Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിലക്കിലായവർക്ക്...

വിലക്കിലായവർക്ക് വിരുന്നൂട്ടി ദുബൈയുടെ വിളമ്പുകാർ

text_fields
bookmark_border
വിലക്കിലായവർക്ക് വിരുന്നൂട്ടി ദുബൈയുടെ വിളമ്പുകാർ
cancel
camera_alt???????????? ????? ???????? ?????????????? ??????????? ?????????????? ??????? ??????????

ദുബൈ: കൊതിയൂറുന്ന സ്വാദിൽ ആവി പറക്കുന്ന വിഭവങ്ങളൊരുക്കി ആളുകളെ ഉൗട്ടിയിരുന്ന മികച്ച ആതിഥേയരാണ് ദുബൈയിലെ മ ലയാളി റസ്​റ്റാറൻറുകൾ. എന്നാൽ, കടയിലെത്തുന്നവർക്കല്ല, ഇന്നേവരെ നേരിട്ട് കണ്ടിട്ടു പോലുമില്ലാത്ത നൂറുകണക്കിന് പേർക്ക് സ്നേഹസദ്യ വിളമ്പുന്ന തിരക്കിലാണ് അവരിപ്പോൾ. കോവിഡ് വൈറസ് വ്യാപനത്തോടെ നാടും നഗരവും ലോക്​ഡൗണിലായതോടെ, ബാച്​ലർ മുറികളിലും വീടുകളിലും കുരുങ്ങിപ്പോയവർക്കും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കീശ കാലിയായവർക ്കുമെല്ലാം കാരുണ്യത്തി​​െൻറ കരുതലൊരുക്കുകയാണ് 25ഓളം വരുന്ന ദുബൈയിലെ മലയാളി റസ്​റ്റാറൻറ് ഉടമകൾ.

സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പല റസ്​റ്റാറൻറുകളിലും ബിസിനസ് കുറവാണ്, മറ്റു പലരും അടച്ചുപൂട്ടി. എങ്കിലും കാരുണ്യത്തി​​െൻറ വാതിലുകൾ കൊട്ടിയടക്കാതെ സഹജീവികൾക്ക് അന്നമെത്തിക്കാനുള്ള ശ്രമത്തിലാണ് പല ഉടമസ്ഥരും. ദുബൈയിലെ 25 മലയാളി റസ്​റ്റാറൻറുകളുടെ കൂട്ടായ്മയായ റസ്​റ്റാറൻറ് കൺസോർട്യം എന്ന വാട്​സ്​ആപ് ഗ്രൂപ് വഴിയാണ് കാലങ്ങളായി പൊതുജനങ്ങളെ സ്നേഹത്തോടെ ഉൗട്ടിയ ഇവർ, കോവിഡ് കാലത്ത് ദുരിതത്തിലായവർക്ക് സ്നേഹസദ്യ വിളമ്പുന്നത്. ദിനംപ്രതി 350ഓളം ഭക്ഷണക്കിറ്റുകളാണ് കെ.എം.സി.സി സന്നദ്ധ പ്രവർത്തകർ വഴി ഇവർ ആവശ്യക്കാരിലേക്കെത്തിക്കുന്നത്. കർശന നിയന്ത്രണം തുടരുന്ന ദേര, നായിഫ്, ബനിയാസ് മേഖലകളിലാണ് പ്രധാനമായും ഭക്ഷണവിതരണം നടക്കുന്നത്.

ഫുഡ് കിറ്റുകളായോ പാകം ചെയ്ത ഭക്ഷണമായോ ഇവർ കൈമാറുന്ന സ്നേഹപ്പൊതികൾ നിറഞ്ഞ മനസ്സോടെയാണ് ആരെന്ന് പോലുമറിയാത്ത നൂറുക്കണക്കിന് പേർ സ്വീകരിക്കുന്നതെന്ന് കെ.എം.സി.സിയുടെ സന്നദ്ധ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. അൽപം ഭക്ഷണക്കിറ്റുകൾ തരാമോ എന്ന ആവശ്യവുമായി ‘ഹെൽപിങ് ഹാൻഡ്സ്’ എന്ന സന്നദ്ധ സംഘടന ഉസ്താദ് ഹോട്ടൽ ഉടമ മുഹമ്മദ് ബിനീഷിനെ തേടിയെത്തിയതോടെയാണ് കാര്യങ്ങളുടെ തുടക്കം. ആദ്യദിവസങ്ങളിൽ കിറ്റുകൾ കൃത്യമായി നൽകാനായെങ്കിലും ദിവസവും ആവശ്യമുള്ളതിനാൽ മറ്റു റസ്​റ്റാറൻറ് ഉടമകളെയെല്ലാം വിവരം അറിയിച്ചാ‍യിരുന്നു തുടങ്ങിയത്. തുടർന്ന് എല്ലാവരെയും ഉൾപ്പെടുത്തി വാട്​സ്​ആപ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രവർത്തനം. പലരും പുറത്തുപോകാൻ ഭയപ്പെടുന്നു, പലർക്കും ജോലി നഷ്‌ടപ്പെട്ടു. നമ്മെ വളർത്തുന്ന സമൂഹത്തെ ചേർത്തുപിടിക്കേണ്ട സമയമാണിതെന്ന തിരിച്ചറിവിനെ തുടർന്നാണ്, പ്രതിസന്ധികാലമായിട്ടും നാം ഇത് സധൈര്യം ഏറ്റെടുത്തത് ^പദ്ധതിയുടെ കോഓഡിനേറ്ററായി പ്രവർത്തിക്കുന്ന ഗോൾഡൻ ഫോർക്ക്, ഉപ്പും മുളകും റസ്​റ്റാറൻറുകളുടെ ഉടമ ഷാനവാസ് പറഞ്ഞു.

25 റസ്​റ്റാറൻറുകളാണ് ഭക്ഷണവിതരണത്തിൽ പങ്കാളികളാവുന്നത്. പൂട്ടിയ റസ്​റ്റാറൻറുകളുടെ ഉടമകൾ സ്വന്തം കൈയിൽ നിന്ന് പണമെടുത്താണ്​ ഇൗ കാരുണ്യപ്രവർത്തനത്തിൽ കണ്ണിചേരുന്നത്. ദിവസവും ശരാശരി 350ഓളം ഭക്ഷണക്കിറ്റുകളാണ് കൈമാറുന്നത്. പൂട്ടിയ പല റസ്​റ്റാറൻറുകളും ഇൗയൊരു ഉദ്യമത്തിനായി തൽക്കാലം തുറന്നും ഭക്ഷണം തയാറാക്കി കൈമാറുന്നവരുണ്ട്. റസ്​റ്റാറൻറുകളുടെ കിറ്റുകൾക്ക് പുറമെ, മലയാളി നേതൃത്വത്തിലുള്ള ഭക്ഷണ കമ്പനികൾ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളും ഇൗ കൂട്ടായ്മ അർഹരിലെത്തിക്കുന്നുണ്ട്. മഹാമാരിയുടെ കാലത്ത് നാട് വിറങ്ങലിച്ചു നിൽക്കുമ്പോഴും ഒരാൾ പോലും വിശന്ന വയറുമായി കിടന്നുറങ്ങരുതെന്ന നിശ്ചയദാർഢ്യമാണ് ആതിഥേയത്വത്തിന് പേരുകേട്ട ഇൗ മലയാളി സംരംഭകരെ സമൂഹത്തിലേക്ക് കാരുണ്യത്തി​​െൻറ കരങ്ങൾ നീട്ടാൻ പ്രേരിപ്പിക്കുന്നത്.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story