സ്​ത്രീകളുടെ ആരോഗ്യം പ്രധാനം, അകറ്റാം കാൻസറിനെ

10:06 AM
08/03/2019

സ്​​്ത്രീകളെ ഏറെ ബാധിക്കുന്ന കാൻസർ രോഗത്തി​​െൻറ വകഭേദങ്ങളെ കുറിച്ച്​ വനിതാദിനത്തിൽ ഒരു ഒാർമപ്പെടുത്തൽ. ഇന്ത്യയിലും ഗൾഫിലുമായി 35 വർഷമായി ​പ്രവൃത്തിപരിചയമുള്ള ഡോ. നൂർജഹാൻ ഇസ്​മായിലി​​െൻറ വാക്കുകളിലേക്ക്​...
കാലം മാറുന്നു, ഒപ്പം ജീവിതശൈലിയും. ഇൗ മാറ്റങ്ങൾക്കൊത്ത്​ പുതിയ രോഗങ്ങളും കൂടുന്നു. പണ്ട്​ കേട്ടറിവ്​ മാത്രം ഉണ്ടായിരുന്ന കാൻസർ എന്ന രോഗം ഇപ്പോൾ നമുക്കിടയിൽ സുപരിചിതമാണ്​. പുരുഷൻമാരെ ​അപേക്ഷിച്ച്​ സ്​ത്രീകൾ ആണ്​ ഇന്ന്​ കാൻസർ രോഗത്തിന്​ കൂടുതൽ അടിമകളാകുന്നത്​ എന്നാണ്​ പഠനങ്ങൾ സൂചിപ്പിക്കുന്നത്​. ​പ്രായഭേദമന്യേ സ്​ത്രീകളിലെ യൂട്രസ്​, സെർവിക്​സ്​, സ്​തനം, ഒാവറി തുടങ്ങിയ അവയവങ്ങളെ കാർന്നുതിന്നുന്ന വിവിധ തരം കാൻസറുകളാണുള്ളത്​. ഇതേ കുറിച്ചുള്ള അവബോധമാണ്​ ഏറെ പ്രധാനം.

ചികിൽസയില്ലാത്ത രോഗമല്ല ഇത്​. ചിട്ടയായ ജീവിതരീതികളിലൂടെയും ദിനചര്യകളിലൂടെയും സൂക്ഷ്​മനിരീക്ഷണത്തിലൂടെയും തുടക്കത്തിൽ തന്നെ നമുക്ക്​ രോഗത്തെ പ്രതിരോധിക്കാൻ കഴിയും. 35 മുതൽ 64 വരെ പ്രായമുള്ളവരുടെ പ്രധാനമരണകാരണം കാൻസർ എന്ന രോഗമാണെന്നാണ്​ അമേരിക്കയിൽ നടന്ന പഠനങ്ങൾ പറയുന്നത്​. 14.1 ദശലക്ഷം പുതിയ കേസുകളാണ്​ പ്രതിവർഷം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ഇതിൽ 16.1 ദശലക്ഷം ആളുകളും സ്​തനാർബുദം മൂലമാണ്​ മരണപ്പെടുന്നത്​. പ്രതിവർഷമുള്ള പ്രതിരോധ വാക്​സിനുകളിലൂടെയും അടിസ്​ഥാനപരമായ ചികിൽസാരീതികളിലൂടെയും കാൻസറിനെതിരെ നമുക്ക്​ പോരാടാം. മുൻകരുതലാണ്​ ചികിൽസയേക്കാൾ നല്ലത്​.

Loading...
COMMENTS