Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശുക്​റൻ ഇമാറാത്ത്​:...

ശുക്​റൻ ഇമാറാത്ത്​: ഇമാറാത്തി ജനതക്ക്​ ഇന്ത്യൻ സമൂഹത്തിന്‍റെ സ്​നേഹാദരം

text_fields
bookmark_border
Shukran emarati logo
cancel
Listen to this Article

'നൻമ നിറഞ്ഞ മനസിനുള്ള ആദരം'യു.എ.​ഇ​യി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭി​ച്ച സൗ​ഭാ​ഗ്യ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. 40 വ​ർ​ഷ​മാ​യി ഈ ​മ​ണ്ണി​ൽ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന​യാ​ളാ​ണ്​ ഞാ​ൻ. ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളും നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​മെ​ല്ലാം ഈ ​പോ​റ്റ​മ്മ നാ​ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്. അ​തി​ന്​ സ​ഹാ​യി​ച്ച​ത്​ ഈ ​നാ​ട്ടി​ലെ സ്വ​ദേ​ശി​ക​ളു​ടെ ന​ന്മ​നി​റ​ഞ്ഞ മ​ന​സ്സാ​ണ്. അ​ത്ത​രം ഇ​മാ​റാ​ത്തി സ​ഹോ​ദ​ര​ങ്ങ​ളെ ആ​ദ​രി​ക്കാ​നാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​മി​ക​ച്ച ഒ​രു പ​രി​പാ​ടി ഒ​രു​ക്കു​ന്ന​തി​ൽ​ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്​. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നും സ്​​നേ​ഹ സൗ​ഹാ​ർ​ദ​ങ്ങ​ൾ പ​ങ്കി​ടാ​നും ഇ​തു​പ​ക​രി​ക്കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്നു. 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്തി'​ന്​ എ​ന്‍റെ​യും അ​ക്കാ​ഫ്​ അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ​യും ആ​ശം​സ​ക​ൾ.

പോൾ ടി. ജോസഫ്​,

പ്രസിഡന്‍റ്​, അക്കാഫ്​ അസോസിയേഷൻ

'സന്തോഷത്തിലും സന്താപത്തിലും ഒപ്പം'ലക്ഷ​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ളെ സ​ന്തോ​ഷ​ത്തി​ലും സ​ന്താ​പ​ത്തി​ലും നെ​ഞ്ചോ​ടു​ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​രാ​ണ്​ യു.​എ.​ഇ​യി​ലെ ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും. ഒ​രു​കൈ ചെ​യ്യു​ന്ന പു​ണ്യം മ​റു​കൈ അ​റി​യാ​തെ നി​ർ​വ​ഹി​ക്കു​ന്ന​വ​രാ​ണ്​ ഇ​വി​ട​ത്തു​കാ​ർ. അ​വ​ർ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത്​ തീ​ർ​ച്ച​യാ​യും ന​മ്മു​ടെ ക​ട​മ​യാ​ണ്. ന​ന്മ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ 50ൽ ​പ​രം യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ പ്ര​വാ​സ​ലോ​ക​ത്തി​ന്‍റെ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്‍റെ 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​'​പ​രി​പാ​ടി അ​തി​നാ​ൽ പ്ര​സ​ക്ത​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണ്. ധ​ന്യ​മാ​യ ഈ ​ച​ട​ങ്ങി​ൽ അ​ക്കാ​ഫ്​ ഈ​വ​ന്‍റ​സും അ​ണി​ചേ​രു​ക​യും ആ​ശം​സ​ക​ള​റി​യി​ക്കു​ക​യു​മാ​ണ്.

ചാൾസ്​ പോൾ

പ്രസിഡന്‍റ്​, അക്കാഫ്​ ഈവൻറ്​സ്​

'ഇത്​ നാഴികക്കല്ല്​'ഇന്തോ-​അ​റ​ബ്​ ബ​ന്ധ​ത്തി​ന്‍റെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്. യു.​എ.​ഇ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്ത്​ ഈ ​നാ​ടി​ന്‍റെ പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യാ​ണ് ശു​ക്​​റ​ൻ ഇ​മാ​റാ​ത്തി​ലൂ​ടെ. ഇ​ന്ത്യ​ക്കാ​രു​ടെ ഈ ​രാ​ജ്യ​​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വും ക​ട​പ്പാ​ടും ഇ​തി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​ണ്. 200ൽ ​അ​ധി​കം ദേ​ശ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ മു​ന്നി​ൽ ഈ ​രാ​ജ്യ​ത്തി​ന്‍റെ ക​വാ​ട​ങ്ങ​ൾ തു​റ​ന്നി​ട്ട്​ ഇ​വി​ടെ ജീ​വി​ക്കാ​നും പു​രോ​ഗ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും അ​വ​സ​രം ന​ൽ​കി​യ നാ​ടി​നോ​ടും സാ​ര​ഥി​ക​ളോ​ടു​മു​ള്ള ന​ന്ദി ​പ്ര​കാ​ശ​ന​മാ​ണ് 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​'. ഈ ​മ​ഹ​ദ്​ സ​ദ​സ്സി​നൊ​പ്പം സ​ഹ​ക​രി​ക്കു​ന്ന​തി​ൽ കെ.​എം.​സി.​സി​ക്ക്​ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. പ​രി​പാ​ടി​ക്ക്​ എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു.

പുത്തൂർ റഹ്​മാൻ, പ്രസിഡന്‍റ്​, യു.എ.ഇ കെ.എം.സി.സി

'സഹിഷ്ണുതാ രാഷ്ട്രത്തിന്​ ആദരം'സഹി​ഷ്ണു​ത​യി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന രാ​ഷ്ട്ര​മാ​ണ്​ യു.​എ.​ഇ. ഈ ​കു​തി​പ്പി​ൽ പ്ര​വാ​സി​ക​ളെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു​ നി​ർ​ത്തി​യ ഇ​മാ​റാ​ത്തി​ക​ളെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ആ​ദ​രി​ക്കു​ന്ന​ത്​​ പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ്ലാ​ഘ​നീ​യ​മാ​യ മു​ഹൂ​ർ​ത്ത​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ കു​തി​പ്പി​ൽ ത​ങ്ങ​ളെ​യും ചേ​ർ​ത്തു​നി​ർ​ത്തി​യ പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​ത്​ ഓ​രോ മ​ല​യാ​ളി​ക്കും അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​ണ്. ഈ ​പ​രി​പാ​ടി​യി​ൽ ഞ​ങ്ങ​ളും അ​ണി​ചേ​രു​ന്നു.

കുഞ്ഞാവുട്ടി ഖാദർ

പ്രസിഡന്‍റ്​,

യു.എ.ഇ ഐ.എം.സി.സി

Show Full Article
TAGS:shukran emarat 
News Summary - The love of the Indian community for the Emirati people
Next Story