Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്ഞാതമായ ആപ്പുകൾ വഴി...

അജ്ഞാതമായ ആപ്പുകൾ വഴി ഓൺലൈൻ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി പൊലീസ് 

text_fields
bookmark_border
അജ്ഞാതമായ ആപ്പുകൾ വഴി ഓൺലൈൻ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി പൊലീസ് 
cancel

അ​ബൂ​ദ​ബി: അ​ജ്ഞാ​ത​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ നു​ഴ​ഞ്ഞു ക​യ​റു​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​നാ​കു​മെ​ന്ന് ഒ​രു വി​ഡി​യോ ക്ലി​പ്പ് പ്ര​ദ​ർ​ശി​പ്പി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി. മൊ​ബൈ​ൽ ഫോ​ണി​ലും ക​മ്പ്യൂ​ട്ട​റി​ലും സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട്, ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പു​കാ​ർ ക​വ​ർ​ന്നെ​ടു​ക്കു​മെ​ന്നും എ​പ്പോ​ഴും ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

അ​ജ്ഞാ​ത​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​രു​ത്. നി​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം സ്ഥാ​പി​ക്കു​ക​യോ ഫോ​ട്ടോ ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യു​മ്പോ​ൾ ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സേ​വ് ചെ​യ്തി​രി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ത​ട്ടി​പ്പു​കാ​ർ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​ക്ക​ലാ​ക്കാ​നാ​വും. വ്യ​ക്തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം മോ​ഷ്്ടി​ക്കാ​ൻ എ​ങ്ങ​നെ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ വി​ഡി​യോ​യി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഇ-​മെ​യി​ലു​ക​ളി​ലേ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ഹാ​ക്ക​ർ​മാ​ർ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടും ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളും മോ​ഷ്്ടി​ച്ച​താ​യി പൊ​ലീ​സി​​െൻറ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. 
വ്യ​ക്തി​ക​ളു​ടെ ഇ-​മെ​യി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി ര​ഹ​സ്യ ന​മ്പ​റു​ക​ൾ, പാ​സ് വേ​ർ​ഡു​ക​ൾ, അ​വ​സാ​ന ബാ​ങ്ക് സ്്റ്റേ​റ്റ്‌​മ​െൻറ്, വാ​ട്ട്‌​സ്ആ​പ്പി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​യു​ന്ന​തും വി​ഡി​യോ ക്ലി​പ്പി​ലു​ണ്ട്.

ഫോ​ൺ കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ പ്ര​ശ്ന​മു​ള്ള​തി​നാ​ൽ വ​ഞ്ച​ന​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് പി​ന്തു​ട​രാ​നും ട്രാ​ക്ക്​​ചെ​യ്യാ​നും ക​ഴി​യി​ല്ല. 
എ​ന്നാ​ൽ ഏ​ത് ആ​പ്ലി​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കാ​തെ എ​ളു​പ്പ​ത്തി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി നേ​ടാ​നും ഇ​ര​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 3,50,000 ദി​ർ​ഹം​വ​രെ അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​യെ​ടു​ത്ത​താ​യും പ്ര​തി സ​മ്മ​തി​ക്കു​ന്ന വി​ഡി​യോ​യാ​ണ് പൊ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​രെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സേ​വ് ചെ​യ്ത് സൂ​ക്ഷി​ക്ക​രു​തെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story