Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഅലർജി നിസാരക്കാരനല്ല;...

അലർജി നിസാരക്കാരനല്ല; അകറ്റി നിർത്താം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

text_fields
bookmark_border
അലർജി നിസാരക്കാരനല്ല; അകറ്റി നിർത്താം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ
cancel

ആരതിക്ക് ചെമ്മീനോളം പ്രിയപ്പെട്ട മറ്റൊന്നില്ലെന്ന് തന്നെ പറയാം. എന്നാൽ തന്റെ പ്രസവ സമയത്ത് ഛർദ്ദി കാരണം പലതവണ അവൾക്ക് അത് ഒഴിവാക്കേണ്ടി വന്നു. ഒടുവിൽ പ്രസവം കഴിഞ്ഞ് ഒരു മാസമായപ്പോൾ ഉച്ചഭക്ഷണത്തിൽ ചെമ്മീൻ അവൾ ആവോളം രുചിച്ചു. അരമണിക്കൂർ പോലുമായില്ല, ശരീരം ആകെ ചൊറിഞ്ഞു, തിണർപ്പുകൾ വന്നു, കണ്ണുകൾ ഇടുങ്ങി ശ്വാസതടസം നേരിട്ടു...

എന്താണവൾക്ക് പെട്ടെന്നുണ്ടായത് ? അവളുടെ ശരീരം ഭക്ഷ്യവസ്തുവിനോട് അലർജിയായിരിക്കുന്നു. ഫുഡ് അലർജി മാത്രമാണോ ഉള്ളത്, ഏതെല്ലാം അലർജികൾ ഉണ്ട് ? ഇവക്ക് പരിഹാരമുണ്ടോ?

അലർജിയെ അറിയാം :-

നമ്മുടെ ശരീരം പുറത്തുനിന്നുള്ള വസ്തുക്കളോട് അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഈ പ്രേരകഘടകങ്ങൾ ആന്റിജനായി പ്രവർത്തിച്ച് ശരീരത്തിലെ ആന്റിബോഡിയുമായി പ്രവർത്തിക്കുന്നു. പൊടി, പൂമ്പൊടി , ചെറുപ്രാണികൾ, പൂപ്പൽ എന്നിവയൊക്കെയാണ് അലർജിക്ക് കാരണമായ ഘടകങ്ങൾ. കണ്ണിലും മൂക്കിലും ഉള്ള ചൊറിച്ചിൽ, നിർത്താതെയുള്ള തുമ്മൽ, ചുമ, വലിവ്, തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിയുണ്ടാക്കുന്ന വസ്തുക്കളെ അലർജന്‍റുകൾ എന്ന് പറയാം.

വിവിധതരം അലർജികൾ:-

1. അന്തരീക്ഷത്തിലുള്ള അലർജികൾ: - പൊടി, പൂമ്പൊടി, പൂപ്പൽ, പ്രാണികൾ എന്നിവയാണ് ഇത്തരം അലർജിക്ക് കാരണം.

2. ത്വക്ക് അലർജി :- തൊലി പുറമെയുള്ള അലർജിയെ നമുക്ക് വീണ്ടും മൂന്നായി തരംതിരിക്കാം.

  • എക്സിമ :- മുഖം, കൈകാലുകൾ എന്നിവിടങ്ങളിൽ തൊലി വരളുകയും ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ കൂടുതലായും കണ്ട് വരുന്നു.
  • കോൺടാക്റ്റ് ഡെർമറ്റെറ്റിസ് :- അലർജനുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലമുണ്ടാകുന്നു.
  • അർട്ടിക്കേരിയ :- തൊലി പുറമേ ചൊറിച്ചിലോട് കൂടിയ പൊങ്ങിയ പാടുകളുമായി കാണപ്പെടുന്നു.

3. ഭക്ഷണ പദാർത്ഥങ്ങളോടുള്ള അലർജി :- ചെമ്മീൻ, ഞണ്ട്, പാൽ, മുട്ട, ഗോതമ്പ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളോടാണ് പൊതുവേ അലർജിയുണ്ടാകുന്നത്. ഛർദ്ദി, വയറിളക്കം, വയറുവേദന, ശരീരം ചൊറിഞ്ഞ് തടിക്കുക എന്നതൊക്കെയാണ് പൊതുവേയുണ്ടാകുന്ന ലക്ഷണങ്ങൾ.

4. മരുന്നുകളോടുള്ള അലർജി :- ചില വേദന സംഹാരികൾ, പെൻസിലിൻ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി അലർജിയുണ്ടാക്കുന്നത്...

5. വിഷം അലർജി :- കടന്നൽ, തേനീച്ച, ചില ഉറുമ്പുകൾ എന്നിവയുടെ വിഷവും ചിലരിൽ ഗുരുതരമായ അലർജി ഉണ്ടാക്കുന്നു.

അലർജി രോഗ നിർണയം:-

തൊലി പുറമേയുള്ള അലർജി ടെസ്റ്റിങ് :- ഏത് അലർജന്റ് ആണോ സംശയിക്കുന്നത് ആ അലർജന്റ് തൊലി പുറമെ കുത്തിവെച്ച് പരിശോധിക്കുന്നു.

I gE ടെസ്റ്റി ഗ്:- lg E രക്ത പരിശോധനക്ക് താരതമ്യേന ചിലവ് കൂടുതലാണ്.

ഫുഡ് ചലഞ്ച് ടെസ്റ്റ് :-ചില പ്രത്യേക ഭക്ഷ്യ വസ്തുക്കളാണ് പലരിലും അലർജിയുണ്ടാക്കുന്നത്. അത് ചെറിയ അളവ് മുതൽ ഒരു നിശ്ചിത അളവ് വരെ കൊടുത്ത് അലർജിയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. ആശുപത്രിയിൽ ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ഈ പരിശോധന ചെയ്യാവൂ.

ടെസ്റ്റ് നടത്തി അലർജി നിർണയിക്കുന്ന എല്ലാ വസ്തുക്കളോടും രോഗിയുടെ ശരീരം അലർജി ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. എല്ലാ രോഗികൾക്കും ഡോക്ടറുടെ നിർദേശമോ മറ്റു മാനദണ്ഡങ്ങളോ പാലിക്കാതെ അലർജനുകളുടെ വലിയ പട്ടിക പ്രകാരം ടെസ്റ്റ് ചെയ്യുന്നത് ഒരു വിധത്തിലും സഹായകമാവില്ല. ഓരോ രോഗിക്കും അലർജ്ജി ഉണ്ടാകുന്ന കാരണങ്ങൾ വ്യത്യസ്തമാണ്.

അലർജി പ്രധാനമായും ബാധിക്കുന്നത് ശരീരത്തിലെ 3 അവയവങ്ങളിലാണെന്ന് പറയാം, ശ്വാസകോശം, ത്വക്ക്, മൂക്ക്. മൂക്കിനെ ബാധിക്കുന്ന അലർജിയെ അലർജിക് റൈനൈറ്റിസ് എന്ന് പറയുന്നു. ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന Ig E എന്ന ആന്റിബോഡി രക്തത്തിലെ ശ്വേതരക്‌താണുവായ ഈസിനോഫിൽസ്, ഹിസ്റ്റാമിൻ, ലുകോട്രിൻ എന്ന രാസവസ്തുക്കൾ എന്നിങ്ങനെ പലതും ഈ അലർജിക് പ്രവർത്തനങ്ങളിൽ പങ്ക് കൊള്ളുന്നു.

ചികിത്സ :-

  • അലർജനുകളെ അകറ്റി നിർത്തുക.
  • കഴിവതും പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുക. കിടപ്പുമുറി പരമാവധി വൃത്തിയാക്കി വെക്കുക.
  • പാചകത്തിനു പരമാവധി ഗ്യാസ് സ്റ്റൗ ഉപയോഗിക്കുക.
  • സ്വയം പുകവലിക്കാതിരിക്കുന്നതോടൊപ്പം വീട്ടിൽ ആരും പുകവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • കഴിവതും മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളിൽ വളർത്താതിരിക്കുക.
  • ചന്ദനത്തിരി, കൊതുകുതിരികൾ, റൂം ഫ്രഷ്നറുകൾ, കൊതുകു നിവാരണ രാസവസ്തുക്കൾ എന്നിവയുടെ ഉപയോഗം കുറക്കുക.

മൂക്കിനു മുകളിലും വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സൈനസുകൾ എന്ന വായു നിറഞ്ഞ അറകളുണ്ട്. അവയെയും മൂക്കിനെയും ബന്ധിപ്പിക്കുന്ന നാളികളിൽ പഴുപ്പു നിറഞ്ഞു ണ്ടാകുന്ന രോഗമാണ് സൈനസൈറ്റിസ്. തലവേദനയും മൂക്കിൽ നിന്നു കഫം വരുന്നതുമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ.

എല്ലാവരുടെയും മൂക്കിന്റെ പാലം ഇടത്തോട്ടോ വലത്തോട്ടോ അല്പം വളഞ്ഞാണിരിക്കുന്നത്. അലർജിക് റൈനൈറ്റിസുള്ള ചിലരെങ്കിലും അവരുടെ രോഗലക്ഷണങ്ങൾ ഇതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ചു വളവ് നിവർത്താനുള്ള ശസ്ത്രക്രിയ ചെയ്ത് നിരാശരാവാറുണ്ട്. അലർജി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ശസ്ത്രക്രിയകൊണ്ട് ഫലമുണ്ടാവാറില്ല.

മാനസികപിരിമുറുക്കം അലർജി സാധ്യതയും അതിന്റെ കാഠിന്യവും വർധിപ്പിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.

അലർജി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ആസ്ത്മ ആയി മാറുമോ?

അലർജി മൂലം നീണ്ടു നിൽക്കുന്ന രണ്ട് രോഗങ്ങളാണ് തുമ്മലും ജലദോഷവും ആസ്ത്മയും. 40 ശതമാനം അലർജിക് റൈനൈറ്റിസ് രോഗികൾക്കും ഭാവിയിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അലർജി മൂലമുള്ള രോഗങ്ങൾ :-

1. അലർജിക് റൈനൈറ്റിസ് :-

തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം, മൂക്ക് ചൊറിച്ചിൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ദീർഘകാലം നീണ്ടു നിൽക്കുന്ന തുമ്മലും ജലദോഷവും ആസ്മയായി മാറാറുണ്ട്. ആന്റി ഹിസ്റ്റമിനുകൾ സ്റ്റീറോയിഡുകൾ എന്നീ ഔഷധങ്ങളടങ്ങിയ മൂക്കിലടിക്കുന്ന സ്പ്രേ ആണ് ചികിത്സ.

2. ആസ്മ -

ശ്വാസതടസം, വിട്ടുമാറാത്ത ചുമ, കുറുങ്ങൽ, കഫക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. ഇൻഹേലറുകൾ ഉപയോഗിച്ച് ആസ്മയെ നിയന്ത്രണ വിധേയമാക്കാം.

3. ഭക്ഷണത്തോടുള്ള അലർജി :-

പാൽ, മുട്ട, മത്സ്യം, ഞണ്ട്, കക്ക തുടങ്ങിയ ചില ഭക്ഷണപദാർത്ഥങ്ങളോട് അലർജിയുണ്ടാകുന്നു.

4. തൊലിപ്പുറമേയുള്ള അലർജി :-

അർടിക്കേരിയ, എക്സിമ, കോൺടാക്റ്റ് ഡെർമറ്റെറ്റിസ് എന്നിങ്ങനെ 3 തരത്തിൽ തൊലിപ്പുറമെയുള്ള അലർജി കാണപ്പെടുന്നു

5. അലർജിക് കൺജക്റ്റി വൈറ്റിസ് :-

കണ്ണിനു തുടർച്ചയായ തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നു. കണ്ണിൽ നിന്നും വെള്ളം വരുന്നു.

6. മരുന്നുകളോടുള്ള അലർജി :-

ചില മരുന്നുകളോട് ആളുകൾക്ക് അലർജിയുണ്ടാകുന്നു.

7. ഷഡ്പദങ്ങളോടുള്ള അലർജി

നമുക്ക് പൊതുവേ അലർജിയുണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിഞ്ഞ് അതിനെ പരമാവധി അകറ്റി നിർത്തുക. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നതൊക്കെയാണ് അലർജിയെ അകറ്റി നിർത്താനുള്ള വഴികൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allergy
News Summary - Allergies are not easy; It can be kept away, if you pay attention to these things
Next Story