Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആണവോർജ മേഖലയിൽ വീണ്ടും...

ആണവോർജ മേഖലയിൽ വീണ്ടും യു.എ.ഇ മുന്നേറ്റം

text_fields
bookmark_border
ആണവോർജ മേഖലയിൽ വീണ്ടും യു.എ.ഇ മുന്നേറ്റം
cancel
camera_alt

ബറഖ ആണവോർജ നിലയം

അബൂദബി: ബറഖ ആണവോർജ നിലയത്തി​െൻറ രണ്ടാം യൂനിറ്റിനെയും യു.എ.ഇ വൈദ്യുതി വിതരണ ശൃംഖലയുമായി വിജയകരമായി ബന്ധിപ്പിച്ചു. ആണവ നിലയം പൂർത്തിയായി രണ്ടാമത്തെ ആഴ്​ചക്കു​ ശേഷമാണ് ഈ നേട്ടം കൈവരിച്ചത്. ഊർജ നിലയത്തിലെ നാലു യൂനിറ്റുകളിൽ രണ്ടാമത്തേതാണ് ഇപ്പോൾ കാർബൺ മുക്ത വൈദ്യുതി വ്യവസായങ്ങൾക്കും സ്​കൂളുകൾക്കും വീടുകൾക്കും വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നതെന്ന് എമിറേറ്റ്സ് ആണവോർജ കോർപറേഷൻ അറിയിച്ചു. 1400 മെ​ഗാവാട്ട് വൈദ്യുതിയാണ് ഈ യൂനിറ്റി​െൻറ പൂർണ ഉൽപാദനശേഷി. രാജ്യത്തി​െൻറ വൈദ്യുതി ആവശ്യത്തി​െൻറ നാലിലൊന്നും വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുക്കാൻ ഈ സുപ്രധാനനേട്ടം സഹായിച്ചിരിക്കുകയാണ്.

യു.എ.ഇയിലെയും അറബ് ലോകത്തെയും ആദ്യ ബഹുശാഖ ആണവനിലയമായ ബറഖ ആണവോർജ നിലയം ആ​ഗസ്​റ്റിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. ദേശീയ വൈദ്യുതി വിതരണ ശൃംഖലയുടെ ആവശ്യത്തിനനുസരിച്ചാണ്​ നിലയത്തിലെ രണ്ടാം യൂനിറ്റ് ജനറേറ്റർ തയാറാക്കിയതെന്ന് അധികൃതർ അറിയിച്ചു. യൂനിറ്റി​െൻറ ഉൽപാദനശേഷി ഘട്ടംഘട്ടമായി നടക്കുന്ന പരിശോധനകൾക്കു ശേഷം ഉയർത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഈ ഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ രണ്ടാം യൂനിറ്റ് ആയിരക്കണക്കിന് മെ​ഗാവാട്ട് വൈദ്യുതി വിതരണം ചെയ്യും.

യു.എ.ഇയിലെ സ്വതന്ത്ര ആണവ റെ​ഗുലേറ്ററായ എഫ്.എ.എൻ.ആറി​െൻറ മേൽനോട്ടത്തിലാണ് ബറഖ നിലയത്തി​െൻറ പരീക്ഷണങ്ങൾ നടന്നത്. ബറഖ പദ്ധതിയുടെ തുടക്കം മുതൽ 335 പരിശോധനകളാണ് നടത്തിയത്. ഇതിനു പുറമേ അന്താരാഷ്​ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ)യുടെയും വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപറേറ്റേഴ്​സി​െൻറയും 42 പരിശോധനകളും നിലയത്തിലുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിൽ ഒന്നാണ് അബൂദബിയിലെ അൽധഫ്ര മേഖലയിൽ സ്ഥിതിചെയ്യുന്ന ബറഖ. 2012ലാണ് നിലയത്തി​െൻറ നിർമാണം തുടങ്ങിയത്.

മൂന്നാമത്തെ യൂനിറ്റി​െൻറ കമീഷനിങ് 95 ശതമാനവും നാലാമത്തെ യൂനിറ്റി​െൻറ കമീഷനിങ് 91 ശതമാനവും പൂർത്തിയായി കഴിഞ്ഞു. ബറഖ നിലയത്തി​െൻറ നിർമാണം 96 ശതമാനം പൂർത്തിയായതായും അധികൃതർ അറിയിച്ചു. നിലയം പൂർണതോതിൽ പ്രവർത്തനമാരംഭിച്ചാൽ 5.6 ജി​ഗാവാട്ട്സ് കാർബൺരഹിത വൈദ്യുതി വീതം ആറു പതിറ്റാണ്ടിലേറെ കാലം ഉൽപാദിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE advances in nuclear energy
Next Story