Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വിമാനത്താവളത്തിൽനിന്ന്​ലഭിച്ച 1.39 ലക്ഷംദിർഹം യാ​ത്രക്കാരന്​ കൈമാറി പൊലീസ്​

text_fields
bookmark_border
വിമാനത്താവളത്തിൽനിന്ന്​ലഭിച്ച 1.39 ലക്ഷംദിർഹം   യാ​ത്രക്കാരന്​ കൈമാറി പൊലീസ്​
cancel
camera_alt

സീഗ്​ഫ്രൈഡ്​ ടെൽബാക്കിന്​ ദുബൈ പൊലീസ്​ ഉദ്യോഗസ്ഥൻ ബാഗ്​ കൈമാറുന്നു

ദുബൈ: ദുബൈ വിമാനത്താവളത്തിൽനിന്ന്​ ലഭിച്ച 33,600 യൂറോ (1,39,882 ദിർഹം) യാത്രക്കാരന്​ തിരികെ നൽകി ദുബൈ പൊലീസ്​. ദുബൈ വഴി തായ്​ലൻഡിലേക്ക്​ യാത്ര ചെയ്ത ജർമൻ സ്വദേശിയായ സീഗ്​ഫ്രൈഡ്​ ടെൽബാക്കിനാണ്​ അപ്രതീക്ഷിതമായി പണം തിരികെ കിട്ടിയത്​. തായ്​ലൻഡിലെ ഹോട്ടലിലെത്തിയപ്പോഴാണ്​ പണം അടങ്ങിയ ബാഗ്​ നഷ്ടപ്പെട്ട വിവരം ഇയാൾ അറിഞ്ഞത്​. ഡസൽഫോർഡ്​, ദുബൈ, ബാങ്കോക് എന്നീ വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തതിനാൽ എവിടെയാണ്​ പണം നഷ്ടമായതെന്ന്​ ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

ചെറിയ അവധിക്ക്​ ശേഷം തിരികെ ദുബൈ വഴി യാത്ര ചെയ്യാനെത്തിയ ഇയാളെ വിമാനത്താവളത്തിലെ ലോസ്റ്റ്​ ആൻഡ്​ ഫൗണ്ട്​ സെക്ഷനിലെ ഉദ്യോഗസ്ഥൻ സമീപിച്ചു. ഐഡന്‍റിറ്റി ഉറപ്പിച്ച​ശേഷം പണം കൈമാറുകയായിരുന്നുവെന്ന്​ എയർപോർട്ട്​ സെക്യൂരിറ്റി ആക്ടിങ്​ ഡയറക്ടർ ബ്രിഗേഡിയർ അമൂദ ബെൽസുവയ്​ദ അൽ അമീരി പറഞ്ഞു. ദുബൈ വിമാനത്താളത്തിൽനിന്നാണ്​ ബാഗ്​ ലഭിച്ചതെന്നും ഉടമ തിരിച്ചുവരാൻ കാത്തിരുന്നതാണെന്നും ലോസ്റ്റ്​ ആൻഡ്​ ഫൗണ്ട്​​ സെക്ഷൻ മേധാവി മേജർ മുഹമ്മദ്​ ഖലീഫ അൽ കംദ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airport to a passenger
News Summary - Police handed over 1.39 lakh dirhams received from the airport to a passenger
Next Story