അബൂദബി: രോഗം മൂര്‍ച്ഛിച്ചു ചികില്‍സയില്‍ കഴിഞ്ഞുവന്ന കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. അബൂദബി പൊലീസ് ഡിപാര്‍ട്ട്‌മെന്‍റില്‍ ജീവനക്കാരനായ കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയം മടത്തുവീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്. രോഗാവസ്ഥയില്‍ രണ്ടുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോയംമാടത്ത് പരേതരായ കെ.എം. മുഹമ്മദ്-ബീബി ദമ്പതികളുടെ മകനാണ്. ആയിഷാ ബീവിയാണ് ഭാര്യ. മക്കള്‍: ബുഷ്‌റ, അനീസ്, ആശിഫ്, അഫീദ. മരുമക്കള്‍: നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്.