Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightമുലയൂട്ടുന്നവർ...

മുലയൂട്ടുന്നവർ ഒാർക്കണം...

text_fields
bookmark_border
Breast-Feeding
cancel

ഒ​രു വ്യ​ക്തിയു​ടെ ആ​രോ​ഗ്യ​വും വ്യ​ക്തിത്വ​വും രൂ​പംകൊ​ള്ളു​ന്ന​തി​ൽ അ​വ​​െൻറ ജ​ന​നം മു​ത​ലു​ള്ള ഒ​ാരോ നി​മി​ഷ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.​ ശ​രി​യാ​യ ശി​ശു​പ​രി​പാ​ല​നം വ​ഴി ശ​രി​യായ ആ​രോ​ഗ്യ​വും വ്യ​ക്തിത്വ​വും രൂ​പംകൊ​ള്ളു​ന്നു. ഗ​ർ​ഭി​ണി​യു​ടെ പ​ഥ്യമാ​യ ആ​ഹാ​ര​ വി​ഹാ​ര​ങ്ങ​ളും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​വും ഗ​ർ​ഭ​സ്​​ഥ ശി​ശു​വിെ​ൻറ വ​ള​ർ​ച്ച​യെ സാ​ര​മാ​യി സ്വാ​ധീ​നി​ക്കു​ം. ഗ​ർ​ഭ​സ്​​ഥ ശി​ശു​വി​െൻറ വ​ള​ർ​ച്ച​യെ​യും വി​കാ​സ​ത്തെ​യും സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

ഗ​ർ​ഭ​ധാ​ര​ണ സ​മ​യം മു​ത​ൽ കു​ഞ്ഞിെ​ൻറ വ​ള​ർ​ച്ച ആ​രം​ഭി​ക്കു​ന്നു. ഗ​ർ​ഭ​കാ​ല​ത്തിെ​ൻറ ര​ണ്ടാ​മ​ത്തെ പ​കു​തി​യി​ലും ശൈ​ശ​വ​ത്തിെ​ൻറ ആ​ദ്യ നാ​ളു​ക​ളി​ലു​മാ​ണ് ശ​രീ​രം പെ​ട്ടെ​ന്ന് വ​ള​രു​ന്ന​ത്. ത​ല​ച്ചോ​റിെ​ൻറ വ​ള​ർ​ച്ച ഏ​റ്റ​വും വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഗ​ർ​ഭ​ത്തിെ​ൻറ അ​വ​സാ​ന​ മാ​സ​ങ്ങ​ളി​ലും ശൈ​ശ​വ​ത്തിെ​ൻറ ആ​ദ്യ​ മാ​സ​ങ്ങ​ളി​ലു​മാ​ണ്.

സ്തന്യപാനം
പ്ര​സ​വി​ച്ച് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ കു​ഞ്ഞി​ന് മു​ല​പ്പാ​ൽ കൊ​ടു​ത്തുതു​ട​ങ്ങ​ണം. ആ​രോ​ഗ്യ​വാ​നാ​യ കു​ഞ്ഞ് ഉ​ത്സാഹ​പൂ​ർ​വം മു​ല​പ്പാ​ൽ വ​ലി​ച്ചുകു​ടി​ക്കും. സ്​​ത​ന​ങ്ങ​ൾ കു​ഞ്ഞിെ​ൻറ ക​വി​ളി​ൽ സ്​​പ​ർ​ശി​ച്ചാ​ൽ കു​ഞ്ഞ് മു​ഖംതി​രി​ച്ച് ചു​ണ്ടു​ക​ൾ മു​ല​ക്ക​ണ്ണു​ക​ളെ തേ​ടിപ്പി​ടി​ക്കും. മാ​സ​മെ​ത്താ​തെ ജ​നി​ച്ച കു​ഞ്ഞോ ഏ​തെ​ങ്കി​ലും രോ​ഗ​മു​ള്ള കു​ഞ്ഞോ ആ​ണെ​ങ്കി​ൽ മു​ല​പ്പാ​ൽ ശ​രി​യാം​വ​ണ്ണം വ​ലി​ച്ചു കു​ടി​ക്കി​ല്ല. പ്ര​സ​വ​ശേ​ഷം ആ​ദ്യം സ്ര​വി​ച്ചുവ​രു​ന്ന​തിനെ കൊ​ള​സ്​​ട്രം എന്നാണ്​ പറയുന്നത്​. ഇ​ത് കു​ഞ്ഞി​ന് അ​മൃ​തി​നു തു​ല്യ​മാ​ണ്. രോ​ഗപ്ര​തി​രോ​ധ​ത്തി​ലും പോ​ഷ​ണ​ത്തി​ലും ഏ​റെ പ്ര​ധാ​ന​മാ​ണി​ത്. 

മുലയൂട്ടല്‍ രീതികള്‍
കു​ഞ്ഞി​നും അ​മ്മ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഇ​രു​ന്നോ കി​ട​ന്നോ മു​ല​യൂ​ട്ടാം. പു​റം​ചാ​രി ഇ​രു​ന്ന് കു​ട്ടി​യു​ടെ ത​ല ഒ​രു കൈകൊ​ണ്ട് താ​ങ്ങിപ്പി​ടി​ച്ച് മു​ല​ക്ക​ണ്ണും അ​തി​നു ചു​റ്റു​മു​ള്ള ഏ​രി​യോ​ള​യും കു​ട്ടി​യു​ടെ വാ​യ്ക്കക​ത്താ​ക്കി അ​മ്മ​യു​ടെ മ​റ്റേ കൈകൊ​ണ്ട് ത​ട​ഞ്ഞ്​ ആ​ദ്യ നാ​ളു​ക​ളി​ൽ മു​ല​യൂ​ട്ടു​ന്ന​ത് വ​ള​രെ ഉ​ചി​ത​മാ​ണ്.​ മു​ല​ക്ക​ണ്ണു​മാ​ത്രം കു​ഞ്ഞിെ​ൻറ വാ​യി​ലാ​ക്കി മു​ല​യൂ​ട്ടി​യാ​ൽ കു​ഞ്ഞി​ന് ആ​വ​ശ്യ​ത്തി​ന് പാ​ൽ കി​ട്ടാ​തെവ​രു​ക​യും മു​ല​ക്കണ്ണു വി​ണ്ടുകീ​റ​ൽ, മു​ല​ച്ചൂ​ട് മു​ത​ലാ​യ അ​വ​സ്​​ഥ​ക​ൾ ഉ​ണ്ടാ​വുകയും ചെയ്യും. 

ഒ​ാരോ ര​ണ്ടു മ​ണി​ക്കൂ​ർ കൂ​ടു​മ്പോ​ഴും കു​ഞ്ഞി​നെ മു​ല​യൂ​ട്ടേ​ണ്ട​താ​ണ്. കൃ​ത്യമാ​യി മു​ല​യൂ​ട്ടിക്കൊണ്ടി​രു​ന്നാ​ൽ മാ​ത്ര​മേ മു​ല​പ്പാ​ൽ സ്ര​വി​പ്പി​ക്കു​ന്ന അ​ന്ത​സ്രാ​വ്യ ഗ്രന്ഥി​ക​ൾ​ക്ക് ഉ​ത്തേ​ജ​നം ഉ​ണ്ടാ​കൂ. കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന​തി​ലൂ​ടെ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്നു.

ആ​റു​ മാ​സം വ​രെ മു​ല​പ്പാ​ൽ മാ​ത്ര​ം കൊ​ടു​ത്ത് കു​ഞ്ഞി​നെ പ​രി​പാ​ലി​ക്ക​ണം. മാ​ന​സി​ക സം​ഘ​ർ​ഷ​ത്താ​ലും വി​വി​ധ അ​സു​ഖ​ങ്ങ​ൾ കൊ​ണ്ടും ചി​ല മ​രു​ന്നു​ക​ളു​ടെ അ​മി​തോപ​യോ​ഗംകൊ​ണ്ടും മു​ല​പ്പാ​ൽ കു​റ​യു​ന്ന അ​മ്മ​മാ​രി​ൽ വൈ​ദ്യ​നി​ർ​ദേ​ശ പ്ര​കാ​രം സ്​​ത​ന്യവ​ർ​ധ​ന​മാ​യ ഔ​ഷ​ധ​ങ്ങ​ൾ സേ​വി​ച്ച് കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ന്ന​താ​ണ് ഉ​ത്ത​മം.

Sit-to-Feed

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
ഒ​രു സ​മ​യം ഒ​രു സ്​​ത​ന​ത്തി​ലെ മു​ഴു​വ​ൻ പാ​ലും കു​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ മാ​ത്രമേ അ​ടു​ത്ത സ്​​ത​ന​ത്തി​ലേ​ക്ക് കു​ഞ്ഞി​നെ മു​ല​യൂ​ട്ടേ​ണ്ട​തുള്ളൂ. അ​ല്ലെ​ങ്കി​ൽ ര​ണ്ടു സ്​​ത​ന​ത്തി​ൽനി​ന്നും ആ​ദ്യം വ​രു​ന്ന വെ​ള്ളം മു​ത​ൽ അ​ട​ങ്ങി​യ പാ​ൽ മാ​ത്ര​മേ കു​ഞ്ഞി​നു കി​ട്ടു​ക​യുള്ളൂ. പോ​ഷ​കമൂ​ല്യ​മു​ള്ള പാ​ലി​െൻറ അം​ശം ല​ഭി​ക്കാ​തെവ​രുക​യും കു​ഞ്ഞ് ശോ​ഷി​ച്ചു പോ​കാ​നും ഇ​ട​വ​രു​ന്നു.

 മുലപ്പാലി​​െൻറ ഗുണം
മു​ല​പ്പാ​ലി​ൽ 80 ശതമാനം ജ​ലാം​ശ​മുള്ളതിനാൽ മു​ല​പ്പാ​ൽ യ​ഥേ​ഷ്​ടം ല​ഭി​ക്കു​ന്ന കു​ഞ്ഞി​ന് ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ വേ​റെ വെ​ള്ളം പോ​ലെ​യു​ള്ള​വ കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യം വ​രു​ന്നി​ല്ല. 
മു​ല​പ്പാ​ൽ കു​ടി​ച്ച​തി​നുശേ​ഷം രണ്ടു മു​ത​ൽ നാലു മ​ണി​ക്കൂ​ർ നേ​രം കു​ട്ടി സു​ഖ​മാ​യു​റ​ങ്ങു​ക​യും ആ​വ​ശ്യ​ത്തി​ന് മൂ​ത്ര​മൊ​ഴി​ക്കു​ക​യും പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് തൂ​ക്കം വെക്കു​ക​യും ചെ​യ്യു​ന്നു​വെ​ങ്കി​ൽ കു​ഞ്ഞി​ന് ആ​വ​ശ്യ​ത്തി​ന് പാ​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാം. ഓ​രോ ത​വ​ണ മു​ല​യൂ​ട്ടി​യ​തി​നു ശേ​ഷ​വും കു​ഞ്ഞി​നെ തോ​ളി​ൽ കി​ട​ത്തി മു​തു​കി​ൽ ത​ട്ടി വാ​യു പു​റ​ത്തേ​ക്ക് ക​ള​യേ​ണ്ട​താ​ണ്.​ രണ്ടു വ​യ​സ്സു​വ​രെ മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​താ​ണ് ഉ​ത്ത​മം.

മു​ല​പ്പാ​ലി​നു തു​ല്യ​മാ​യി പ​ക​രംവെക്കാ​ൻ വേ​റൊ​ന്നും ഇ​ല്ലെ​ങ്കി​ലും അ​മ്മ​ക്ക് മു​ല​പ്പാ​ൽ കു​റ​യു​ക​യോ മു​ല​പ്പാ​ൽ കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രുക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ പ​ക​ര​മാ​യി ആ​ട്ടി​ൻപാ​ലോ പ​ശു​വി​ൻപാ​ലോ പ്ര​ത്യേ​ക രീ​തി​യി​ൽ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​ പു​ത്ത​രി​ച്ചു​ണ്ട വേ​രോ ഓ​രി​ല വേ​രോ ച​ത​ച്ച് കി​ഴികെ​ട്ടി​യി​ട്ട് നാ​ലി​ര​ട്ടി വെ​ള്ള​വും ചേ​ർ​ത്ത് കു​റു​ക്കി​യ പാ​ലി​ൽ ക​ൽക്ക​ണ്ടം ചേ​ർ​ത്ത് കൊ​ടു​ക്കാം.

കുട്ടികളുടെ സ്ഥാനവിധി
ആ​രോ​ഗ്യ​ത്തോ​ടെ തി​ക​ഞ്ഞു പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ജ​നി​ച്ച ശേ​ഷം 2-6 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് കു​ളി​പ്പി​ക്കാം. ശ​രീ​ര​ഭാ​രം, കാ​ലാ​വ​സ്​​ഥ, ആ​രോ​ഗ്യ​സ്​​ഥി​തി ഇ​വ​ക്ക​നു​സ​രി​ച്ച് സ​മ​യം ക്ര​മീ​ക​രി​ക്കേ​ണ്ട​താ​യി വ​രു​ന്നു.​ ചെ​റു​ചൂ​ടു​ള്ള വെ​ള്ള​ത്തി​ലോ നാ​ൽ​പാ​മ​ര​ത്തൊ​ലി, ച​ന്ദ​നം, രാ​മ​ച്ചം, കൊ​ട്ടം, ത്രി​ഫ​ല മു​ത​ലാ​യ​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന് ഇ​ട്ടു തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെയോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.​ ത​ല​യി​ൽ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​മോ ശു​ദ്ധ​ജ​ല​മോ ഉ​പ​യോ​ഗി​ക്കാം. 

ത​ല​യി​ലും ദേ​ഹ​ത്തും തേ​ക്കു​ന്ന​തി​ന് വ​ര​ട്ടു നാ​ളി​കേ​ര​പ്പാ​ലോ വെ​ന്ത വെ​ളി​ച്ചെ​ണ്ണ​യോ ആണ്​ ആ​ദ്യ നാ​ളു​ക​ളി​ൽ ഉ​ത്ത​മം.​ പി​ന്നീ​ട് കു​ഞ്ഞിെ​ൻറ ആ​രോ​ഗ്യ​ത്തി​നും അ​വ​സ്​​ഥ​ക്കും അ​നു​സ​രി​ച്ച് ലാ​ക്ഷാ​ദിതൈ​ലം, ബ​ലാ​ശ്വ​ഗ​ന്ധാ​രി തൈ​ലം, ചെ​മ്പര​ത്യാ​ദി കേ​ര​തൈ​ലം മു​ത​ലാ​യ​വ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.​ ഏ​ലാ​ദി​കേ​ര തൈ​ലം, നാ​ൽപാ​മരാ​ദി കേ​ര​തൈ​ലം തു​ട​ങ്ങി​യ​വ തേ​ച്ച് ദി​വ​സേ​ന കു​ളി​പ്പി​ക്കു​ന്ന​ത് ത്വ​ഗ്​രോ​ഗ​ങ്ങ​ൾ അ​ക​റ്റാ​നും ശ​രീ​ര​ത്തിെ​ൻറ നി​റം കൂ​ട്ടാ​നും സ​ഹാ​യി​ക്കു​ന്നു. സോ​പ്പി​നു പ​ക​രം നെ​ല്ലി​ക്കപ്പൊ​ടി, ക​ട​ല​പ്പൊ​ടി, ചെ​റു​പ​യ​ർ പൊ​ടി ഇ​വ കു​ഞ്ഞിെ​ൻറ ത്വ​ക്കിെ​ൻറ ഘ​ട​നയനു​സ​രി​ച്ച് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

infant bath

പ്രതിരോധ കുത്തിവെപ്പുകള്‍
ഇ​ത്ത​രം കു​ത്തി​വെ​പ്പു​ക​ൾ അ​നേ​കം വ​ർ​ഷ​ങ്ങ​ളി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത രോ​ഗപ്ര​തി​രോ​ധ മാ​ർ​ഗങ്ങ​ളാ​ണ്. സ​മ​യ​ക്ര​മം അ​തിെ​ൻറ നെ​ടും​തൂ​ണാ​ണ്.​ അ​തു​ തെ​റ്റാ​തി​രി​ക്കാ​ൻ അ​മ്മ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കണം.​ ചെ​റി​യ രീ​തി​യി​ലു​ള്ള ജ​ല​ദോ​ഷ​മോ പ​നി​യോ ഒ​ന്നും കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കു​ന്ന​തി​ന് ബാ​ധ​ക​മ​ല്ല.

രോഗപ്രതിരോധം ആയുര്‍വേദത്തിലൂടെ
പ്രാ​ശം, ലേ​ഹ​നം, പ്രാ​കാ​ര​യോ​ഗ​ങ്ങ​ൾ മു​ത​ലാ​യ പേ​രു​ക​ളി​ൽ ഇ​വ വി​വ​രി​ക്കു​ന്നു. കാ​ശ്യ​പ സം​ഹി​ത​യി​ൽ ഇ​വ​യെക്കുറി​ച്ച് വ​ള​രെ വി​ശ​ദ​മാ​യി ത​ന്നെ പ്ര​തി​പാ​ദി​ക്കു​ന്നു. രോ​ഗപ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധിപ്പി​ക്കു​ന്ന​തി​നും ബു​ദ്ധി​ശ​ക​്​തി, ധാ​ര​ണ ശ​ക്​തി, ഓ​ർ​മശ​ക്തി ഇ​വ​യെ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഇ​വ കൂ​ടു​ത​ലാ​യും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ്രാ​ശം ജ​നി​ച്ച ഉ​ട​​െ​യും ലേഹനം ആറു ​മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ​യും പ്രാ​കാ​രയോ​ഗ​ങ്ങ​ൾ കൗ​മാ​രപ്രാ​യം എ​ത്തു​ന്ന​തു​വ​രെയും കൊ​ടു​ക്കാ​നാ​ണ് നി​ർ​ദേശി​ക്കു​ന്ന​ത്. തേ​ൻ, സ്വ​ർ​ണം, നെ​ല്ലി​ക്ക​പ്പൊ​ടി, നെ​യ്യ്, വ​യ​മ്പ്, ശം​ഖു​പു​ഷ്പം മു​ത​ലാ​യ​വ​യു​ടെ സം​യോ​ഗ​ങ്ങ​ളും അ​വ​യു​ടെ പ്ര​ത്യേ​ക രീതി​യി​ലു​ള്ള ഉ​പ​യോ​ഗ​ങ്ങ​ളു​മാ​ണ് ഇ​വ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. 

സ്തന്യാപനയനം
മു​ല​പ്പാ​ൽ കൂ​ടാ​തെ മു​ല​പ്പാ​ലിെ​ൻറ കൂ​ടെ ത​ന്നെ ക​ട്ടി​യു​ള്ള മ​റ്റ് ആ​ഹാ​ര​ങ്ങ​ൾ ശീ​ലി​പ്പി​ക്കു​ന്ന​തി​നെ​യാ​ണ് ആ​യു​ർ​വേ​ദ​ത്തി​ൽ സ്​​ത​ന്യാ​പ​ന​യ​നം എ​ന്ന​തുകൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
യ​ഥേ​ഷ്​ടം മു​ല​പ്പാ​ലു​ള്ള അ​മ്മ​മാ​ർ​ക്ക് 4-6 മാ​സം വ​രെ കു​ഞ്ഞിെ​ൻറ പോ​ഷ​ണ​ത്തി​നുവേ​ണ്ടി വേ​റെ ഒ​ന്നും ആ​ലോ​ചി​ക്കേ​ണ്ട​താ​യി വ​രി​ല്ല.​ എ​ന്നാ​ൽ, ആറു മാ​സ​ത്തി​നുശേ​ഷം കു​ഞ്ഞിെ​​ൻറ അം​ഗ​ങ്ങ​ളു​ടെ വ​ള​ർ​ച്ച കൂടും.ഒപ്പം കു​ഞ്ഞു​ങ്ങ​ൾ ഉ​ണ​ർ​ന്നി​രി​ക്കു​ന്ന സ​മ​യം കൂ​ടു​ക​യും അ​തി​ന​നു​സ​രി​ച്ച് ആ​ക്ടി​വി​റ്റീ​സ്​ കൂ​ടു​ക​യും എ​ന​ർ​ജി  കൂ​ടു​ക​യും ചെ​യ്യു​ന്നു. ഈ ​സ​മ​യ​ത്ത് മു​ല​പ്പാ​ൽ മാ​ത്രം വി​ശ​പ്പ​ക​റ്റാ​ൻ മ​തി​യാ​കാ​തെവ​രും.​ കൂ​ടാ​തെ മു​ല​പ്പാ​ലി​ൽ ഇ​രു​മ്പി​​െൻറ അം​ശം തീ​രെ കു​റ​വാ​ണ്.​ ജ​നി​ക്കു​മ്പോ​ൾ ആറു മാ​സ​ത്തേ​ക്കു​ള്ള ഇ​രു​മ്പി​​െൻറ അം​ശം കു​ഞ്ഞി​​െൻറ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ ആറു മാ​സം വ​രെ വി​ള​ർ​ച്ച ഉ​ണ്ടാ​കു​ന്നി​ല്ല. എ​ന്നാ​ൽ, ആറു മാ​സ​ത്തി​നു ശേ​ഷ​വും മു​ല​പ്പാ​ൽ മാ​ത്രം ന​ൽ​കു​ന്ന കു​ഞ്ഞു​ങ്ങ​ളി​ൽ വി​ള​ർ​ച്ച ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ആ​യു​ർ​വേ​ദ​ത്തി​ൽ പ​ല്ലു മു​ള​ച്ചുതു​ട​ങ്ങു​മ്പോ​ഴാ​ണ് ക​ട്ടി​യു​ള്ള കു​റു​ക്കു​ക​ൾ കൊ​ടു​ക്കാൻ നി​ർ​ദേശി​ക്കു​ന്ന​ത്. കാ​ശ്യ​പ​സം​ഹി​ത​യി​ൽ ക​ട്ടി​യു​ള്ള ആ​ഹാ​ര​ങ്ങ​ൾ കൊ​ടു​ത്തുതുടങ്ങു​ന്ന​തി​നുമു​മ്പ് പ​ഴ​ഞ്ചാ​റു​ക​ൾ കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​ൻ നി​ർ​ദേശി​ക്കു​ന്നു. പ​ഴ​ങ്ങ​ളി​ൽ മു​ന്തി​രി​ങ്ങ​യും മാ​ത​ളനാ​ര​ങ്ങ​യു​മാ​ണ് ഉ​ത്ത​മം. കു​റു​ക്ക് ഉ​ണ്ടാ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ആ​ദ്യം ത​ന്നെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഒ​ന്നി​ച്ച് പൊ​ടി​ച്ച് കു​റു​ക്കി കൊ​ടു​ക്ക​രു​ത്. ഇ​ത് കു​ഞ്ഞിെ​ൻറ ദ​ഹ​നവ്യ​വ​സ്​​ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.​ ഓ​രോ ധാ​ന്യ​ങ്ങ​ൾ വീ​തം പൊ​ടി​ച്ച് കു​ഞ്ഞി​നു ശീ​ലി​പ്പി​ച്ച​തി​നുശേ​ഷം ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ചേ​ർ​ത്ത് പൊ​ടി​ച്ച് പാ​ലി​ലോ വെ​ള്ള​ത്തി​ലോ യു​ക്​തി​ക്കനു​സ​രിച്ച് ​കു​റു​ക്കി കൊ​ടു​ക്കാം. എ​പ്പോ​ഴും മ​ധു​രം ചേ​ർ​ത്തുവേ​ണം കൊ​ടു​ക്കാ​ൻ.

ദ​ഹ​ന​ത്തി​ന​നു​സ​രി​ച്ച് ഉ​രു​ള​ക്കി​ഴ​ങ്ങ്, ആ​പ്പി​ൾ തു​ട​ങ്ങി​യ​വ ആവി​യി​ൽ വേ​വി​ച്ച് ഉ​ട​ച്ച് ക​ഴി​ക്കാ​ൻ കൊ​ടു​ക്കാം. ദാ​ഹ​ത്തി​ന് കഞ്ഞിവെ​ള്ളം, തു​ള​സി​യി​ല​യി​ട്ടു തി​ള​പ്പി​ച്ച വെ​ള്ളം, ചെ​റു​ചൂ​ടു​വെ​ള്ളം മു​ത​ലാ​യ​വ ആ​വ​ശ്യ​ാനു​സ​ര​ണം കൊ​ടു​ക്കാ​വു​ന്ന​താ​ണ്. പ​ഴ​വ​ർ​ഗങ്ങ​ൾ കൂ​ടാ​തെ ഉ​മി ക​ള​ഞ്ഞ് ശു​ദ്ധ​മാ​ക്കി​യ ഗോ​ത​മ്പ്, ഞ​വ​ര​യ​രി, യ​വം, ചെ​ന്ത​ല്ല​രി ഇ​വ​യി​ലേ​തെ​ങ്കി​ലും ക​ഞ്ഞി വെ​ച്ച് നെ​യ്യും ക​ൽക്ക​ണ്ട​വും ചേ​ർ​ത്ത് കു​റു​ക്കിക്കൊ​ടു​ക്കാം.

Feed-Infant

കുറുക്കു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
കു​റു​ക്കു കൊ​ടു​ത്തുതു​ട​ങ്ങു​ന്ന ആ​ദ്യ​ ദി​ന​ങ്ങ​ളി​ൽ വ​ള​രെ നേ​ർ​മ​യോ​ടെ അ​ധി​കം കു​റു​ക്കാ​തെ വേ​ണം ത​യാറാ​ക്കാ​ൻ. പി​ന്നീ​ട​ങ്ങോ​ട്ട് കു​ഞ്ഞിെ​ൻറ ദ​ഹ​ന​സ്​​ഥി​തി​ക്ക​നു​സ​രി​ച്ച് കു​റു​ക്ക് ക​ട്ടി​കൂ​ട്ടാം. ഇ​ങ്ങ​നെ ഒ​രു ദി​വ​സ​ത്തി​ൽ ഒ​രു ത​വ​ണ​യാ​യും പി​ന്നീ​ട്​ രണ്ടു ത​വ​ണ​യാ​യും കു​ഞ്ഞിെ​ൻറ ആ​വ​ശ്യ​ത്തി​നനുസ​രി​ച്ചും എ​ണ്ണം കൂ​ട്ടാ​വു​ന്ന​താ​ണ്. വൈ​കീട്ട്​ ആറു മ​ണി​ക്കു ശേ​ഷം ക​ട്ടി​യു​ള്ള ആ​ഹാ​ര​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല. പ​ല്ല് മു​ള​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ കു​ഞ്ഞി​ന് വ​ള​രെ​യ​ധി​കം രോ​ഗ​ങ്ങ​ൾ വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ​മ​യ​മാ​ണി​ത്.​ ഈ സ​മ​യ​ത്ത് കു​ഞ്ഞി​ന് കൊ​ടു​ക്കു​ന്ന ആ​ഹാ​ര​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം നി​ഷ്​ക​ർ​ഷ പാ​ലി​ക്കേ​ണ്ട​താ​ണ്.

ഒ​രു വ​യ​സ്സാ​കു​മ്പോ​ൾ മു​തി​ർ​ന്ന​വ​ർ ക​ഴി​ക്കു​ന്ന എ​ല്ലാ ആ​ഹാ​ര​ങ്ങ​ളും വ​ള​രെ മി​ത​മാ​യ അ​ള​വി​ൽ ദ​ഹ​ന​ക്കേ​ടു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ന​ൽ​കാ​വു​ന്ന​താ​ണ്.​ ഈ സ​മ​യ​മ​ത്ര​യും മു​ല​പ്പാ​ലും കൂ​ടെ കൊ​ടു​ക്കേ​ണ്ട​താ​ണ് എ​ന്ന കാ​ര്യം മ​റ​ന്നു​പോ​ക​രു​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തും ശ​രി​യാ​യ ദ​ഹ​ന​മി​ല്ലാ​യ്മ​യും ആറു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് കു​ഞ്ഞു​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത്.​ കു​ഞ്ഞു​ങ്ങ​ൾ പു​തി​യ ആ​ഹാ​ര​രീ​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത​തു കൊ​ണ്ടാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​ടികാ​ണി​ക്കു​ന്ന​ത്.​ ഇ​ങ്ങ​നെ​യു​ള്ള​വ​രി​ൽ ആ​ഹാ​ര​ത്തിെ​ൻറ രു​ചി മാ​റ്റി കൊ​ടു​ക്കു​ക​യാ​ണ് ഉ​ത്ത​മം.

കളിസ്ഥലങ്ങളും കളിക്കോപ്പുകളും
കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ൾ ഏ​റ്റ​വും വൃ​ത്തി​യു​ള്ള​തും അ​ണു​മു​ക​്​ത​വുമായിരിക്കണം. ഇ​തി​നാ​യി ഗു​ൽ​ഗുലു, ക​ടു​ക്, വ​യ​മ്പ്, കുന്തി​രി​ക്കം എ​ന്നി​വ പു​ക​ക്കു​ക​യും ചു​ക്ക്, കു​രു​മു​ള​ക്, തി​പ്പ​ലി എ​ന്നി​വ​യി​ട്ടു തി​ള​പ്പി​ച്ച വെ​ള്ളം കൊ​ണ്ട് ത​റ ക​ഴു​കി ഉ​ണ​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ അ​വ​രു​ടെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത് ബു​ദ്ധി​വി​കാ​സ​ത്തി​നും വ്യ​ക​്​തി​ത്വ വി​ക​സ​ന​ത്തി​നും സ​ഹാ​യി​ക്കും. ഇ​വ കു​ട്ടി​യു​ടെ വാ​യി​ലോ മൂ​ക്കി​ലോ ചെ​വി​യി​ലോ ക​യ​റി​പ്പോ​കാ​ത്ത​തും മൂ​ർ​ച്ച​യു​ള്ള അ​ഗ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​വും കു​ഞ്ഞി​നെ അ​പാ​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള​തു​മാ​യി​രി​ക്ക​രു​ത്.

Playing-Block

രോഗങ്ങളും ചികിത്‌സയും

  • കു​ഞ്ഞ് ജ​നി​ച്ച ഉ​ട​നെ ത​ല​യു​ടെ രൂപത്തിൽ വ്യ​ത്യാ​സം കാ​ണാ​റു​ണ്ട്. അ​തി​ൽ വി​ഷ​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ത് താ​നെ മാ​റി​വ​രും.
  • ജ​നി​ച്ച് രണ്ടാമ​ത്തെ ദി​വ​സം മു​ത​ൽ ചി​ലരിൽ മ​ഞ്ഞ​യു​ടെ അ​സു​ഖം കാ​ണു​ന്നു.​ രാ​വി​ല​ത്തെ ഇ​ളം​വെ​യി​ൽ കൊ​ള്ളി​ക്കു​ക. മ​ഞ്ഞ​നി​റം കൂ​ടു​ത​ലാ​ണെങ്കി​ൽ വൈ​ദ്യ ഉ​പ​ദേ​ശം തേ​ടണം.
  • ജ​നി​ച്ച് 6-7 ദി​വ​സ​ത്തി​നു​ള്ളി​ൽ പൊ​ക്കി​ൾ​ക്കൊ​ടി ഉ​ണ​ങ്ങി വീ​ണുപോ​കും. 
  • പൊ​ക്കി​ളി​ൽനി​ന്ന്​ വ​ല്ല സ്ര​വ​ങ്ങ​ളോ വ​ല്ലാ​ത്ത മ​ണ​മോ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ വൈ​ദ്യ​നി​ർ​ദേ​ശം തേ​ട​ണം.
  • ചി​ല കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​രാ​ഴ്ച ക​ഴി​യു​മ്പോ​ൾ മ​ണ​ൽ​ത്ത​രി പോ​ലെ ദേ​ഹ​ത്തു പൊ​ങ്ങി​വ​രാ​റു​ണ്ട്. പ​നി​യി​ല്ലെ​ങ്കി​ൽ നാ​ൽപാ​മര​മി​ട്ട തി​ള​പ്പി​ച്ച വെ​ള്ളംകൊ​ണ്ട് ക​ഴു​കാ​ം.
  • കൈ​യി​ലെ​യും കാ​ലി​െൻയും ക​ഴു​ത്തി​​െൻറ​യും മ​ട​ക്കു​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ചു​വ​പ്പുനി​റ​ത്തി​ന് ന​ന്നാ​യി വെ​ള്ളം ഒ​പ്പി​യെ​ടു​ത്തശേ​ഷം ശ​ത​ധൗ​ത​ഘൃ​തം പു​ര​ട്ടു​ന്ന​ത് ന​ല്ല​താ​ണ്.

സ്തന്യദുഷ്ടി
അ​മ്മ​യു​ടെ സ്​​ത​ന്യം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ദു​ഷി​ച്ചാ​ൽ കു​ഞ്ഞി​ന് മ​ല​ബ​ന്ധം, വ​യ​ർ വീ​ർ​പ്പ്, അ​തി​സാ​രം, ഛർ​ദി മു​ത​ലാ​യ അ​സു​ഖ​ങ്ങ​ൾ വ​രാം.​ സ്​​ത​ന്യ​ദു​ഷ്​ടി ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് അ​മ്മ അ​തി​നു വേ​ണ്ട ഔ​ഷ​ധ​ങ്ങ​ൾ വൈ​ദ്യനി​ർ​ദേ​ശാ​നു​സ​ര​ണം ക​ഴി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

മലബന്ധം
മ​ലം പോ​കാ​തി​രി​ക്കു​ന്ന സ​മ​യ​ത്ത് ക​ടു​ക്ക​ത്തോ​ട് വെ​ള്ള​ത്തി​ൽ ചാ​ലി​ച്ച് മു​ല​ക്ക​ണ്ണി​ന്മേൽ തേ​ച്ചശേ​ഷം മു​ല​യൂ​ട്ട​ണം. ആ​വ​ണ​ക്കെ​ണ്ണ​യും ഇ​പ്ര​കാ​രം ചെ​യ്യാ​വു​ന്ന​താ​ണ്. ഉ​ണ​ക്ക​മു​ന്തി​രി ന​ന്നാ​യി ക​ഴു​കി ത​ലേ​ദി​വ​സം രാ​ത്രി വെ​ള്ള​ത്തി​ൽ ഇ​ട്ടു​വെ​ച്ച് പി​റ്റേ​ന്ന് രാ​വി​ലെ ഞ​ര​ടി പി​ഴി​ഞ്ഞെ​ടു​ത്ത് പ​ഞ്ച​സാ​ര​യും മു​ല​പ്പാ​ലും ചേ​ർ​ത്തു കൊ​ടു​ക്കു​ന്ന​ത് മ​ല​ബ​ന്ധ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ്.

Child-on-potty

അതിസാരം
കു​ഞ്ഞി​ന് മ​ലം അ​ധി​ക​മാ​യി ഇ​ള​കി​പ്പോ​യാ​ൽ അ​തി​വി​ട​യം പൊ​ടി​ച്ച് തേ​നി​ൽ ചാ​ലി​ച്ച് കൊ​ടു​ക്കാം

വൈകുന്നേരങ്ങളിലെ കരച്ചില്‍
കു​ഞ്ഞു​ങ്ങ​ൾ ഒ​രു കാ​ര​ണ​വും കൂ​ടാ​തെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ര​ഞ്ഞു കാ​ണു​ന്നു. ചി​ല​പ്പോ​ൾ വ​യ​റു​വേ​ദ​ന കൊ​ണ്ടോ മ​റ്റ് അ​സ്വ​സ്​​ഥ​ത​ക​ൾ കൊ​ണ്ടോ ആ​കാം.​ വ​യ​ർ വീ​ർ​ത്ത് വ​യ​റ്റി​ന​ക​ത്തുനി​ന്നും പൊ​ട്ടു​പൊ​ടു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ങ്കി​ൽ ക​മ​ിഴ്ത്തി കി​ട​ത്തി മു​തു​കി​ൽ ത​ട്ടി​ക്കൊടു​ത്താ​ൽ ആ​ശ്വാ​സ​മാ​കും.​ദി​വ​സേ​ന ക​ര​യു​ന്നുവെ​ങ്കി​ൽ കു​ഞ്ഞി​നെ കി​ട​ത്തു​ന്ന സ്​​ഥ​ലം സ​ന്ധ്യാ​നേ​ര​ത്ത് കൊ​ട്ടം, വ​യ​മ്പ്​, ഗ​ുൽഗു​ലു, കു​ന്തിരിക്കം മു​ത​ലാ​യ​വ കൊ​ണ്ട് പു​ക​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

 

ഡോ. നസീമ പി.കെ
അസോസിയേറ്റ്​ പ്രൊഫസർ
വി.പി.എസ്​.വി ആയുർവേദ കോളജ്​
കോട്ടക്കൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBreast FeedingInfant HealthHealth News
News Summary - Breast Feeding - Health News
Next Story