Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാലിന്യശേഖരണ വാഹനങ്ങൾ...

മാലിന്യശേഖരണ വാഹനങ്ങൾ നിരീക്ഷിക്കാൻ സംവിധാനം

text_fields
bookmark_border
മാലിന്യശേഖരണ വാഹനങ്ങൾ നിരീക്ഷിക്കാൻ സംവിധാനം
cancel
camera_alt

മാ​​ലി​​ന്യ ശേ​​ഖ​​ര​​ണ വാ​​ഹ​​നം

അ​​ബൂ​​ദ​​ബി: ഇ​​ല​​ക്ട്രോ​​ണി​​ക് ട്രാ​​ക്കി​​ങ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​ബൂ​​ദ​​ബി മാ​​ലി​​ന്യ നി​​ർ​​മാ​​ർ​​ജ​​ന ക​​മ്പ​​നി (ത​​ദ്‌​​വീ​​ർ) 4,358 മാ​​ലി​​ന്യ​​ശേ​​ഖ​​ര​​ണ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സ​​ഞ്ചാ​​രം നി​​രീ​​ക്ഷി​​ക്കു​​ന്നു. മാ​​ലി​​ന്യ ശേ​​ഖ​​ര​​ണ സ്​​​ഥ​​ലം മു​​ത​​ൽ സ​ം​​സ്​​​ക​​ര​​ണ സ്​​​ഥ​​ല​​ത്ത്​ എ​​ത്തു​​ന്ന​​തു​​വ​​രെ​​യാ​​ണ് നി​​രീ​​ക്ഷി​​ക്കു​​ക. അ​​ബൂ​​ദ​​ബി എ​​മി​​റേ​​റ്റി​​ൽ മാ​​ലി​​ന്യം ശേ​​ഖ​​രി​​ക്കു​​ന്ന എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും വാ​​ഹ​​ന​​ങ്ങ​​ൾ ത​​ദ്‌​​വീ​​ർ കേ​​ന്ദ്ര​​ത്തി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണം. ഇ​​ല​​ക്ട്രോ​​ണി​​ക് ട്രാ​​ക്കി​​ങ് സം​​വി​​ധാ​​ന​​ത്തി​​നു​​ള്ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ഹ​​ന​​ത്തി​​ൽ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

പു​​ന​​രു​​പ​​യോ​​ഗ ആ​​വ​​ശ്യ​​ക​​ത​​ക​​ൾ പാ​​ലി​​ക്കാ​​തെ ഏ​​തെ​​ങ്കി​​ലും വാ​​ഹ​​നം പ്ര​​വ​​ർ​​ത്തി​​ച്ചാ​​ൽ ത​​ദ്‌​​വീ​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന വ്യ​​വ​​സ്ഥ​​ക​​ൾ ശ​​രി​​യാ​​ക്കു​​ന്ന​​തു​​വ​​രെ വാ​​ഹ​​ന ലൈ​​സ​​ൻ​​സ് താ​​ൽ​​ക്കാ​​ലം റ​​ദ്ദാ​​ക്കും. ഇ​​ല​​ക്ട്രോ​​ണി​​ക് ട്രാ​​ക്കി​​ങ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​​ടെ മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ലി​​ച്ചെ​​റി​​യു​​ന്ന രീ​​തി ഗ​​ണ്യ​​മാ​​യി കു​​റ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​താ​​യും ത​​ദ്‌​​വീ​​ർ അ​​റി​​യി​​ച്ചു. മാ​​ലി​​ന്യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഡ്രൈ​​വ​​ർ​​മാ​​രി​​ൽ അ​​ച്ച​​ട​​ക്കം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നും ഈ ​​സം​​വി​​ധാ​​നം കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

അ​​ബൂ​​ദ​​ബി എ​​മി​​റേ​​റ്റി​​ൽ മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ അ​​ബൂ​​ദ​​ബി സെൻറ​​ർ ഫോ​​ർ വേ​​സ്​​​റ്റ്​ മാ​​നേ​​ജ്മെൻറാ​​ണ്​ ലൈ​​സ​​ൻ​​സു​​ക​​ൾ ന​​ൽ​​കു​​ന്ന​​ത്. ലാ​​ൻ​​ഡ് ഫി​​ല്ലി​​ങ് ജോ​​ലി​​ക​​ൾ ത​​ദ്‌​​വീ​​ർ കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യും മാ​​ലി​​ന്യ​​ങ്ങ​​ൾ സം​​സ്‌​​ക​​രി​​ക്കു​​ന്ന​​തി​​നോ പു​​ന​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​തി​​നോ ല​​ഭി​​ക്കു​​ന്ന പു​​തി​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്ക് ലൈ​​സ​​ൻ​​സ് ന​​ൽ​​കു​​ക​​യും ചെ​​യ്യും. മെ​​ഡി​​ക്ക​​ൽ, കെ​​മി​​ക്ക​​ൽ, ഇ​​ല​​ക്ട്രോ​​ണി​​ക് മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം, ഉ​​പ​​യോ​​ഗി​​ച്ച എ​​ണ്ണ​​ക​​ൾ, ട​​യ​​റു​​ക​​ൾ, പേ​​പ്പ​​ർ, പ്ലാ​​സ്​​​റ്റി​​ക്, ഹ​​രി​​ത മാ​​ലി​​ന്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ സം​​സ്‌​​ക​​ര​​ണ​​ത്തി​​നു​​ള്ള ലൈ​​സ​​ൻ​​സും അ​​നു​​വ​​ദി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:System for monitoring waste collection vehicles
Next Story