരീരികം എന്നതിലുപരി മാനസീകമായ ഒരു അനുഭവമാണ്​. അതിനാൽ ശരിയായ മാനസിക പിന്തുണ നൽകിയാൽ മരണാസന്നരിൽ സമാധാനമുള്ള സന്തോഷപൂർണമായ മനസ്സ്​ രൂപപ്പെടും. അത്​ മരണാസന്നരെ ശാന്തരായി യാത്രയാക്കാനും നമ്മെ സഹായിക്കും.


Dr. Abdul Gafar
BHMS, MSC Applied Psychology
Homeopathic Consultant & Counselling
'Ashiyana', Near Over Bridge, Gandhi Road, Kozhikode
Ph. 7034469659.

Show Full Article
TAGS:Support for Patients who Face Death How to treat Old Age Patients palliative care Heath news malayalam news 
Next Story