Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാന ടിക്കറ്റ്​...

വിമാന ടിക്കറ്റ്​ നിരക്ക്​ വർധനവിൽ ഇടപെടാനാവില്ലെന്ന കേന്ദ്ര നിലപാട്; പ്ര​തി​ഷേ​ധ​ത്തി​ര​യി​ൽ പ്ര​വാ​സ​ലോ​കം

text_fields
bookmark_border
air ticket fare
cancel
camera_alt

representational image

കു​തി​ച്ചു​യ​രു​ന്ന ഗ​ൾ​ഫ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു​ വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി ന​ൽ​കി​യ ക​ത്തി​ന്​ വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, 35 വ​ർ​ഷ​മാ​യി പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ​ കേ​ന്ദ്ര സ​ർ​ക്കാ​റ​ല്ലാ​തെ മ​റ്റാ​രാ​ണ്​ ഇ​ട​പെ​ടു​ക? ഇ​ന്ത്യ​ൻ സ​മ്പ​ദ്​ വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ചി​റ്റ​മ്മ​ന​യം തു​ട​രു​ന്ന​തി​ൽ ക​ടു​ത്ത എ​തി​ർ​പ്പാ​ണ്​ പ്ര​വാ​സ ലോ​ക​ത്ത്​ നി​ന്നു​യ​രു​ന്ന​ത്.

അ​റ​ബി​പ്പൊ​ന്ന്​ വാ​രി​യെ​ടു​ത്ത്​ സ​മ്പ​ന്ന​രാ​കാ​ൻ മോ​ഹി​ച്ച്​ എ​ത്തി​യ​വ​ര​ല്ല ഭൂ​രി​ഭാ​ഗം പ്ര​വാ​സി​ക​ളും. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം മു​ട്ടി​ക്കാ​ൻ ചെ​റു ശ​മ്പ​ള​ത്തി​ൽ ജോ​ലി​നോ​ക്കു​ന്ന​വ​രാ​ണ്​ മ​ഹാ​ഭൂ​രി​പ​ക്ഷ​വും. അ​വ​ധി ദി​ന​ങ്ങ​ളി​ൽ വീ​ട​ണ​യാ​നു​ള്ള അ​വ​രു​ടെ മോ​ഹ​ങ്ങ​ൾ​ക്കാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ക​ത്തി​വെ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ നി​ല​വി​ളി​ക​ൾ സ്വ​ന്തം സ​ർ​ക്കാ​ർ പോ​ലും ​ചെ​വി​ക്കൊ​ള്ളാ​ൻ ത​യാ​റ​ല്ലെ​ന്ന​ത്​ ഖേ​ദ​ക​ര​മാ​ണ്.

നിയമനിർമാണം നടത്തണം

എ​യ​ർ ഇ​ന്ത്യ​യെ​ക്കൂ​ടി ടാ​റ്റ ഏ​റ്റെ​ടു​ത്ത​തോ​ടെ ഇ​ന്ത്യ​യി​ലെ വ്യോ​മ​മേ​ഖ​ല പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം അ​മി​ത​മാ​യ ടി​ക്ക​റ്റ്​ നി​ര​ക്ക്​ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ക​ഴി​യു​ന്നി​ല്ല. വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ഇ​തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​വൂ. പ്ര​വാ​സി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ക​ണ്ടി​രു​ന്ന എ​യ​ർ കേ​ര​ള ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ല​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യെ ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​മി​ത വി​മാ​ന നി​ര​ക്ക്​ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​യും ക​ണ്ടി​രു​ന്നു. യൂ​സു​ഫ​ലി, ര​വി പി​ള്ള​യെ പോ​ലു​ള്ള വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ്ര​വാ​സി​ക​ളു​ടെ ദു​രി​തം ക​ണ​​ക്കി​​ലെ​ടു​ത്ത്​ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം -വൈ.​എ. റ​ഹിം (പ്ര​സി​ഡന്‍റ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ).

പ്രവാസി സംഘടനകൾ ഒരുമിച്ച്​ രംഗത്തു വരണം

പ്ര​വാ​സി യാ​ത്ര​പ്ര​ശ്ന​ങ്ങ​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലും ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നി​ഷേ​ധാ​ത്​​മ​ക സ​മീ​പ​ന​ത്തെ ശ​ക്​​ത​മാ​യി എ​തി​ർ​ത്തു​ തോ​ൽ​പി​ക്കേ​ണ്ട​തു​ണ്ട്​. ഇ​തി​നെ​തി​രെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഒ​രു​മി​ച്ച്​ രം​ഗ​ത്തു​വ​ര​ണം. പ്ര​വാ​സി​ക​ൾ​ക്കു​ നേ​രെ​യു​ള്ള വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​ മാ​ത്ര​മേ കേ​ന്ദ്ര നി​ല​പാ​ടി​നെ കാ​ണാ​ൻ ക​ഴി​യൂ- അ​നീ​ഷ്​ മ​ണ്ണാ​ർ​ക്കാ​ട്​ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഓ​ർ​മ).

സീലിങ്​ നിരക്ക്​ നിശ്ചയിക്കണം

കേ​ന്ദ്ര നി​ല​പാ​ട്​ പ്ര​വാ​സി​ക​ളു​ടെ മു​ഖ​ത്ത് കാ​ർ​ക്കി​ച്ചു​തു​പ്പു​ന്ന​തി​ന് തു​ല്യ​മാ​ണ്. വി​മാ​ന യാ​ത്ര​ക്കൂ​ലി​യി​ൽ ഒ​രു പ​രി​ധി നി​ല​നി​ർ​ത്തു​ക​യും അ​തി​ൽ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ടു​ക്കു​ക​യും വേ​ണം. ആ​ഭ്യ​ന്ത​ര എ​യ​ർ​ലൈ​ൻ പോ​ലും സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് കൈ​മാ​റി പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ഞ്ഞ് പ്ര​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി​ക്ക് ഉ​ത്ത​രം ന​ൽ​ക​ണം- മു​ഹ​മ്മ​ദ് ജാ​ബി​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ൻ​കാ​സ് യു.​എ.​ഇ).

പ്രവാസിയുടെ നട്ടെല്ലൊടിക്കുന്ന നടപടി

നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക് പോ​കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്തും ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ളി​ലും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തു​ന്ന​ത് പ്ര​വാ​സി​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. പ്ര​വാ​സി സം​ഘ​ട​ന​ക​ളും പ്ര​വാ​സി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സ​മീ​പ​ന​ത്തി​ൽ നി​രാ​ശ​രാ​ണ്.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​മാ​ന നി​ര​ക്കി​ൽ കു​റ​വ് വ​ര​ണ​മെ​ങ്കി​ൽ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യോ അ​ധി​ക സീ​റ്റു​ക​ളു​ള്ള വ​ലി​യ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ക​യോ വേ​ണം. ഫ്ലൈ ​ദു​ബൈ​യും വി​സ് എ​യ​റു​മ​ട​ക്കം അ​ട​ക്കം യു.​എ.​ഇ​യി​ലെ വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ അ​ധി​ക സ​ർ​വി​സു​ക​ൾ ന​ട​ത്താ​നും പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​നും സ​ന്ന​ദ്ധ​മാ​യി​രി​ക്കെ ഇ​ത്ത​രം ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണം- മു​ബാ​റ​ക് മു​സ്‌​ത​ഫ (പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ).

ധിക്കാരപരമായ നിലപാട്​

അ​മി​ത വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​നെ​തി​രെ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ​ഗ​ൾ​ഫ്​ രാ​​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലെ കേ​ര​ള​ത്തി​ൽ​നി​ന്നും ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണം. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ഒ​രു​മി​ച്ചു​നി​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം; എ​യ​ർ കേ​ര​ള പോ​ലെ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​റും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും വി​മാ​ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും നി​ര​ക്കു​വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​ണെ​ന്ന കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ അ​ഭി​പ്രാ​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല-സി​റാ​ജു​ദ്ദീ​ൻ ഷ​മീം (ആ​ക്‌​ടി​ങ്​ പ്ര​സി​ഡ​ൻ​റ്, പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ).

കൂടുതൽ വിമാന സർവിസ്​ തുടങ്ങണം

ഗ​ൾ​ഫ് സെ​ക്ട​റി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യൂ. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​മാ​ന ക​മ്പ​നി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി നി​ര​ക്ക് കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​നി​യും വൈ​ക​രു​ത്-ഡോ. ​നി​ഷാം നൂ​റു​ദ്ദീ​ൻ (പ്ര​സി​ഡ​ന്‍റ്, ഐ.​ആ​ർ.​സി, റാ​സ​ൽ​ഖൈ​മ).

കേരള ഇടപെടൽ കേന്ദ്രം കണ്ടില്ലെന്ന്​ നടിക്കുന്നു

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന സം​സ്ഥാ​നം എ​ന്ന നി​ല​ക്ക് കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ​ല​ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളെ​യും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​മാ​ന ക​മ്പ​നി​ക​ളു​ടെ കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് വി​മാ​ന പ​ദ്ധ​തി​യു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ഴും അ​നു​കൂ​ല​മാ​യ​ല്ല കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ച​ത്. പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ഇ​തി​നൊ​രു അ​റു​തി​വ​രു​ത്താ​ൻ സാ​ധി​ക്കൂ-ചന്ദ്രന്‍ ബേപ്പ് (ജനറല്‍സെക്രട്ടറി, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അജ്മാന്‍).

കേന്ദ്രനിലപാട്​ പ്രതിഷേധാർഹം

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട്​ പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​യ​ച്ച ക​ത്തി​ന്​ ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ വി​മാ​ന ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന വ്യോ​മ​യാ​ന മ​ന്ത്രി​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണം.

ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക് കൂ​ടാ​ൻ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും വി​മാ​ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും കാ​ര​ണ​മാ​ണെ​ന്ന കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ അ​ഭി​പ്രാ​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല- പുന്നക്കൻ മുഹമ്മദലി (പ്രസിഡന്‍റ്​, ചിരന്തന).

മനുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരണം

ബി.​ജെ.​പി​ക്ക് വോ​ട്ടു​കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​വാ​സി​ക​ൾ ഇ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​ക്കെ​തി​രെ കേ​ന്ദ്രം നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടെ​ടു​ക്കാ​ൻ കാ​ര​ണം. ഒ​രു രാ​ജ്യ​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും മു​ഖ്യ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി ജ​ന​ത​യോ​ടു​ള്ള തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണി​ത്. ഇ​തി​നെ​തി​രെ ത​ങ്ങ​ളു​ടെ വോ​ട്ടി​ലൂ​ടെ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണം. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​ള്ള പ്ര​വാ​സി​ക​ളു​ടെ വി​ഷ​യം എ​ന്ന നി​ല​ക്ക് മു​ഴു​വ​ൻ രാ​ഷ്ടീ​യ, രാ​ഷ്ട്രീ​യേ​ത​ര സം​ഘ​ട​ന​ക​ളും ഇ​ത് ഒ​രു മ​നു​ഷ്യ​വ​കാ​ശ പ്ര​ശ്ന​മാ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണം-ഡോ. വി.ടി . ഇഖ്ബാൽ (സാമൂഹിക- മന:ശാസത്ര പ്രവർത്തകൻ).

കേന്ദ്രമല്ലാതെ പിന്നെ ആരാണ്​ നടപടിയെടുക്കുക?

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ല്ലാ​തെ ആ​രാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്? പ്ര​വാ​സി​ക​ൾ​ക്ക് സു​ഗ​മ​വും കു​റ​ഞ്ഞ നി​ര​ക്കി​ലു​മു​ള്ള യാ​ത്ര​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​വാ​സി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്ദ​മു​യ​ർ​ത്ത​ണം-എ​സ്.​എ. സ​ലിം (പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, റാ​സ​ൽ​ഖൈ​മ).

കേ​ന്ദ്ര നി​ല​പാ​ട് ഖേ​ദ​ക​രം

പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് അ​നു​ഭ​വി​ക്കു​ന്ന കൊ​ടി​യ ചൂ​ഷ​ണ​ത്തി​നെ​തി​രെ ഇ​ട​പെ​ട​ലു​ക​ള്‍ ഒ​ന്നും ന​ട​ത്താ​നാ​വി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ട് ഖേ​ദ​ക​ര​മാ​ണ്. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​പോ​ലും അ​നൂ​കൂ​ല​മാ​യ പ്ര​തി​ക​ര​ണം പോ​ലും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല.

എം.​പി​മാ​ര്‍ സ​മ​ര്‍പ്പി​ച്ച സ​ബ്മി​ഷ​നു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ നി​വേ​ദ​ന​വും ത​ള്ളി​ക്ക​ള​യു​ന്ന ത​ര​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​യാ​ത്ര നി​ര​ക്കു​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണെ​ന്നും കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു​മു​ള്ള വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ വി​ശ​ദീ​ക​ര​ണം ഏ​റെ നി​രാ​ശ​ജ​ന​ക​വും പ്ര​വാ​സി​ക​ളെ മ​ന​പ്പൂ​ർ​വം അ​വ​ഗ​ണി​ക്കു​ന്ന​തു​മാ​ണ്-പു​ത്തൂ​ര്‍ റ​ഹ്‌​മാ​ന്‍ (പ്ര​സി​ഡ​ന്‍റ്, കെ.​എം.​സി.​സി യു.​എ.​ഇ നാ​ഷ​ന​ല്‍ ക​മ്മി​റ്റി).

കേ​ന്ദ്ര നി​ല​പാ​ട് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച​യു​ടെ ഭാ​ഗ​മാ​ണ് യാ​ത്ര​ക്കൂ​ലി വ​ർ​ധ​ന​യി​ലെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് നീ​ക്കം ചെ​യ്ത​തു​മു​ത​ൽ ത​ന്നെ തു​ട​ങ്ങി​യ​താ​ണ് എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​ന്‍റെ ഈ ​അ​വ​ഗ​ണ​ന.

പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു കാ​ല​ത്തും ഒ​രു പ​രി​ഗ​ണ​ന​യും ന​ൽ​കാ​ത്ത സ​ർ​ക്കാ​റാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്ന് ഈ ​വി​ഷ​യ​ത്തി​ലൂ​ടെ വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജ്​ വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തി​ക​ച്ചും ജ​ന​വി​രു​ദ്ധ​മാ​യ നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്നു-എ.​കെ. ബീ​രാ​ൻ കു​ട്ടി (അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikecentreexpatriateair ticketsticket priceprotest
News Summary - The centre is cannot interfere in the increase of air ticket prices-Diaspora under protest
Next Story