Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവായിലെ അർബുദം അറിയാം,...

വായിലെ അർബുദം അറിയാം, തടയാം...

text_fields
bookmark_border
വായിലെ അർബുദം അറിയാം, തടയാം...
cancel

അർബുദങ്ങളിൽ സർവ സാധാരണമായ ഒന്നാമ്​ വായിലെ അർബുദം. ചുണ്ട്​, നാവ്​, കവിളുകൾ, മോണ, തൊണ്ട എന്നീ അവയവങ്ങളെ ബാധിക്ക ുന്ന അർബുദം ഈ വിഭാഗത്തിൽപ്പെടുന്നു. വായിലെ അർബുദം സ്​ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാറുണ്ട്​. സ്​ത്രീകളെ അപ േക്ഷിച്ച്​ പുരുഷന്മാരിൽ വായിലെ അർബുദത്തിന് സാധ്യത രണ്ടിരട്ടിയാണ്​.

വായിലെ അർബുദത്തിന് പ്രധാന കാരണങ്ങൾ
1. പുകയില
വായിലെ അർബുദത്തിന്​ പ്രധാന കാരണക്കാരൻ പുകയില തന്നെയാണ്​ . വായിൽ അർബുദം വരുന്നവരിൽ 90 ശതമാനവും പുകവലിക്കുകയോ പുകവലി ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. അർബുദത് തിന്​ നേരിട്ട്​ കാരണമാകുന്ന അറുപതിലധികം രാസവസ്​തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട്​.

സിഗരറ്റ്​, ബീഡി, മുറുക്കാൻ, മൂക്കു​െപ്പാടി, തമ്പാക്ക്​, പാൻമസ ാല, ഹാൻസ്​ തുടങ്ങിയവയെല്ലാം പുകയിലയുടെ വിവിധ ഉൽപന്നങ്ങളാണ്​. കവിളിനകത്ത്​ തിരുകിവയ്​ക്കുന്ന പുകയില വായിലെ ഗ് ലേഷ്മ സ്തരത്തിന്​ പാടുകൾ, തടിപ്പുകൾ തുടങ്ങിയ മാറ്റങ്ങൾ വരുത്തി അർബുദത്തിനിടയാക്കും. കൂടാതെ കുപ്പിച്ചില്ല്​ പ ൊടിച്ച്​ ചേർത്ത പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരിൽ വായിൽ ചെറു വ്രണങ്ങൾ രൂപപ്പെ​ട്ട് പെട്ടന്നുതന്നെ അർബു ദത്തിനിടയാക്കുന്നു.

2. വായിലെ മുറിവുകൾ
വായിൽ നിരന്തരം ഉണ്ടാകുന്ന മുറിവുകൾ അർബുദത്തിന്​ ഇടയാക്കാ റുണ്ട്​. കേടുവന്ന്​ ദ്രവിച്ച പല്ലുകളും മൂർച്ചയേറിയ അരികുളള പല്ലുകളും പൊട്ടിയ പല്ലുകളും ഇത്തരം മുറിവുകൾ ഉണ്ട ാകാറുണ്ട്​. ഇവയുടെ നിരന്തരമായ ഉരസൽ കവിളുകളിലും നാവിലും ഉണങ്ങാത്ത മുറിവുകൾക്കിടയാക്കും. ക്രമേണ ചിലരിൽ ഇത്​ അർ ബുദമായി മാറും.

3. അടയ്ക്ക
തുടർച്ചയായുള്ള അടയ്​ക്കയുടെ ഉപയോഗം അർബുദത്തിന്​ വഴിവെക്കും. പുകയിലയ്​ക്കൊപ്പമോ, പുകയില ഒഴിവാക്കി അടയ്​ക്കയും വെറ്റിലയും ചേർത്തോ കഴിക്കുന്നത് അർബുദത്തിനിടയാക്കും.

4. മദ്യപാനം
വായിലെ അർബുദ ബാധക്ക്​ മദ്യപാനവും നല്ല പങ്കുവഹിക്കുന്നു​. മദ്യപാനത്തോടൊപ്പം പുകയിലയും മുറുക്കുമുണ്ടെങ്കിൽ അർബുദസാധ്യത വീണ്ടും വർധിക്കുന്നു.

5. പഴം, പച്ചക്കറികളുടെ ഉപയോഗത്തിലെ കുറവ്
വേണ്ടത്ര അളവിൽ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുന്നത്​ വായിലെ അർബുദ സാധ്യത കൂട്ടാറുണ്ട്​. ചീര, മധുരക്കിഴങ്ങ്​, മുരിങ്ങയില, പപ്പായ, കാരറ്റ്​, ബ്രോക്കോളി കാബേജ്​, നെല്ലിക്ക, പേരയ്​ക്ക, നാരങ്ങ, മഞ്ഞൾ, ഇഞ്ചി, കൂൺ തുടങ്ങിയവക്ക്​ കാൻസർ പ്രതിരോധശക്​തി വർധിപ്പിക്കാനാകും എന്നതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

നേരത്തെ കണ്ടെത്തൽ പരമപ്രധാനം
അർബുദ ചികിത്സയുടെ വിജയത്തിന് രോഗം നേരത്തെ തിരിച്ചറിയുന്നതുമായി ഏറെ ബന്ധമുണ്ട്​. വായിലെ അർബുദ ബാധക്ക്​ മുന്നോടിയായി ചില വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്​. പ്രത്യേകിച്ച്​ മുറുക്കും പുകവലിയും ഉള്ളവരിൽ. ഇത്തരം ലക്ഷണങ്ങളെ കണ്ടെത്തുന്നതോടൊപ്പം ഉടൻ ചികിത്സ തേടണം.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

  • പുകയിലയുടെ നിരന്തരരോപയോഗം മൂലം വായിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ തികച്ചും അപകടകാരികളാണ്​. വെളുത്ത നിറത്തിലോ വെളുപ്പും ചുവപ്പും കലർന്ന നിറത്തിലോ ചുവന്ന നിറത്തിലോ ഇവ പ്രത്യക്ഷപ്പെടാം. കവിളുകൾക്കുള്ളിലും നാവി​ന്‍റെ വശങ്ങളിലും വായുടെ താഴെയുമൊക്കെ ഈ പാടുകൾ കാണാം. ചുവന്ന നിറമുളള തിളക്കമുള്ള പാടുകളും അത്യന്തം അപകടകാരികളാണ്​.
  • സ്​ഥിരമായി പുകവലിക്കുന്നവരിലും അടയ്​ക്ക ഉപയോഗിക്കുന്നവരിലും വായിലെ തൊലിക്ക്​ കട്ടി കൂടുന്നതോടൊപ്പം എരിവ്​, പുളി ഇവ ഉപയോഗിക്കു​േമ്പാൾ ശക്​തമായ പുകച്ചിലും അനുഭവപ്പെടാറുണ്ട്​. ഈ ഘട്ടത്തിൽ ചികിത്സ തേടാത്തവരിൽ വായ ഒട്ടും തുറക്കാനാകാതെ പോലും വരാറുണ്ട്​.
  • വായിലും കഴുത്തിലും കീഴ്​ത്താടിയിലും ഉണ്ടാകുന്ന അകാരണമായ മുഴകളെയും വളർച്ചകളെയും ശ്രദ്ധയോടെ കാണുക.
  • തുടർച്ചയായി നീണ്ടുനിൽക്കുന്ന തൊണ്ടവേദനവായിലും ചുണ്ടിലുമുള്ള ഉണങ്ങാത്ത വ്രണങ്ങൾ, വായിലെ വളർച്ചയോടെയുള്ള വ്രണങ്ങൾ,
  • വെളുത്ത പാടുകൾ ഇവ ശ്രദ്ധയോടെ കാണണം.ഏറെ നാൾ തുടർന്നുനിൽക്കുന്ന ഒച്ചയടപ്പും ആഹാരം വിഴുങ്ങു​േമ്പാൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടും അവഗണിക്കരുത്​.


ചികിത്സയും പരിചരണവും
അർബുദകോശങ്ങൾ പടരുന്നത്​ തടയുക, വീണ്ടും അർബുദം ഉണ്ടാകുന്നത്​ തടയുക, പ്രതിരോധ ശക്​തി മെച്ചപ്പെടുത്തുക തുടങ്ങിയവയാണ്​ ആയുർവേദ ചികിത്സയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വായിലെ അണുബാധ, വായ വരൾച്ച, അണ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്​ ഇവക്കുള്ള പരിഹാരങ്ങളും ഒപ്പം നൽകുന്നു. അണയുമായി ബന്ധപ്പെട്ട മാംസപേശികൾക്കുള്ള വ്യായാമങ്ങളും തുടർന്ന്​ ചെയ്യേണ്ടതാണ്​.

സമീകൃത ഭക്ഷണം അനിവാര്യം
ആരോഗ്യമുള്ള കോശസമൂഹത്തി​ന്‍റെ പുനർനിർമാണത്തിനും ശാരീരിക ബലം വീണ്ടെടുക്കുന്നതിനും അർബുദരോഗികൾക്ക്​ ഔഷധത്തോടൊപ്പം പോഷകാഹാരവും അനിവാര്യമാണ്​. എന്നാൽ, വായിലെ വ്രണങ്ങളും ഈർപ്പമില്ലായ്​മയും രുചിയും മണവും തിരിച്ചറിയാൻ കഴിയാത്തതുമെല്ലാം രോഗിയെ വിഷമത്തിലാക്കും. അതിനാൽ, മാർദവുള്ള ചവയ്​ക്കാതെ വിഴുങ്ങാൻ എളുപ്പമുള്ള ഭക്ഷണമാണ്​ ഈ ഘട്ടത്തിൽ രോഗിക്കനുയോജ്യം.

ഓട്​സ്​, ഗോതമ്പ്​, തുറുക്ക്​, കൂവരക്​ ഇവ കുതിർത്ത്​ പാൽക്കഞ്ഞിയാക്കി നൽകാം. എരിവില്ലാത്ത സൂപ്പുകൾ ഉണ്ടാക്കി നൽകുന്നത്​ പോഷകക്കുറവ്​ തടയും. അമുക്കുരം, ശതാവരി ഇവയിലൊന്ന്​ പാൽക്കഷായമാക്കി തണുപ്പിച്ച്​ നൽകാം. ചെറുപയർ സൂപ്പാക്കി കഴിക്കുന്നത്​ അർബുദരോഗിയുടെ വായവരൾച്ച തടയും.

പ്രതിരോധ മാർഗങ്ങൾ

  • പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക
  • മദ്യപാനം ഉപേക്ഷിക്കുക
  • കൊഴുപ്പ്​ കുറഞ്ഞ നാടൻ ഭക്ഷണം ശീലമാക്കുക
  • വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ പരിമിത​മാക്കുക
  • കൃത്രിമ നിറം, കൃത്രിമ മധുരം ഇവ ചേർത്തവ ഒഴിവാക്കുക
  • വീട്ടിൽ ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കി കീടനാശിനി വിമുക്​തമായ പച്ചക്കറി ലഭ്യമാക്കുക
  • വായു​െട ഉൾഭാഗം, മോണയുടെ ഭാഗം, കവിളുകളുടെ ഉൾഭാഗം, ഇവ ശ്ര​ദ്ധയോടെ സ്വയം പരിശോധിക്കുന്നത്​ ശീലമാക്കുക.

​ഒരിക്കൽ അർബുദം സുഖമായവരിൽ വീണ്ടും വായിലോ തൊണ്ടയിലോ കഴുത്ത​ിലോ തലയിലോ അർബുധം വരാനുള്ള സാധ്യത 25 ശതമാനത്തോളമാണ്​. അർബുദം മാറിയശേഷം വീണ്ടും പുകയില ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്​.

പുകയില ഉൽപന്നങ്ങളുടെ ലഭ്യതയും ലഹരിയും സ്​കൂൾ കുട്ടികളെപ്പോലും കെണിയിലാക്കുന്നു​. അപകടകാരിയെന്നറിഞ്ഞിട്ടും വീടുകളിലും വിപണികളിലും പുകയിലയുടെ ഉപയോഗം ഇന്നും സജീവമാണെന്നത്​ അത്യന്തം ​ഗൗരവത്തോടെ കാണേണ്ടതുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:6728229075104394990287296
News Summary - how to stop oral cancer-health rticle
Next Story